കോളേജിൽ അനുശ്രീയെ പോലെ സുന്ദരികൾ വേറെയും ഒരുപാടുണ്ടായിട്ടും വിവേക് തന്റെ ജീവിതം ഷെയർ ചെയ്യാൻ അനുവിനെ തിരഞ്ഞെടുത്തതിന്റെ കാരണവും അതാവാം.
അനുശ്രീ എന്നാൽ കോളേജിൽ ചെറുതല്ലാത്ത താരമുല്യമുള്ള ഒരു ക്യാരക്ടറാണ്.
ചെറിയ ഒരു ഫെമിനിസ്റ്റ് ചിന്താഗതിയുള്ള ആളെപ്പോലെ.
അതുകൊണ്ട് തന്നെ അവൾ അവൾക്ക് പുറക്കെ വാലാട്ടി ചെന്നവരുടെ എല്ലാം വാല് മുറിച്ചിട്ടുണ്ട്. അതിന് അവളെ പ്രാപ്തയാക്കുന്നത് അവളുടെ അതെ സ്വഭാവ ഗുണമുള്ള അവളുടെ കൂട്ടുകാരി വിധുബാലയാണ്. “വിധുബാല🥀”
JK: വിധുബാലയെ നിങ്ങളറിയും കിഷോറിന്റെയും അഭിരാമിയുടെയും ഏട്ടത്തിയമ്മ. തണൽ S2 വിലെ നായിക. (വിധുബാലയുടെയും അനുവിന്റെയും കോളേജ് ലൈഫ് നമ്മുക്ക് തണൽ S2 വിൽ വായിക്കാം അതുകൊണ്ട് അതിലേക്ക് ഞാൻ കടക്കുന്നില്ല)
അനു കോളേജിലെ പല കാര്യങ്ങളും ചിന്തിച്ച് അമ്പലത്തിൽ നിന്നും വീട്ടിലേക്ക് നടന്നു.
ചെറിയൊരു പാടം കടന്നിട്ട് വേണം അനുവിന് വീട്ടിലെത്താൻ.
കേരളം അതിന്റെ സൗന്ദര്യം മുഴുവൻ ദൈവം ഒളിപ്പിച്ചുവച്ചിരിക്കുന്നത് കുന്നുകളിലും മലകളിലും പുഴകളിലും പാടങ്ങളിലുമാണല്ലോ. തിരുനാവായയിലും ആ സൗന്ദര്യത്തിന് ഒട്ടും കുറവില്ല.
അനു പാടവരമ്പിലൂള്ള തണുത്ത മഞ്ഞു തുള്ളികളെ തന്റെ പച്ച ദാവണി തുമ്പുകൊണ്ട് തഴുകി തലോടി കൊണ്ട് അമ്പലതിൽ നിന്നും വീട് ലക്ഷ്യമാക്കി നടന്നു.
നടത്തത്തിനിടയിൽ അനു അവളുടെ കുട്ടികാലത്തെ കുറിച്ച് ഓർത്തു.
പണ്ട് ശ്രീക്കുട്ടന്റെ ഒപ്പം സ്കൂളിൽ പോവുന്നതും. അവൾക്ക് താമര വേണം എന്ന് പറഞ്ഞപ്പോൾ ശ്രീകുട്ടൻ കുളത്തിലിറങ്ങി താമര പറിച്ച് കൊടുത്തതും. വീട്ടിൽ ചെന്നപ്പോൾ അമ്മായിയുടെ കയ്യിൽ നിന്നും അവന് നല്ല അടി കിട്ടിയതുമെല്ലാം അവളോർത്തു.
പിന്നീട് അവളുടെ ചിന്ത ശ്രീക്കുട്ടനെ കുറിച്ചയിരുന്നു.
വിധു (വിധുബാല) പറഞ്ഞതുപോലെ താൻ എന്തിനാണ് ശ്രീക്കുട്ടനെ ഇങ്ങനെ വെറുക്കുന്നത് എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു.
പണ്ട് അവന്റെ കയ്യിൽ നിന്നും ഒരു CD പിടിച്ചതിന്റെ പേരിലോ..
അങ്ങനെയെങ്കിൽ ഹോസ്റ്റലിൽ വച്ച് ഫ്രണ്ട്സിന്റെ ഒപ്പം ഞാൻ എത്ര തവണ അങ്ങനുള്ള വീഡിയോസ് കണ്ടിരിക്കുന്നു. പോരാത്തതിന് തനിയെയും കാണുന്നു.
അതിനാണോ ഞാൻ അവനോട് ദേഷ്യം കാണിച്ചത്.
അല്ല. പിന്നെ..? ശ്രീ കുട്ടൻ എന്നെ പലതും ചെയ്യും എന്ന് എന്റെ കൂട്ടുകാരികൾ പറഞ്ഞു പേടിപ്പിച്ചതുകൊണ്ടോ..