അവൾ അവനോടു പറഞ്ഞു …..
“മോന്റെ ……….അച്ഛൻ ………….”
അവൾ ആ നിമിഷം എന്നെ വീണ്ടും കെട്ടിപിടിച്ചു കരഞ്ഞു. ഞാനും അവളോട് കാലിൽ വീണു ഒരുപാടു തവണ മാപ്പു ചോദിച്ചു. ഇടറുന്ന മനസുമായി അവളോട് ഞാൻ മാപ്പു പറഞ്ഞത് അന്ന് ചെയത പൊറുക്കാൻ കഴിയാത്ത തെറ്റ് കൊണ്ടാണെങ്കിലും ഞങ്ങൾ തമ്മിൽ ഉണ്ടായ ബന്ധം ഇനി തകർന്നു പോകരുത് എന്ന് അവളും ആഗ്രഹിച്ചു. അവളാഗ്രഹിക്കുന്ന പുരുഷന്റെ കണ്ണുകൾ അവളെ തേടിയെത്തുമ്പോൾ അവൾ മനസുകൊണ്ട് കരഞ്ഞത് ഞാനും മനസിലാക്കി.
എന്നെ അവൾ ഒരു ഭർത്താവായോ അല്ലെങ്കിലൊരു കാമുകനായോ കാണുന്നത് എന്ന് എനിക്കറിയില്ല. ചോദിക്കാൻ എനിക്ക് ആഗ്രഹവുമില്ല, ഇനിയുള്ള കാലം അവളുടെ കൂടെ നിക്കാമോ എന്ന് അവൾ തിരിഞ്ഞു നടക്കാൻ തുനിഞ്ഞ എന്റെ കൈത്തണ്ടയിൽ പിടിച്ചു ചോദിച്ചപ്പോൾ.
എന്നെ ഇങ്ങനെ സ്നേഹിക്കാനും കാത്തിരിക്കാനും ഞാൻ എന്താണ് ചെയ്തത് എന്ന ചോദ്യമാണ് ഞാൻ ചോദിച്ചത്. അവളതിന് മറുപടി പറഞ്ഞത്.
കഴിവുകൊണ്ട് മാത്രമല്ല, ഒരാളുടെ കുറവുകൾ മനസ്സിലാക്കിയിട്ടും സ്നേഹിക്കാം എന്നാണ്. എന്റെ നെഞ്ച് ആർദ്രതയുടെ വക്കിലായിരുന്നു. വാക്കുകൾ കിട്ടാതെ ഞാൻ വിങ്ങി.
ഞാനൊരു നിമിഷം സ്‌മൃതിയോടു ചെയ്തത് .
ആ രാത്രി….
വേണ്ട ഇനി അതേക്കുറിച്ചു നമുക്ക് ഓർക്കണ്ട.. പക്ഷെ ആ രാത്രി അവസാനിക്കുമ്പോ പരസ്പരം നമ്മൾ ഒരുപാടു സ്നേഹിച്ചിരുന്നു…. അത് മാത്രം അറിയാമെനിക്ക്….
കൂടെ ഉണ്ടെന്നു എനിക്കുള്ള ആ തോന്നൽ തന്നെയാണ് എന്റെ ഏറ്റവും വലിയ സംരക്ഷണം, ഒരു പെണ്ണിന് ആണിന് കൊടുക്കാൻ കഴിയുന്നതും അത് തന്നെയാണ്.
ജയിലിൽ നിന്നിറങ്ങി റയിൽ പാളത്തിലേക്ക് നടക്കാൻ തുനിഞ്ഞ എനിക്ക് ഇങ്ങനെ ഒരു ജീവിതം ദാനമായി തന്ന സ്‌മൃതിയെ എന്ത് കൊടുത്താ ഞാൻ പകരം വീട്ടുക? …..എനിക്കറിയില്ല. ഗദ്ഗദത്തോടെ അയാൾ പറഞ്ഞൊപ്പിച്ചു.
സത്യത്തിൽ അന്ന് നടന്നത് അത്രയും വിധിയാണ് …. അതിന്റെ ഫലം നമ്മൾ മൂന്നു പേരാണ് തുല്യമായോ അല്ലാതെയോ അനുഭവിക്കുന്നത്, നമ്മുടെയെല്ലാം ജീവിതമാണ് അന്ന് മാറി മറിഞ്ഞത് അല്ലെ ?
മുൻവശത്തെ ചാരിയ വാതിൽ പതിയെ തുറന്നു, സ്‌മൃതിയും മകനും അകത്തേക്ക് കടന്നു. “സഞ്ജയ്” എന്ന് അവന്റെ അച്ഛൻ വിളിച്ചപ്പോൾ…