അങ്ങിനെ ഓരോരോ കാര്യങ്ങൾ മനസിലേക്ക് കടന്ന് വന്നു….
അതേ എന്റെ പെണ്ണ് ആകേണ്ടവൾ ആയിരുന്നു…..
ഇന്നിപ്പോൾ മറ്റൊരു രീതിയിൽ അവൾ ആ കാര്യം തിരിച്ചു അവതരിപ്പിച്ചിരിക്കുന്നു…..
വേണ്ട…. വിപിന്റെ ഭാര്യയാണ്…. ഉറ്റ സുഹൃത്തിന്റെ ഭാര്യ….
കള്ളിന്റെ ശക്തി കൂടിയതും എന്തൊക്കെയോ ആലോചിച്ചു ഉറങ്ങി പോയി…..
പിറ്റേന്ന് എഴുന്നേറ്റപ്പോൾ ഇന്നലെ നടന്നതൊക്കെ ഒരു സ്വപ്നമാണോ എന്ന് തോന്നി….
ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ നിമിഷയുടെ മെസ്സേജ് വന്ന് കിടക്കുന്നു
സോറി ചേട്ടാ….
കുറച്ചുനാൾ ഞാൻ ചേട്ടനെ മനസ്സിൽ കൊണ്ട് നടന്നിരുന്നു…..
ചേട്ടന്റെ നോട്ടത്തിലും പെരുമാറ്റത്തിലും ചേട്ടന് എന്നെ ഇഷ്ടമാണെന്ന് തോന്നിയിരുന്നു…..
സോറി
രാത്രിയെപ്പോളോ അയച്ച മെസ്സേജ് ആണ്….
അതിനു മറുപടി കൊടുക്കാൻ നിന്നില്ല….
അന്നൊരു ഞായറാഴ്ച ആയിരുന്നെങ്കിലും നിമിഷയുടെ ഫ്ളാറ്റിലേക് പോകുകയോ വിളിക്കനോ നിന്നില്ല….
പിറ്റേ ദിവസം മുതൽ ജോലിയുടെ തിരക്കിലേക്ക് ഇറങ്ങി….
വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് പോയ വിപിൻ തിരിച്ച് വരുന്നത് ബുധനാഴ്ച രാവിലെയാണ്…..
അവനോട് ആ പെണ്ണിന്റെ കാര്യം സംസാരിക്കണമെന്ന് തന്നെ ഞാൻ ഉറപ്പിച്ചു….
ബുധനാഴ്ച രാത്രി തന്നെ ഞാൻ അവനെ വിളിച്ചു ഒന്ന് കാണണമെന്ന് പറഞ്ഞു…..
നിമിഷയെ ഫേസ് ചെയ്യാനുള്ള മടി കാരണം ഞാൻ അവനെ എന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു….
അവൻ സാധാരണ പോലെയാണ് പെരുമാറിയത്….
ഡാ….. നീ എന്തിനാ ഇങ്ങനെ എപ്പോളും നാട്ടിൽ പോകുന്നത്…. ഞാൻ ചോദിച്ചു
എന്തേ ? അവന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടുന്ന ഒരു അന്യനോട് എന്നപോലെ അവൻ ചോദിച്ചു….
നീ മറ്റു പെണ്ണുങ്ങളുടെ കൂടെ കിടക്കുകയോ പിടിക്കുകയോ എന്ത് വേണമെങ്കിലും ആയിക്കോ പക്ഷെ അവർക്കൊന്നും സ്വന്തം ഭാര്യയ്ക്ക് മുകളിൽ ഉള്ള സ്ഥാനം കൊടുക്കരുത്…..
ഓ അവളെല്ലാം വന്ന് പറഞ്ഞോ ? അവൻ പുച്ഛത്തോടെ ചോദിച്ചു
എടാ നിങ്ങളുടെ കല്യാണം നടത്താൻ ഞാൻ കൂടെ കാരണം അല്ലേ…. അത് കൊണ്ട് പറഞ്ഞതാ നിമിഷ…..
നീ എല്ലാ കാര്യവും എന്നോട് പറയുന്നതല്ലേ… പക്ഷേ ഈ കാര്യം മാത്രം എന്താ എന്നോട് പറയാതിരുന്നത്…. ഞാൻ ചോദിച്ചു