അമ്മ : അവൻ സമ്മതിക്കുന്നില്ലേൽ ഇത് വേണ്ട ഞാൻ അവളോട് വിളിച്ചു പറഞ്ഞോള്ളാം …ശെരി ചേട്ടാ …
ഇതും പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു …
രാത്രി കിടക്കുമ്പോൾ ഇത് മാത്രം ആണ് എന്റെ ചിന്ത . അമ്മ വന്ന് കോളേജിൽ പഠിക്കുവാണേൽ എന്ത് നാണക്കേടാ എനിക്ക് . കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ചിന്ത മാറി. അമ്മേടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ തുടങ്ങി .
അമ്മ ആകെ വിഷമിച്ചിരുന്നു കണ്ടിട്ടുള്ളത് തുടർന്നു പഠിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്താണ് .. പക്ഷെ ഇപ്പം ദൈവം ആയിട്ട് ഒരു അവസരം കൊണ്ടുവന്നേക്കുവാ ഞാൻ ആയിട്ട് അത് കളയണോ . അമ്മ പഠിക്കാൻ വന്നാൽ എല്ലാവരും എന്നെ കളി ആക്കുമെല്ലോ . ഞാൻ കുറച്ചു നേരം ആലോചിച്ചു അവസാനം എനിക്ക് ഒരു ഐഡിയ കിട്ടി . എന്താവായാലും നാളെ അമ്മയോട് പറയാം …
തുടരും ……
Nb : ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ആൻഡ് കമന്റ് തന്ന് സപ്പോർട്ട് ചെയ്യുക …