അല്ല.. ഒരു പക്ഷേ എന്നെ ഒരുപാട് വേദനിപ്പിച്ചത് അവൻ ഒരു വൃത്തികെട്ടവനാണ് എന്ന് എല്ലാരും പറഞ്ഞതാണ്. ടീച്ചർ മാര് പോലും അവനെ അങ്ങനെ കണ്ടതാണ്.
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന അവൻ ഒരു വൃത്തികെട്ടവനാണ് എന്ന് എനിക്ക് ചുറ്റുമുള്ളവർ പറഞ്ഞു നടന്നപ്പോ വെറുത്ത് പോയി ഞാനുമവനെ.
ഇന്നത്തെ കാലം പോലെ അല്ലല്ലോ അന്ന്. സെക്സ് എന്നത് ഒരു ഇൻഡിപെൻഡന്റ് ആയ ചിന്താഗതി അല്ലയിരുന്നു അന്ന്. അത് എന്താണ് എന്ന് തിരിച്ചറിയാൻ പോലുമുള്ള കഴിവ് ഇല്ലായിരുന്നു എനിക്കന്ന് .
അപ്പോൾ തോന്നിയ വെറുപ്പ് പിന്നീട് ഞാൻ വലുതാവുമ്പോ എനിക്കൊപ്പം വലുതായി.
പിന്നീട് വർഷങ്ങൾക്കു ശേഷം ഇതിലൊന്നും വലിയ കാര്യമില്ല എന്ന് മനസിലായപോഴേക്കും അവൻ ഞാനുമായി ഒരുപാട് ആകാനിരുന്നു.
ഹും… അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. അവൾ ഒരു നെടുവീർപ്പോടെ ഓർത്തു.
പറ്റുകയാണെങ്കിൽ പോകുന്നതിനു മുൻപ് ശ്രീക്കുട്ടനെ കണ്ട് ഒരു സോറി പറയണം.
അവളുടെ ചിന്ത ശ്രീകുട്ടനിൽ നിന്നും വീണ്ടും വിവേക് സാറിലേക്ക് വന്നു.
വിവേക് സാറിന്റെ വീട് അങ്ങ് കണ്ണൂര് ആണെന്നാണ് പറഞ്ഞുകേട്ടത് അങ്ങനെയെങ്കിൽ തനിക്ക് എനി നഷ്ടമാവൻ പോകുന്നത് ഈ നാടിനെയാണ്. അവൾ നടക്കുന്നതിനിടയിൽ ചെറു സങ്കടത്തോടെ ഓർത്തു.
മനു ശ്രീക്കുട്ടന്റെ അടുത്തേക്ക് നടക്കുബോഴാണ് അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന അനുവിനെ കണ്ടത്.
ആ.. അനു നീ എവിടന്ന..
ഞാനോ.. ഞാനൊന്ന് കുളിക്കാൻ പോയതാട.
അനുവിന്റെ മറുപടി കേട്ടപ്പോൾ തന്നെ മനുവിന് അവൾ തന്നെ ഊക്കിയതാണ് എന്ന് മനസിലായി.
ടാ മണ്ട നിനക്ക് എന്നെ കണ്ടാൽ അറിഞ്ഞൂടെ ഞാൻ അമ്പലത്തിൽ പോയി വര്ന്ന്.
ഹും.. മനു ഒന്ന് നീട്ടി മൂളിയത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
അല്ലട മനു നിന്റെ കൂട്ടുകാരനെവിടെ..
ആര് ശ്രീക്കുട്ടനോ..
ഓ.. അവൻ തന്നെ. അവനാണല്ലോ നിന്റെ ഉറ്റ മിത്രം. ബാലരമയിലെ ജമ്പനും തുമ്പനും പോലെ.
ഓ.. ഞാൻ അവന്റെ അടുത്തേക്കാണ്. അവനാ താമര കുളത്തിന്റെ അടുത്ത് ഉണ്ടാവുo .
അതെന്താടാ അവൻ വല്ല കുളിസീനും പിടിക്കാൻ പോയതാണോ..
ദേ അനു നീ വെറുതെ ചൊറിയാൻ വരല്ലേട്ടോ.. അനു ചിരിയോടെ പറഞ്ഞതാണെങ്കിലും അവൾ പറഞ്ഞത് മനുവിന് അത്രക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല.