ഋതം [കൊമ്പൻ]

Posted by

സ്‌മൃതി ഒന്നും മിണ്ടിയില്ല.

ഞങ്ങൾ കുറച്ചു നേരം മിണ്ടാതിരുന്നു.

“നിനക്ക് കോഫീ വേണോ സ്‌മൃതി ?” ഞാൻ ചോദിച്ചു.

“ഇല്ല, എന്റെ ക്യാബ് വരാറായി ഇറങ്ങണം.” അവൾ എഴുന്നേറ്റ് അവളുടെ ബാഗുകൾ എടുക്കാൻ തുടങ്ങി.

“ഞാൻ നിന്നെ സഹായിക്കാം.”

ഞങ്ങൾ ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു

“സ്‌മൃതി ….ഞാൻ ഈ കുഞ്ഞിനെ സ്വീകരിക്കാൻ തയാറാണ് എന്ന് തോന്നുന്നു….ഇപ്പൊ ……”

“അജിത് !!!!!! വേണ്ട …. അജിത്!!!!!!. അത് മാത്രം വേണ്ട!!!, നിനക്കു എന്റെ നിറവയർ കാണുമ്പോ എല്ലാം ഞാനും ഗുരുജിയും അന്ന് രാത്രി നിന്റെ മുന്നിൽ ചെയ്ത വഞ്ചന മാത്രമാകും തോന്നുക, അത് ഈ കുഞ്ഞിനോടുള്ള നിന്റെ ആത്മാർത്ഥമായ സ്നേഹത്തിൽ ഇടിവ് വരുത്തും. എനിക്ക് അത്രയും അപകടം ക്ഷണിച്ചു വരുത്താൻ ആവില്ല, മനസുകൊണ്ട് ഞാൻ തയാറെടുത്തു കഴിഞ്ഞു….

എനിക്ക് ഈ കുഞ്ഞിനെ വേണം, നിന്റെ കൂടെ ഞാനീ ചുവരുകൾക്കുളിൽ നിന്റെ സ്വപ്നത്തിനു വേണ്ടി മാത്രം എന്നെ മറന്നുകൊണ്ട് പരിശ്രമിക്കുമ്പോ, ഞാൻ ഒറ്റപെട്ടു പോകുന്നത് നീയറിഞ്ഞില്ല, വളരെ വൈകി ഓഫിസിൽ നിന്നും രണ്ടുപേരും വന്നാലും രണ്ടറ്റത്തു കിടന്നു ഉറങ്ങും. ഏകാന്തമായ ആ രാത്രികളിൽ കട്ടിലിന്റെ അറ്റത്തു ഞാൻ കണ്ണീരൊഴുകിയത് നിനക്ക് കാണാനായില്ല, എത്രവട്ടം ഞാൻ പറഞ്ഞു എനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന്…അപ്പോഴെല്ലാം നീയത് പാടെ അവഗണിച്ചു. എന്നെ വീണ്ടും വീണ്ടും വേദനിപ്പിച്ചു. ഇനിയതൊന്നും ഞാനെല്ലാം മറന്നു തൂടങ്ങുകയാണ് …അജിത് !”

ഞങ്ങൾ പരസ്പരം ഉറ്റുനോക്കി, എന്ത് പറയണമെന്നറിയാതെ, ഞാൻ നോക്കുമ്പോ അവളുടെ ക്യാബ് ഫ്ലാറ്റിന്റെ ഗേറ്റ് കടന്നു പോയിരുന്നു.

************************************************************************

6 വർഷത്തിന് ശേഷം !

സ്റ്റാർട്ടപ്പ് എന്റെ ദീഘകാലത്തെ സ്വപ്നമായിരുന്നു, പക്ഷെ സ്‌മൃതി എന്റെ ജീവിതത്തിൽ നിന്ന് പോയതിനു ശേഷം ഇന്ത്യയിൽ എനിക്ക് തുടർന്ന് നിൽക്കാൻ ആവില്ലായിരുന്നു, എന്റെ മുഴുവൻ ഷെയറും ഞാൻ കോഫൗണ്ടർക്കും മറ്റുപലർക്കുമായി വീതിച്ചുകൊണ്ട്, ഞാൻ സാം അങ്കിളിന്റെ (സംരംഭകൻ) കൂടെ കാലിഫോർണിയിലേക്ക് കുടിയേറി. സ്‌മൃതിയുടെ ഓർമ്മകൾ പലപ്പോഴും എന്നെ തേടിയെത്താറുണ്ട്. ഇവിടെ വന്നിട്ടും ഞാൻ ആരോടും എന്റെ കഥകൾ പറഞ്ഞില്ല, പക്ഷെ സാം അങ്കിളിനു ഞാൻ വിവാഹമോചിതൻ മാത്രമാണ് എന്ന് മാത്രം പറഞ്ഞു. സത്യത്തിൽ അങ്ങനെ അല്ലെങ്കിൽ പോലും. സ്‌മൃതി അത് ചെയ്യുമെന്ന് ഞാൻ പതീക്ഷിച്ചുരുന്നു പക്ഷെ അങ്ങനെയൊന്നുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *