“ആൻസി… നീ പറഞ്ഞതിന്റെ അർഥം എനിക്ക് മനസിലായി. ഞാൻ അത്രയ്ക്ക് മോശപെട്ടവനല്ല. കണ്ടത് കൊണ്ട് മാത്രം കൊതി തോന്നിയതാണ്. അല്ലാതെ ഞാൻ ഇന്ന് വരെ ഒരു മോശമായുള്ള കാര്യവും ചെയ്തിട്ടില്ല. അതുകൊണ്ടു ഈ സംസാരം ഇനി വേണ്ട. നിനക്ക് ഞാൻ ഒരുപാട് ബഹുമാനവും സ്നേഹവും ഒക്കെ തരുന്നുണ്ട്.
അതുകൊണ്ടു മമ്മിയോട് അങ്ങനൊന്നും ഉണ്ടാവാതിരിക്കാൻ വേണ്ടി നീ ഇങ്ങനെ കാണിക്കേണ്ട ആവശ്യം ഇല്ല. ഇതൊക്കെ ഉള്ളിൽ നിന്നു ഒരു ഇഷ്ടം തോന്നി ചെയ്യുന്ന കാര്യങ്ങളാണ്. മനസ്സിൽ തൊട്ടാലേ ഇങ്ങനെ എന്തേലുമൊക്കെ ചെയ്യാൻ പറ്റുക.” ഞാൻ കടുപ്പിച്ചാണ് ഇതൊക്കെ പറഞ്ഞത്.
“എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ല… ഒരിക്കലും.” അവൾ മുഖം തിരിച്ചു നിന്നു പറഞ്ഞു. കൈ അയഞ്ഞു. പെട്ടെന്നാണ് എൻ്റെ മനസ്സിൽ കാര്യഗൗരവം വന്നത്. “ഇഷ്ടത്തോടെ നീ എന്ത് തന്നാലും അത് എനിക്ക് വേണ്ടെന്നു വെക്കാൻ പറ്റില്ല. അതൊരു ഭാഗ്യമായി ഞാൻ കരുതും.” ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു.
എൻ്റെ വലതു കൈ കൊണ്ട് അവളുടെ താടി പിടിച്ചു എൻ്റെ മുഖത്തിനു നേരെ പിടിച്ചു. എന്നിട്ടു അവളുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തു. അവൾ കണ്ണടച്ച് തന്നെ നിന്നു. കവിളിലും ഒരു ഉമ്മ കൊടുത്തിട്ടു ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു “നീ എന്ത് തന്നാലും ഞാൻ സ്വീകരിക്കും.. നിന്നെ മൊത്തമായും ഇപ്പൊ ഞാൻ സ്വീകരിച്ചിരിക്കുന്നു.” അത് പറഞ്ഞതും അവൾ കണ്ണുകൾ തുറന്നു. എൻ്റെ കണ്ണിൽ തന്നെ തുറിച്ചു നോക്കി.
അപ്പോഴേക്കും കുഞ്ഞ എഴുന്നേറ്റിരുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ ഓടി ബാത്‌റൂമിൽ കേറി. ആൻസി കട്ടിലിലും കയറി കിടന്നു. കുഞ്ഞ നേരെ അടുക്കളയിൽ കയറി ഉച്ചയൂണിനുള്ള ഒരുക്കങ്ങളിൽ മുഴുകി. ഞാൻ പുറത്തിറങ്ങിയതും ആൻസി കട്ടിലിൽ കിടന്നു കൊണ്ട് എന്നെ നോക്കി ഒരു പുഞ്ചിരി പാസ്സാക്കി. എന്നിട്ടു പറഞ്ഞു “ഊണ് കഴിഞ്ഞു മമ്മി ഉറങ്ങും. അപ്പൊ നീ വാ. ഷേർളി അപ്പുറത്താണ്.” അത് കേട്ടതും ഞാൻ വേറെ ഏതോ ലോകത്തിൽ ചെന്നെത്തിയ പോലെ. “ഏറ്റു” എന്നും പറഞ്ഞു ഞാൻ പറമ്പിലേക്കിറങ്ങി.