പെണ്ണ് കാണാൻ വന്നവരെയെല്ലാം തികഞ്ഞ ആദിത്യ മര്യാദയോടും കൂടി അനുവിന്റെ വീട്ടുകാർ വരവേറ്റു. കൂട്ടത്തിൽ ശ്രീക്കുട്ടന്റെ വീട്ടുകാരും. എന്നാൽ ആ കൂട്ടത്തിൽ ശ്രീകുട്ടൻ മാത്രം ഉണ്ടായിരുന്നില്ല.
ഒരു തലയ്ക്കൽ അനുവിന്റെ പെണ്ണുകാണൽ തകൃതിയായി നടക്കുമ്പോൾ മറു തലയ്ക്കൽ ശ്രീക്കുട്ടൻ ആദ്യമായി മദ്യത്തിന്റെ രുചിയറിയുകയായിരുന്നു.
അവൻ വാശി തീർക്കും പോലെ കുടിച്ച് തീർത്ത മദ്യത്തോടൊപ്പം അവന്റെ കണ്ണുകൾ കലി തുള്ളിയ വർഷം പോലെ പെയ്ത് കൊണ്ടിരുന്നു.
അവൻ ബോധം നഷ്ട്ടമാവുന്നത് വരെ കുടിച്ചു. അവന് കൂട്ടായി മനുവും.
വിവേക് എന്ന സുമുഖനായ യുവാവിനെ അവിടെയുള്ള എല്ലാർക്കും ഇഷ്ടമായി. നല്ല പെരുമാറ്റവും കാണാനും സുന്ദരൻ. കൂട്ടത്തിൽ നല്ല ജോലിയും പിന്നെ എങ്ങിനാണ് വിവേക് സാറിനെ പോലെ ഒരാളെ ഇഷ്ടപെടാതിരിക്കുന്നത്.
വിവേകും അനുവും കൂടി വിഭവ സമൃദ്ധമായ ഉച്ചയൂണ് കഴിക്കുമ്പോൾ ഏതോ ശവപറമ്പിൽ സമയമെന്തെന്ന് പോലും അറിയാതെ ശ്രീകുട്ടൻ ബോധമറ്റുകിടക്കുകയായിരുന്നു.
മനു കണ്ണ് തുറക്കുമ്പോൾ അന്തരീക്ഷം മുഴുവൻ ഇരുട്ട് മൂടാൻ തുടങ്ങിയിരുന്നു. അവൻ വേഗം അടുത്ത് കിടന്നിരുന്ന ശ്രീകുട്ടനെ തട്ടി വിളിച്ചു.
ടാ ശ്രീക്കുട്ട.. ടാ എഴുനേൽക്ക്.
മനുവിന്റെ കുലുക്കി വിളി കേട്ടാണ് ശ്രീകുട്ടൻ കണ്ണ് തുറന്നത്. അവൻ കണ്ണുകൾ വെട്ടി വെട്ടി മിഴിച്ച് മനുവിനെ നോക്കി.
മനു… അവള് പോയടാ. ശ്രീക്കുട്ടൻ കണ്ണുതുറന്നതും ഒപ്പം അവന്റെ വാ തുറന്നു.
മൈര്.. ഒന്ന് മിണ്ടാതിരിയട. ഇത് എവിടെയാ കിടക്കുന്നത് സമയം എന്തായി എന്ന് വല്ല ചിന്തയുമുണ്ടോ നിനക്ക്… മനു അല്പം കലിപ്പിൽ തന്നെ ചോദിച്ചു.
ങേ… ഇതെവിടെ സ്ഥലം… ശ്രീക്കുട്ടൻ സ്വബോധം വീണ്ടെടുത് ചുറ്റും നോക്കി കൊണ്ട് മനുവിനോട് ചോദിച്ചു.
വാ.. മനു ശ്രീക്കുട്ടന്റെ കയ്യിൽ പിടിച്ച് എഴുനേൽപ്പിച്ച് അവനെയും താങ്ങി പിടിച്ച് ചുറ്റും നോക്കി.
ഒരുമിച്ച് കളിച്ച് വളർന്നിട്ടും അവൾക്ക് എന്നെ മനസിലാക്കാൻ കഴിയാതെ പോയല്ലോടാ മനു.
ഹോ വീണ്ടും തുടങ്ങി. ടാ.. അതിന് നീ നിന്റെ ഇഷ്ടം ഇതുവരെ പറഞ്ഞിട്ടുണ്ടോ അവളോട്..
എങ്ങനാടാ എങ്ങനാ ഞാൻ പറയേണ്ടത്.. എന്നെ കണ്ടാൽ കടിച്ച് കീറാൻ നിൽക്കുന്ന അവളോട് ഞാൻ എങ്ങിനെ പറയും.