ഞാൻ :പിന്നില്ലാതെ, ആകെ ഒരു ഒറ്റപ്പെടലാ. പിന്നെ ആകെ ഒരു ആശ്വാസം അയലത്തെ വീട്ടിലെ ഒരു ചെക്കനാ. നിന്റെ പ്രായം ഒക്കെ ഉണ്ടാവും.
രഹന :ആളെങ്ങനെ കൊള്ളാമോ, എനിക്ക് പറ്റിയ ചെക്കൻ ആണോ?
ഞാൻ :അയ്യടാ, മോളെ ചോദ്യം നോക്കിക്കേ. ഉപ്പ അറിയണ്ട.
രഹന :ഇങ്ങള് പറയാണ്ട് ഉപ്പ അറിയാനൊന്നും പോണില്ല. ഇങ്ങള് പറ. ചെക്കൻ ആളെങ്ങനെ. സ്മാർട്ട് ആണോ.
ഞാൻ :നല്ല സ്മാർട്ട് ആണ്. നല്ല ചെക്കനാ. എന്തിനാ നിനക്ക് ഇപ്പൊ.
രഹന :ചുമ്മ, ഒന്ന് ലൈനിട്ട് നോക്കാലോ.
ഞാൻ :അയ്യടാ, മോൾക്ക് ഉപ്പനെ അറിഞ്ഞൂടെ, love മാര്യേജ് ഒന്നും ഇയ്യ് സ്വപ്നത്തിൽ പോലും കിനാവ് കാണണ്ട.
രഹന :അതിന് പ്രേമിച്ചാൽ കുഴപ്പം ഇല്ലല്ലോ. അത് വാപ്പ അറിയുമ്പോൾ അല്ലെ. ഇനിയിപ്പോ പ്രേമം പൊട്ടിയാലും കുഴപ്പം ഒന്നുമില്ല. ഇതൊക്ക ഒരു time pass നു നോക്കുന്നതല്ലേ.
ഞാൻ :അയ്യടാ മോൾടെ വർത്താനം കേട്ടില്ലേ. എന്തോ time pass നു കുറവ പേരെ പ്രേമിച്ച പോലെയാ.
രഹന :പിന്നില്ലാതെ, ഞാൻ ഇത്താനേ പോലെ ആണെന്ന് വിചാരിച്ചോ. എനിക്ക് എറണാകുളം പോയ ശേഷം എത്ര love ഉണ്ടാർന്നെന്നോ. എല്ലാം ചുമ്മാ ഒരു നേരം പോക്കിന് ആയിരുന്നു. വാപ്പാനെ പേടിച്ചിട്ട് ആരോടും true love ഒന്നും തോന്നിയില്ല.
ഞാൻ :എടീ പെണ്ണെ, എറണാകുളം തന്നെ പോയി പഠിക്കണം ന്ന് ഒക്കെ പറഞ്ഞു vtl പ്രശ്നം ഉണ്ടാക്കി പഠിക്കാൻ പോയത് ഇതിനാർന്നു ല്ലേ. നിന്റെ ഇഷ്ടത്തിന് ജീവിക്കാൻ.
രഹന :പിന്നെ അല്ലാതെ, എന്റെ life എനിക്ക് ഇഷ്ടം ഉള്ള പോലെ വേണ്ടേ ഞാൻ കഴിയാൻ. ഇല്ലെ ഞാനും ഇത്തനെ പോലെ വീട്ടിൽ തന്നെ ഇടുന്ന മടുപ്പ് ജീവിതം ജീവിക്കേണ്ടി വരും. അവിടെ ആകുമ്പോ ആരും ഒന്നും അറിയില്ല.
ഞാൻ :നീ പറഞ്ഞതും ശെരിയാ, എന്നാലും കുറെ പേരെ ഏങ്ങനെ പ്രേമിച്ചു പറ്റിക്ക. മോശം അല്ലേടി.
രഹന :പറ്റിച്ചിട്ടൊന്നും ഇല്ല. ഞാൻ പ്രേമിക്കുന്ന ആൾക്കും അറിയാം ഇത് അതികം നാൾ നീണ്ടു നിൽക്കില്ല എന്ന്.