നീ വിഷമിക്കാതിരിക്ക് പെണ്ണുകാണൽ കഴിഞ്ഞു എന്നല്ലേ ഒള്ളു എനിയും സമയമുണ്ടല്ലോ. മനു ശ്രീകുട്ടനെ സമദനിപ്പിക്കാൻ വേണ്ടിയാണെങ്കിലും ആ ഒരു വാക്ക് പറഞ്ഞപ്പോൾ തകർന്ന് നിന്നിരുന്ന ശ്രീക്കുട്ടന്റെ ഉള്ളിൽ നേർത്തൊരു വേട്ടം തെളിഞ്ഞു.
മനു അവന്റെ G’FIVE ൽ (അന്നത്തെ പ്രധന ചൈന ഫോൺ ബ്രാൻഡ്) സമയം നോക്കുബോൾ സമയം ആറ് മണി കഴിഞ്ഞിരിക്കുന്നു.
അയ്യോ സമയം ആറു മണിയായോ. ഈശ്വരാ ഇതേത് സ്ഥലം… മനു ചുറ്റുപാടും ഒന്ന് കാണോടിച്ചുകൊണ്ട് സ്വയം ചോദിച്ചു.
ദൈവമേ ഇത് പള്ളി പറമ്പല്ലെ.. ഇവിടണോ ഇത്രയും നേരം നമ്മള് കിടന്നത്. അത് പറയുബോൾ മനുവിന്റെ വാക്കുകളിൽ ചെറിയ ഭയം നിഴലിച്ചിരുന്നു.
ടാ വേഗം വാ നമ്മുക്ക് വേഗം പോവാ. മനു ശ്രീക്കുട്ടന്റെ കയ്യും പിടിച്ച് വീട് ലക്ഷ്യമാക്കി നടന്നു.
ശ്രീകുട്ടനാവട്ടെ തീർത്തും മനുവിന്റെ നിയത്രണത്തിൽ എന്നപോലെ അവന് പുറകെ നടന്നു.
ശ്രീകുട്ടനെ അവന്റെ വീട്ടിൽ ആക്കിയ ശേഷമാണ് മനു അവന്റെ വീട്ടിലേക്ക് പോയത്.
ശ്രീകുട്ടനാണെകിൽ തന്റെ നിയന്ത്രണത്തിൽ അല്ലാത്ത കാലുകൾ വെച്ച് വെച്ച് വീട്ടിലേക്ക് കയറി. അവൻ ആരുടേയും കണ്ണിൽ പെടാതിരിക്കാൻ പരമാവതി ശ്രമിക്കുന്നുണ്ടായിരുന്നു.
തന്നെ ആരും കാണുന്നില്ല എന്ന പ്രദീക്ഷയോടെ ശ്രീക്കുട്ടൻ റൂമിനുള്ളിൽ കയറി കിടന്നു.
എന്നൽ ഇതെല്ലാം അവന്റെ അമ്മ കാണുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ അമ്മയുടെ വിളി കേട്ടാണ് ശ്രീക്കുട്ടൻ ഉറക്കമുണർന്നത്.
അവൻ എഴുന്നേറ്റത്തും അവന്ന് തല പെരുക്കുന്നത് പോലെ തോന്നി. അവൻ തല കുടഞ്ഞുകൊണ്ട് അവനരികിലിരിക്കുന്ന അമ്മയെ നോക്കി.
നീ ഇന്നലെ രാത്രി കുടിചിട്ടാണോ വന്നത്.. അമ്മയുടെ ആ ചോദ്യം കേട്ടതും ശ്രീക്കുട്ടൻ ഒരു ഞെട്ടലോടെ അമ്മയെ നോക്കി.
ങേ.. ഹേയ് ഇല്ല.. ഇന്നലെ കുടിച്ചതിന്റെ ഹാങ്ങോവർ എല്ലാം അമ്മയുടെ ആ ഒറ്റ ചോദ്യത്തിൽ പോയിക്കിട്ടി.
ഹും… എനി ഞാൻ അങ്ങനെ ഒരു കാഴ്ച്ച കാണാൻ ഇടവരരുത്. എന്ന അന്ന് നീ ഈ പടിക്ക് പുറത്താണ് ഞാൻ പറഞ്ഞേക്കാം. അമ്മ തെല്ലൊരു ഭിഷണിയോടെ പറഞ്ഞ ശേഷം അവിടെ നിന്നും ഇറങ്ങി പോയി. തന്റെ മകൻ ഇപ്പോൾ കടന്ന് പോകുന്ന അവസ്ഥ മനസിലാക്കിയതുകൊണ്ടാവാം ആ അമ്മ കൂടുതലൊന്നും പറഞ്ഞില്ല.