ഇനി ശരിയാകാൻ ഒന്നും ഇല്ല…. അയാൾക്ക് ആ പെണ്ണില്ലാതെ പറ്റില്ല…. നാട്ടിൽ ആയിരുന്നപ്പോൾ ദിവസവും ആ പെണ്ണിന്റെ അടുത്തേക്ക് പോക്ക് ആയിരുന്നു…..
എനിക്കിപ്പോ അയാളുടെ കൂടെ കിടക്കാൻ തന്നെ വെറുപ്പാ….. കരഞ്ഞുകൊണ്ട് തന്നെ അവൾ പറഞ്ഞു
മറുപടിയായി എനിക്ക് ഒന്നും പറയാൻ ഉണ്ടയില്ലാ ….
ഇങ്ങിനെയൊക്കെ ആയിരുന്നെങ്കിൽ അവൻ നിമിഷയെ കല്യാണം കഴിക്കരുതായിരുന്നു….. ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പെണ്ണിനെ വഞ്ചിച്ചത് ഓർത്ത് എനിക്ക് അവനോട് വല്ലാത്ത ദേഷ്യം തോന്നി…. എന്ത് പറഞ്ഞു നിമിഷയെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ ഞാൻ മുഖം താഴ്ത്തി കുറച്ചു നേരം ഇരുന്നു….
വാ നിമിഷേ നമുക്കൊന്നു പുറത്ത് പോകാം….. നിമിഷയുടെ കരച്ചിൽ മാറ്റാൻ വേറെ വഴിയില്ലാതെ ഞാൻ പറഞ്ഞു
വേണ്ട ചേട്ടാ…..
വാ ഈ മൈൻഡ് ഒക്കെ ഒന്ന് മാറട്ടെ…. ഇതിലും വലുത് നടന്നിട്ട് അല്ലെടോ ഞാൻ ഇരിക്കുന്നത്….
നിമിഷയെ ആശ്വസിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു….
എന്റെ ആ ഡയലോഗ് ഏറ്റു….
എവിടെ പോകാനാ….. തളർച്ചയോടെ നിമിഷ ചോദിച്ചു
ചുമ്മാ ഒന്ന് ഡ്രൈവ് പോയി വരാം… ഈ ഡ്രസ്സ് ഒക്കെ മാറ്റി മുഖം ഒക്കെ കഴുകി വാ…..
നിമിഷ ഡ്രസ്സ് ചേഞ്ച് ചെയ്തു ഇറങ്ങി വന്നു…. ആകെ വാടി തളർന്നു നിൽക്കുന്ന നിമിഷയെ കണ്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി…
അങ്ങിനെ ഞങ്ങൾ ആ രാത്രിയിൽ കാറും എടുത്തു പുറത്തേക്ക് ഇറങ്ങി….
സമയം 9 നോട് അടുക്കുന്നതിനാൽ അടുത്ത് കണ്ട ഒരു റെസ്റ്റാറ്റാന്റിൽ കയറി….
നിമിഷ ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ നിർബന്ധിപ്പിച്ചു കഴിപ്പിച്ചു….
നഗരത്തിന്റെ തിരക്കിലേക്ക് കയറി കുറച്ചു ദൂരം പോയതും നിമിഷ സൈഡ് വിൻഡോയിലൂടെ പുറത്തേയ്ക്ക് നോക്കി കാഴ്ചകൾ കാണുവാൻ തുടങ്ങി…..
പ്രേത്യേകിച്ചു കാണുവാൻ ഒന്നും ഉണ്ടായിട്ടല്ല….
തിരക്കുള്ള ഈ നഗരത്തിൽ തിരക്ക് പിടിച്ചു എന്തിനോ വേണ്ടി പായുന്ന ഈ മനുഷ്യർക്ക് ഇടയിലേക്ക് ഇങ്ങനെ ഇറങ്ങുമ്പോൾ നമ്മുടെ ഈ കുഞ്ഞു പ്രശ്ങ്ങളൊന്നും ഈ ലോകത്ത് ഒന്നുമല്ല എന്ന് നമുക്ക് തന്നെ ഒരു തോന്നലുണ്ടാകും…. ഞാൻ അത് അനുഭവിച്ചിട്ടുള്ളതും ആണ്