ചെയ്യേണ്ടത് എന്താണെന്ന് എനിക്ക് അറിയാം ചേട്ടാ… എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ നിമിഷ പറഞ്ഞു
എന്താ നിമിഷേ ? എന്താണ് നിമിഷ ഉദ്ദേശിച്ചതെന്ന് അറിയാൻ ഞാൻ ചോദിച്ചു
അതൊക്കെയുണ്ട്….. നിമിഷ പറഞ്ഞു
അരുതാത്ത ചിന്തകൾ മനസിലേക്ക് കടന്ന് കൂടിയാൽ എന്തും ചെയ്തുപോകും…. ഞാൻ തന്നെ ഒട്ടേറെ തവണ ചിന്തിച്ചതാണ് ആത്മഹത്യയെ പറ്റി….
ആത്മഹത്യ ചെയ്യാനാണെങ്കിൽ ഞാൻ ഒക്കെ എന്നേ അത് ചെയ്തേനെ….. ഇവർക്ക് മുൻപിൽ ജീവിച്ചു കാണിക്കുന്നതാണ് അവർക്ക് കൊടുക്കാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ…. ഞാൻ പറഞ്ഞു
എനിക്ക് അറിയില്ല ചേട്ടാ എന്താ ചെയ്യേണ്ടത് എന്ന്…. എന്റെ നിർബന്ധം കൊണ്ട് നടത്തിയ കല്യാണം ആണ്….. അച്ഛനും അമ്മയും കുറെ പറഞ്ഞതാണ് ഇത് വേണ്ടാ വേണ്ടാ എന്ന്…. ഈ കാര്യമൊന്നും എനിക്ക് അവരോട് പറയാൻ കൂടെ പറ്റുന്നില്ല…..
നിമിഷ കരഞ്ഞു കൊണ്ട് പറഞ്ഞു
എല്ലാം ശരിയാകും കരയാതിരിക്ക് എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല…. ഇനി എങ്ങിനെ ശരിയാകാനാണ്….
താൻ ഇങ്ങനെ കരയല്ലേ…. എന്തെങ്കിലും പറയണ്ടേ എന്ന് കരുതി ഞാൻ പറഞ്ഞു….
ചേട്ടനോട് ഇതൊക്കെ പറഞ്ഞു കഴിയുമ്പോൾ ഒരു ആശ്വാസമാണ് ചേട്ടാ….. എനിക്ക് ഇപ്പോൾ ഇതൊക്കെ പറയാൻ ചേട്ടൻ അല്ലാതെ വേറെ ആരും ഇല്ലാ…..
നിമിഷയുടെ ആ നിസ്സഹായ അവസ്ഥ ആലോചിച്ചപ്പോൾ എനിക്കും വിഷമമായി…..
കുറച്ചു സമയം രണ്ടാളും ഒന്നും മിണ്ടാതെ ഇരുന്നു….
ചേട്ടാ സമയം ഒരുപാട് ആയി… ചേട്ടൻ പോയി കിടന്നോ…… നിമിഷ പറഞ്ഞു….
മനസില്ല മനസ്സോടെ ഞാൻ എഴുന്നേറ്റു….. എന്തെങ്കിലും അരുതാത്തത് ചെയ്യുമോ എന്നാണ് എന്റെ പേടി….
നിമിഷ പോയി മുഖം ഒന്ന് കഴുകി ടവൽ എടുത്തു മുഖം തുടച്ചു കൊണ്ട് വന്നു…..
ഞാൻ വാതിലിനു അടുത്ത് എത്തിയതും നിമിഷ പറഞ്ഞു : ചേട്ടാ സോറിട്ടോ….
എന്തിനാണെന്ന് മനസിലാകാതെ നിമിസയെ നോക്കി….
അന്ന് ഞാൻ അങ്ങിനെയൊക്കെ പറഞ്ഞതിനു….. വിഷമത്തോടെ നിമിഷ പറഞ്ഞു….
അതിനു ശേഷം ഞങ്ങൾ ഇപ്പോളല്ലേ കാണുന്നത്…. കിട്ടിയ സമയത്തിൽ പറഞ്ഞതാകും
അതിനു മറുപടി കൊടുക്കാതെ ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി നടന്നു….