അങ്ങനെ ഇതുവരെ നേരിൽ കാണുകയോ ഒന്ന് സംസാരിക്കുകയോ പോലും ചെയ്യാത്ത ഒരാളുമായി ജീവിതം പങ്കുവയ്ക്കാൻ എൻ്റെ സമ്മതത്തോടെ തന്നെ ഇരു വീട്ടുകാരും തമ്മിൽ വാക്കാൽ കരാർ ഉറപ്പിച്ചു!!
സമീറിന് പെണ്ണുകാണൽ ചടങ്ങിന് വരാതിരിക്കാൻ തക്കതായ കാരണമുണ്ടായിരുന്നു, പുള്ളിക്ക് കമ്പനിയിൽ നിന്നും വർഷത്തിൽ ഒരു മാസം മാത്രകെ ലീവ് കിട്ടുകയുള്ളൂ, ആയതിനാൽ കല്യാണതിന്റെ കുറച്ചു ദിവസങ്ങൾക്കു മുന്നേ മാത്രം നാട്ടിൽ വരാനാണ് തീരുമാനിച്ചിരിക്കുന്നത്, അതുപോലെ കല്യാണ ശേഷം മൂന്ന് മാസത്തിനകം എന്നെയും ഗൾഫിലേക്കു കൊണ്ട് പോകുമെന്ന കരാറും വിവാഹ ഉടമ്പടിയിൽ ഉണ്ടായിരുന്നു!!
വിവാഹ നിശ്ചയം കഴിഞ്ഞ അന്ന് തൊട്ടു എല്ലാ ദിവസവും മുംതാസ് മുടങ്ങാതെ എഞ്ഞെ ഫോൺ വിളിക്കും, അഥവാ വിളിക്കേണ്ട സമയം കഴിഞ്ഞും വിളിച്ചില്ലെങ്കിൽ ഞാൻ അവളെ അങ്ങോട്ടു വിളിച്ചു കുശലന്യോഷണം നടത്തും, അങ്ങനെ ഞങ്ങളുടെ സുഹൃത് ബന്ധത്തിന് ദിവസം കഴിയും തോറും ആഴം കൂടിക്കൂടി വന്നു,പക്ഷെ അപ്പോഴും ഞാനും സമീറും തമ്മിൽ സംസാരിച്ചിരുന്നില്ല!!
അങ്ങനെ നിശ്ചയം കഴിഞ്ഞ ഏഴാം നാൾ, ഞാനും സമീറും തമ്മിൽ സ്കൈപ്പിൽ ആദ്യമായി നേരിൽ കണ്ടു സംസാരിച്ചു, ഇന്ന് രാത്രി എട്ടു മണിക്ക് സമീർ സ്കൈപ്പിൽ വിളിക്കുമെന്ന് മുംതാസ് എന്നെ അറിയിച്ചതും ഞാൻ ആ കാര്യം ഉമ്മയോട് പറഞ്ഞു, നിക്കാഹ് പോലും കഴിയാത്തതിനാൽ നമ്മുടെ ആദ്യ ഫോൺ കാൾ നടക്കുന്ന സമയത്തു ഉമ്മ സ്‌ക്രീനിൽ വരാത്ത രീതിയിൽ എൻ്റെ ഇടതു വശത്തായി എനിക്ക് കാവലായി ഇരിപ്പുണ്ടായിരുന്നു.
മൊത്തം പത്തു മിനിട്ടാണ് ഞാനും സമീറും തമ്മിൽ സംസാരിച്ചത്, ആദ്യമായതു കൊണ്ട് തന്നെ എനിക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷെ പുള്ളി വളരെ മാന്യമായി മാത്രമേ സംസാരിച്ചിരിന്നുള്ളൂ അതുകൊണ്ടു തന്നെ ഫോൺ കോൽ കഴിഞ്ഞപ്പോൾ എൻ്റെ ഉമ്മയ്ക്കും സമീറിനെ നന്നായി ബോധിച്ചു, ഇത്രയും മാന്യനായ ഒരുത്തനെ ഭർത്താവായി കിട്ടുന്നത് എൻ്റെ ഭാഗ്യമാണെന്ന് ഉമ്മ എന്നോട് പറയുകയും ചെയ്തു.
തുടർന്നുള്ള ഫോൺ കോളുകൾക്ക് ഉമ്മയുടെ കാവൽ ഇല്ലായിരുന്നെങ്കിൽ പോലും സമീർ ഒരിക്കലും എന്നോട് വഷളത്തരങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല, അതിനാൽ തന്നെ പുള്ളി ശരിക്കും ഒരു മാന്യൻ ആയിരിക്കുമെന്ന് ഞാനും ഉറപ്പിച്ചു!!