ശ്യാമ: മം…ഗുഡ് നൈറ്റ്
അങ്ങനെ രണ്ടു പേരും ഫോൺ മാറ്റി വെച്ച് നാളത്തെ ദിവസവും സ്വപ്നം കണ്ടുകൊണ്ട് ഉറങ്ങാൻ കിടന്നു…
പിറ്റേദിവസം ഏകദേശം 2 മണിയോടെ അഭി ശ്യാമയുടെ വീട്ടിൽ എത്തി…കോളിംഗ് ബെൽ അടിച്ചപ്പോ കതക് വന്ന് തുറന്നത് പ്രദീപ് ആയിരുന്നു…പ്രദീപിനും ഇപ്പൊ അഭിയെ വലിയ കാര്യം ആണ്…അഭിയേ പോലെ തന്നെ പ്രദീപും ഒരു ക്രിക്കറ്റ് ഫാൻ ആയത് കൊണ്ട് ഇടക്കിടക്ക് വീട്ടിൽ വരുമ്പോൾ രണ്ടു പേരും അതിൻ്റെ ചർച്ചകൾ ഒക്കെ ആയി അങ്ങനെ നല്ല കമ്പനി ആയിരുന്നു…പക്ഷേ ഇപ്പോ അഭിയുടെ ഉള്ളിൽ പ്രദീപിനെ അഭിമുഖീകരിക്കാൻ എന്തോ ഒരു ബുദ്ധിമുട്ടുള്ള പോലെ അവനു തന്നെ തോന്നിപ്പോയി…അതിൻ്റെ കാരണവും അവനു കൂടുതൽ ആലോചിക്കേണ്ടതായി വന്നില്ല…
പ്രദീപ്: ആഹാ…വാടോ കയറി ഇരിക്ക്…
അഭി: ഹാ ചേട്ടാ…
പ്രദീപ്: ആഹാരം ഒക്കെ കഴിച്ചിട്ടാണോ നീ വന്നത്…
അഭി: അതേ ചേട്ടാ…നിങ്ങള് കഴിച്ചോ?
പ്രദീപ്: അവള് കഴിച്ചു…ഞാൻ കഴിക്കാൻ പോകുവായിരുന്നു.
അഭി: ആഹാ ചേട്ടൻ പോയി കഴിച്ചോ എങ്കിൽ ഞാൻ ഇവിടെ ഇരിക്കാം…ചേച്ചി എവിടെ?
പ്രദീപ്: അടുക്കളയിൽ ഉണ്ട് ഫുഡ് എടുക്കുന്നു…
അഭി: അതുശരി…
പ്രദീപ്: പിന്നേ…റിസൾട്ട് ഒക്കെ വരാറായോ?
അഭി: ആയി ചേട്ടാ…ഒന്നു രണ്ട് ആഴ്‌ചക്കുള്ളിൽ വരുമായിരിക്കും…
പ്രദീപ്: ഓക്കെ…എന്താ ഇനി അടുത്ത പരിപാടി…
അഭി: അങ്ങനെ പ്രത്യേകിച്ച് പരിപാടി ഒന്നും തീരുമാനിച്ചിട്ടില്ല സത്യം പറഞ്ഞാൽ…എം.ടെക് എടുക്കാൻ പ്ലാൻ ഉണ്ട്…അതോ പുറത്ത് പോയി മാസ്റ്റേഴ്സ് ചെയ്താലോ എന്നും ആലോചിക്കുന്നുണ്ട്…ഇതൊന്നും ഇല്ലേൽ എവിടേലും പോയി എന്തേലും ജോലിക്ക് കയറണം…
പ്രദീപ്: ഹാ…എന്താണെന്ന് വെച്ചാൽ നീ ആലോചിച്ച് നിനക്ക് ഇഷ്ടമുള്ളത് ചെയ്യ്…വേറെ ആരും പറയുന്നതൊന്നും കേൾക്കണ്ട…
അഭി: അതൊക്കെ അത്രേ ഉള്ളൂ ഹഹ…
അപ്പോഴേക്കും ശ്യാമ അടുക്കളയിൽ നിന്നും പ്രദീപിനുള്ള ആഹാരവുമായി വന്ന് അതെടുത്ത് ഡൈനിങ് ടേബിളിൽ വച്ചു…ഇന്നലെ പറഞ്ഞുറപ്പിച്ചത് പോലെ തന്നെ മുട്ട് വരെ ഇറക്കമുള്ള ഒരു പച്ച പാവാടയും നീല ബനിയനും ആയിരുന്നു ശ്യാമയുടെ വേഷം…അഭിയെ കണ്ട ശ്യാമ അവനോട് “കഴിച്ചായിരുന്നോടാ” എന്ന് ചോദിച്ചു…