വാ ചേട്ടാ നമുക്ക് പോകാം…. കണ്ണ് തുടച്ചു കൊണ്ട് നിമിഷ പറഞ്ഞു
അങ്ങിനെ വണ്ടിയെടുത്തു ഫ്ലാറ്റിലേക്ക് വിട്ടു…
കാർ പാർക്ക് ചെയ്ത് ലിഫ്റ്റിൽ കയറി….. കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന നിമിഷയെ ഒറ്റക്ക് റൂമിലേക്ക് വിടാൻ എനിക്ക് മടി തോന്നി… നിമിഷയുടെ ഫ്ലാറ്റ് എത്തിയിട്ടും തിരിച്ചു പോകാതെ നിൽക്കുന്ന എന്നെ കണ്ട് നിമിഷ എന്നെ അകത്തേക്ക് ക്ഷണിച്ചു…..
അകത്ത് കയറി ഇരുന്നെങ്കിലും നിമിഷയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഞാൻ വാക്കുകൾ ആലോചിച്ചു നിന്നു….
ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ടാകണം നിമിഷ തന്നെ സംസാരിച്ചു തുടങ്ങി ….
ലക്ഷ്മി ചേച്ചിയ്ക്ക് എന്താ ചേട്ടാ പറ്റിയത് ?
നിമിഷയുടെ കാര്യമോർത്ത് സങ്കടപ്പെട്ട് നിൽക്കുന്ന എന്നെ വീണ്ടും സങ്കടത്തിൽ ആഴ്ത്തുവാൻ പോന്ന ചോദ്യമായിരുന്നു അത്…..
നിമിഷ ചോദിച്ചതിന്റെ ഉത്തരം ഇന്നും എനിക്ക് അറിയില്ല…. അതിനു ശേഷം ലക്ഷ്മിയെ ഒന്ന് കണ്ടിട്ട് പോലും ഇല്ലാ… ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ലാ….
ഞങ്ങൾ അറിയാത്ത എന്തെങ്കിലും പ്രശ്നം ഉണ്ടായോ നിങ്ങൾ തമ്മിൽ ? നിമിഷ വീണ്ടും ചോദിച്ചു
ഇല്ലെടോ….
അവൾക്ക് എന്താ സംഭവിച്ചതെന്ന് എനിക്ക് ഇപ്പോളും അറിയില്ല… അതിനു ശേഷം എന്നെ ഒന്ന് വിളിച്ചു കൂടെയില്ല അവൾ….
ലക്ഷ്‌മിയുടെ കാര്യം ഓർത്തതും ഞാൻ ചെറുതായി ഡെസ്പ് ആകാൻ തുടങ്ങി….
അഞ്ചാറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇപ്പോളും ആ നീറ്റൽ മനസ്സിൽ അതുപോലെ തന്നെയുണ്ട്….
ചേട്ടാ…. ആലോചിച്ചു ഇരുന്നിരുന്ന എന്നെ നിമിഷ വിളിച്ചു ഉണർത്തി
സോറി ചേട്ടാ… വിഷമിപ്പിക്കാൻ ചോദിച്ചതല്ല….. അതും പറഞ്ഞുകൊണ്ട് നിമിഷ എന്റെ അടുത്തേക്ക് വന്ന് ഇരുന്നുകൊണ്ട് എന്റെ കയ്യിൽ പിടിച്ചു
അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ കണ്ണിൽ നിന്നും ഒരു പൊടി കണ്ണുനീർ പൊടിഞ്ഞിരിക്കുന്നത്…..
നിമിഷയുടെ കയ്യിൽ നിന്നും എന്റെ കൈ വലിച്ചു കൊണ്ട് കണ്ണ് ഒന്ന് തുടച്ചു…..
ഒരു മിനിറ്റ് രണ്ടാളും മൗനമായി ഇരുന്നു.. അതിനു ശേഷം ഞാൻ സംസാരിച്ചു തുടങ്ങി
നമ്മളൊക്കെ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും ആയ ജീവിതം ആയിരിക്കില്ലാഡോ നമുക്ക് കിട്ടുക….
അതേ ഞാൻ ആഗ്രഹിച്ചതല്ല എനിക്ക് കിട്ടിയത്…. നിമിഷ പെട്ടെന്ന് പറഞ്ഞു നിർത്തി….