” അതല്ല, ഇവിടുത്തെ അമ്മ. ”
“ഓ ഇവിടുത്തെ അമ്മ എന്നോ നാട് വിട്ടു. അതൊന്നും മോൾ അറിഞ്ഞില്ലേ ? എന്ത് കരുതിയാണ് ഒരു വീട്ടിലേക്ക് കയറി വരുന്നത് ? ”
പുറത്തെ ശക്തമായ മഴയും കാറ്റും കാരണം എൻ്റെ ശബ്ദം ഒന്ന് കൂടെ ചെറുതായ പോലെ തോന്നി.
“അമ്മ അതിനു എങ്ങോട്ട് ആണ് പോയത് ? ”
“അവരുടെ മക്കൾ നാട്ടിൽ വന്നു ഇത്തവണ അവരെയും കൊണ്ട് പോയി. ഈ വീട് ഞങൾ വാടകക്ക് എടുത്തു. ടൗണിൽ ജോലി ചെയ്യുന്നു.
ഇനി എന്തൊക്കെയാണ് സർവേ ക്കാരിക്ക് അറിയേണ്ടത് ? ”
എനിക്ക് വല്ലാത്ത ജാള്യത തോന്നി. അമ്മ പോയത് അറിയാത്തതിലും തീർത്തും അന്യരായ 2 ആണുങ്ങളുടെ മുൻപിൽ നനഞ്ഞു ഒട്ടിയ ദാവണിയില് നിൽക്കേണ്ടി വന്നതിലും. ഞാൻ പിന്നെ ഒന്നും പറയാതെ വാതിൽക്കലേക്ക് തിരിഞ്ഞു. എൻ്റെ കൈ എത്തുന്നതിനു മുൻപ് തന്നെ അതിൽ താടിയുള്ള ഒരുത്തൻ വേഗം എത്തി എൻ്റെ കൈ പിടിച്ചു തട്ടി മാറ്റി. ഭീതി കൊണ്ട് ഞാൻ വിറച്ചു പോയി. കൈ വിടാതെ തന്നെ അവൻ എൻ്റെ മറ്റേ കയ്യിൽ ഇരുന്ന പാത്രം മേടിച്ചു മറ്റവൻ്റെ കയ്യിലേക്ക് കൊടുത്തു. അവൻ അത് തുറന്നു ഒന്ന് മണത്തിട്ട് പറഞ്ഞു.
” ആഹാ പാലും നെയ്യും കഴുവണ്ടിയും ഒക്കെ ഇട്ട കിടിലൻ പായസം ആണ് ”
“ഇവൾ കൊള്ളാലോ.
നമുക്ക് ഇവളെ ഇവിടെ പണിക്ക് നിർത്തിയാലോ ”
എൻ്റെ സർവ്വ ശക്തിയും എടുത്ത് അവൻ്റെ കൈപ്പിടിയിൽ നിന്ന് കുതറി കൊണ്ട് ഞാൻ പറഞ്ഞു.
” വിടടാ എന്നെ. എന്ത് ധൈര്യത്തിൽ ആണു നീ ഇപ്പൊ എന്നെ തടഞ്ഞു വെക്കുന്നത് ?
ഞാൻ ആരാണെന്ന് നിനക്ക് അറിയാമോ ? എൻ്റെ അച്ഛനെ നിനക്ക് അറിയാമോ ? മര്യാദക്ക് കൈ വിട്ടിലെങ്കിൽ വാക്കത്തിക്ക് വെട്ടും എല്ലാത്തിനെയും ഞാൻ ”
അത്രയും പറഞ്ഞതിൽ എന്നോട് തന്നെ എനിക്ക് അഭിമാനം തോന്നി. അപ്പോഴാണ് മുറിയുടെ അങ്ങേ മൂലയിൽ കിടക്കുന്ന കസേരയിൽ ഒരു രൂപം അല്പം ഇളകുന്നത് ഞാൻ ശ്രദ്ധിച്ചത്. അയാള് എഴുന്നേറ്റ് ചിരിച്ച് കൊണ്ട് അടുത്തേക്ക് വന്നു. എൻ്റെ ഹൃദയമിടിപ്പ് മഴയുടെ ആരവത്തിൻ്റെ ഇടക്ക് കൂടെ മുറിയില് മുഴങ്ങുന്നുണ്ട് എന്ന് തോന്നി.