അങ്ങിനെ ടൈപ്പ് ചെയ്ത ഞാൻ നിമിഷയ്ക്ക് അയച്ചു
എന്താ ചേട്ടാ ?
കുറച്ചു കഴിഞ്ഞപ്പോൾ നിമിഷയുടെ റിപ്ലൈ വന്നു
കുറെ ആലോചിച്ചു,… ഇത് പറയാതെ ഒരു സമാധാനം കിട്ടുന്നില്ല…..
എനിക്ക് അറിയായിരുന്നു ചേട്ടന് എന്നെ ഇഷ്ടമായിരുന്നു എന്ന്….
ചിലത് അങ്ങിനെയാണ് നിമിഷേ….. ഇഷ്ടപെട്ടതെല്ലാം സ്വന്തമാക്കാൻ പറ്റില്ല…
എനിക്ക് ഒന്ന് കാണണം ചേട്ടനെ…..
ഇപ്പോളോ ?
ഹാ….
സമയം ഒരു മണി ആകാനായി….
വരാൻ പറ്റുമെങ്കിൽ വാ….
പിന്നെ അവളുടെ മെസ്സേജ് ഒന്നും വന്നില്ല..
അവളെ ഒന്ന് കാണണമെന്ന് ഉണ്ട്…. അവൾക്കും അത് പോലെ തോന്നുന്നുണ്ടാകും……
അതിനു കൂടെ അവളെ വിഷമിപ്പിക്കേണ്ട…..
ഫ്ലാറ്റ് ലോക്ക് ചെയ്ത് ഞാൻ ഇറങ്ങി….. അവളുടെ ഫ്ലാറ്റിന്റെ ബെൽ അടിച്ചതും പെട്ടെന്ന് തന്നെ അവൾ ഡോർ തുറന്നു
നേരത്തേ പോയപ്പോൾ കണ്ട നിമിഷ അല്ല….. മുഖത്ത് ഒരു പ്രസാദമൊക്കെ ഉണ്ട്
വാ ചേട്ടാ….. അവൾ യാന്ത്രികമായി പറഞ്ഞു
സോഫയിൽ വന്ന് രണ്ടാളും ഇരുന്നതും അവൾ ചോദിച്ചു
ചേട്ടാ ഒരു കാര്യം ചോദിക്കാൻ ആണ് കാണണം എന്ന് പറഞ്ഞത്….
എന്താ…. ഞാൻ ആകാംഷയോടെ ചോദിച്ചു
വിപിന് എന്നെ കാണിച്ചു കൊടുത്ത് ഇവളെ നോക്കിക്കോ എന്ന് പറഞ്ഞത് ചേട്ടൻ ആണോ ?
അതേ….. എന്തേ?…..
അത് ചോദിക്കാൻ താനെൻയാണോ എന്നെ വിളിച്ചു വരുത്തിയത് എന്ന് എനിക്ക് സംശയം ആയിരുന്നു….
മുൻപൊരിക്കെ ഞങ്ങൾ വഴക്ക് കൂടിയപ്പോൾ വിപിൻ പറഞ്ഞു.. അവന് എന്നെ ഇഷ്ടമായിട്ടൊന്നും അല്ല പുറകെ നടന്നത് ചേട്ടൻ പറഞ്ഞത് കൊണ്ട് മാത്രമാണെന്ന്…..
അതിൽ സത്യമുണ്ടോ എന്ന് അറിയാൻ ആയിരുന്നു….
കുറച്ചൊക്കെ…. നിമിഷയെ കോളേജിൽ വച്ച് കണ്ടിഷ്ടമായത് എനിക്കാണ്….. ആ സമയത്താണ് ഞാനും ലക്ഷ്മിയും കൂടെ പുറത്തൊക്കെ കറങ്ങാൻ പോകുന്നത് അതൊക്കെ കണ്ടപ്പോൾ അവനും ഒരു പെണ്ണ് വേണമെന്ന് പറഞ്ഞു…. അങ്ങിനെയാണ് ഞാൻ തന്നെ അവനു കാണിച്ചു കൊടുക്കുന്നത്..
പിന്നെ അവനു ഇഷ്ടമായിരുന്നില്ല എന്ന് പറയുന്നത് ശരിയല്ല…. ഇഷ്ടമായിട്ട് തന്നെയാണ് പുറകെ നടന്നിരുന്നത്….
അല്ല…. നിങ്ങളുടെ പ്രേമം കണ്ട് അതുപോലെ ഒരു പെണ്ണ് വേണമെന്ന് കരുതി മാത്രമാണ് അവൻ എന്നെ നോക്കിയത്….. ആ ഒരു കാര്യത്തിന് മാത്രം… ഇപ്പോൾ അവനു എന്നെക്കാൾ നല്ല പെണ്ണിനെ കിട്ടിയപ്പോൾ എന്നെ വേണ്ടാതായി…..