“എടെ… നീയെവിടെടെ….. വാ… മൈരെ…. എത്ര നേരമായിട്ട് വിളിക്കണ്.”
“ ടാ മൈത്താണ്ടി… എൻറ്റെ വായിരിക്കണ നീ കേക്കും… എൻറ്റൂടെ വരാൻ പറഞ്ഞപ്പ നിനക്ക് കടി… ഒരു പ്രാവിശ്യം കൂടി വിളിച്ചാ നിന്നെ ഞാൻ തറെൽ തേച്ചോട്ടിക്കും.”
ഇത്രയും പറഞ്ഞ് അകാശതിതു നോക്കികൊണ്ട് രാഹുൽ അടുത്ത കാലെടുത്തുവച്ചത് അടുപ്പത്തു കേറ്റി വച്ചിരുന്ന ഒരു കലത്തിൻറ്റെ നെറുകും തലയിലെക്കാണ്.
ഠോ…. കലം നാലു ക്ഷണം .ശ്ശെടാ പണിയായല്ലോ…. അവൻ തല ചൊറിഞ്ഞു ചുറ്റും നോക്കി പൊതുവെ കാലിയായ വഴിയാണ്….. ആരു കണ്ടു കാണില്ല. കലം പെറുക്കികൂട്ടി അടുപ്പിൽ തന്നെ അടുക്കി.
പക്ഷെ ഇവഴിയുടെ അങ്ങയറ്റത്തു നിന്നോരു നിഴൽ വേഗത്തിൽ അവനു നേരെ നടന്നു വന്നു.ആളു കണ്ടന്നെന്നു മനസ്സിലായ രാഹുൽ അതെ വേഗത്തിന് യൂ ടേണടിച്ചു നടന്നു. തൽക്കാലം നഷ്ടപരിഹാരം കൊടുക്കാൻ ഉദെശമില്ല!
ടപ്പ് ടപ്പ് …. നിഴലു കൈകൊട്ടി…. രാഹുല് നടത്തത്തിൻറ്റെ സ്പീഡും കൂട്ടി
“ഹലോ നിക്കവിടെ “നിഴലു വീണ്ടും കൈകൊട്ടി.
രാഹുലിൻറ്റെ നടത്തം ഓട്ടമായി.. നിഴലും കൂടെയൊടി.
ഉസൈൻ ബോട്ടിനെ വെല്ലുന്ന വേഗത്തിൽ രാഹുൽ വളഞ്ഞു പുളഞ്ഞ മുടുക്കിലൂടെ ഓടുകയാണ്. പിറകെ വരുന്ന നാറിയും ഒട്ടും മോശമല്ല. ഒട്ടൊന്ന് സ്പീഡു കോറച്ചാൽ പിടി വീഴും.(ഒരു കലം പൊട്ടിയിതിനാണോ തമ്പുരാനെ എന്നെ ഇങ്ങനെയിട്ടോടിക്കുന്നെ..)
കൂണു…. കൂണു… കൂണു കൂണു…. പാച്ചിലിനിടയിൽ രാഹുൽ ഫോണോന്ന് നോക്കി. നാറി ഫൈസൽ പിന്നെയും വിളിക്കുകയാണ്.ഫോണെടുത്തു നോക്കിയ ഒരു നിമിഷം മതിയായിരുന്നു,
ധും…..
സൈഡിൽ മുന്നിൽ പാർക്കുചെയിതിരിക്കുന്ന റാറ്റാ സഫാരിയിലിടിച്ച് അവൻ റോഡിലെക്കു വീണു. ഇരുമ്പു മൊതലാളിയുടെ കാറാണ് , സഫാരിക്ക് ഒരീച്ച വന്നു തട്ടിയ സുഖം. മലർന്നു കിടന്നു നക്ഷത്രമെണ്ണുന്ന രാഹുലിൻറ്റെ ബനിയനിൽ ഒരു വെളുത്ത കൈവന്നു പിടിച്ചു.
“എഴിക്കടാ” കിളിനാദം. ഇതാരപ്പാ?!!.. കണ്ണു പിടിക്കുന്നില്ല, നിറയെ നക്ഷത്രങ്ങൾ.
“എൻറ്റെ ഫോൺ…..”
“നിൻറ്റെ കോണ്… എഴിക്കാടാ അങ്ങോട്ട്.”കയ്യിൽ പിടിച്ച് രാഹുലെഴുന്നെറ്റു.അവൻ കണ്ണു തിരുമി.നിറയെ മഴവില്ല് !