ഒരുപാട് വർഷങ്ങൾക്ക് ശേഷം ശ്രീക്കുട്ടൻ മനസറിഞ്ഞു ചിരിക്കുന്നത് അവനാ കണ്ണാടിയിലൂടെ നോക്കി കണ്ടു.
അവൻ കാറ്റത് അലസമായി പാറി കളിക്കുന്ന തന്റെ നീളൻ തലമുടികളെ കൈകൊണ്ട് കൊതി ഒതുക്കി അതിന് ശേഷം മുഖത്തെ വെട്ടി കുറ്റിയാക്കി നിർത്തിയ താടിയിലും മീശയിലും അല്പ നേരം വിരലുകൾ ഓടിച്ചു. ശേഷം കണ്ണാടി നേരെ നിർത്തി വണ്ടി മനുവിന് അടുത്തേക്ക് പായിച്ചു.
മനു ശ്രീകുട്ടനെയും കാത്ത് വഴിയിൽ നിൽപ്പുണ്ടായിരുന്നു. അപ്പോഴാണ് ശ്രീകുട്ടൻ സ്വപ്നവും കണ്ട് മനുവിന്റെ അടുത്തേക്ക് ചെല്ലുന്നത്.
എന്താടാ ഒരു പതിവില്ലാത്ത ഒരു ചിരിയൊക്കെ… ശ്രീകുട്ടൻ മനുവിന് മുന്നിൽ ബൈക്ക് നിർത്തിയതും മനുവിന്റെ ചോദ്യമെത്തി.
ഹ ഹ.. ഹാ… അതൊക്കെ ഉണ്ട് മോനെ.
നീ കാര്യം പറ മൈരേ.. മനു ചെറിയ കലിപ്പിൽ തന്നെ ചോദിച്ചു.
അനു ഇന്ന് എന്നെ കാണാൻ വന്നിരുന്നു.
നിന്നെയോ… പോടാ.. മനു അതിശയത്തോടെ ചോദിച്ചു.
അതേടാ മനു സത്യം.
എന്തിന്… കല്യാണം പറയാനോ..
അത് കേട്ടതും ശ്രീകുട്ടന്റെ മുഖത് നിന്നും ചിരി മങ്ങി. അതുവരെ താൻ കണ്ട സ്വപ്നകോട്ട ഒരു നിമിഷം കൊണ്ട് തകർന്ന് വീഴുകയായിരുന്നു.
ശ്രീകുട്ടന്റെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോൾ തന്നെ കാര്യത്തിന്റെ കിടപ്പ് ഏറെ കുറെ മനുവിന് മനസിലായി.
ടാ നാളെ മറ്റൊരാളുടെ ഭാര്യയാവാൻ പോവുന്നവളാണവൾ. നീ വെറുതെ അവൾ സംസാരിച്ചു എന്ന് കരുതി മനക്കോട്ട കെട്ടരുത് .
മനുവിന്റെ വാക്കുകൾ കേട്ടതും ശ്രീകുട്ടന്റെ മുഖം ഗ്രഹണം ബാധിച്ച സൂര്യനെ പോലെ ഇരുണ്ടു.
ടാ മനു വർഷങ്ങൾക്ക് ശേഷണ് അനു എന്നോട് സംസാരിക്കുന്നത്.
എന്ന് കരുതി.. നാളെ അവൾ മറ്റൊരാളുടെ ആവാതിരിക്കുമോ.. അല്ലങ്കിൽ അവൾ നിന്നോട് എന്താ പറഞ്ഞത് അവളെ കെട്ടണം എന്നല്ലല്ലോ…
ശ്രീകുട്ടന്റെ കണ്ണുകളിൽ ഈറൻ പൊടിയൻ തുടങ്ങി.
ടാ ഞാൻ നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. നീ എനിയും അവളെയും മനസ്സിൽ കണ്ടിരിക്കരുത് അതുകൊണ്ട് പറഞ്ഞതാണ്.
അവരുടെ ആ സംസാരം അവിടെ അവസാനിച്ചു.
അന്ന് രാത്രി ശ്രീകുട്ടൻ അനുവിനെ ഓർത്ത് കരഞ്ഞു. ദിവസങ്ങൾക്ക് ശേഷം അവൾ വീണ്ടും അവന്റെ നെഞ്ചിലെ നോവായി മാറി.