മാളു : ദുഷ്ടൻ
ഞാൻ : എന്ധോ മോൾ എന്ധെലും പറഞ്ഞായിരുന്നു
മാളു : അല്ല എനിക്കും ചായ വേണം എന്ന്
അങ്ങനെ ഞങ്ങൾ കടയിൽ കേറി ഒരു ചായ പറഞ്ഞു മാളൂന് ഉള്ളി വട ജീവൻ ആണ്
ഞാൻ : ചേട്ടാ പിന്നെ 2 ഉള്ളി വട
മാളു അതു കേട്ടപ്പോ ചിരികുനുണ്ടായിരുന്നു
ഞാൻ : കൊതിച്ചി
മാളു : എന്നിക്കു കൊതി ഒന്നും ഇല്ല
ഞാൻ : ഉവ്വ ഉവ്വേ
അങ്ങനെ ഞങ്ങൾ ചായ കുടിക്കുമ്പോ ഒരുത്തൻ മാളൂനെ തന്നെ നോക്കി ഇരിക്കുന്നുണ്ട് ഞാൻ ആദ്യം ഒന്നും മൈൻഡ് ആകില്ല പിന്നെ ഞാൻ നോക്കിയപ്പോ ഞങ്ങൾ കൈ കഴുകാൻ പോകുന്ന അവിടേം അവൻ മാളു അവനെ ശ്രെധിച്ചിട്ടില്ല ഞങ്ങൾ കൈ കഴുകാൻ കേറുമ്പോ അവൻ മാളൂനെ നൈസ് ആയി തട്ടി കൊണ്ട് കേറി മാളു പെട്ടന് അവനെ അടിക്കാൻ കൈ പൊക്കി പക്ഷെ അപ്പോളേക്കും അവൻ നിലത്തു വീണിരുന്നു അതു എന്റെ കാൽ ചെറുതായി അവന്റെ നെഞ്ചിൽ ഉമ്മ കൊടുത്ത അങ്ങനെ നിലത്തു കേടാകുന്ന അവന്റെ കോളറിൽ പിടിച്ചു ഞാൻ പറഞ്ഞു
ഞാൻ : എന്നി മേലാൽ ഒരു പെണ്ണിന്റെ നേരെ നിന്റെ കൈ പൊങ്ങിയ നിന്റെ ഈ കൈ ഞാൻ വെട്ടും
അതും പറഞ്ഞു ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു അവിടെ മൊത്തം അവന്റെ അല്ലറൽ നിറഞ്ഞു
ഞാൻ അവനെ അവിടെ തന്നെ ഇട്ടു മാളൂനെയും കുട്ടി കൈ കഴുകി തിരിച്ചു വന്നു കാറിൽ കയറി
മാളു : ഏട്ടന് എന്തു ധൈര്യ
ഞാൻ : അതിനു അത്ര ധൈര്യം ഒന്നും വേണ്ട. ഇങ്ങനത്തെ ആൾക്കാരെ കാണുന്നതേ എന്നിക്കു വെറുപ്പാ
അങ്ങനെ ഒരു 6.30 ഒക്കെ ആയപ്പോ ഞങ്ങൾ വീട്ടിൽ എത്തി മാളു വീട്ടിൽ പോയി കുളിച്ചിട്ടു വരാം എന്ന് പറഞ്ഞു പോയി