“ഉം.. ഒരിക്കല് മാർക്ക് ലിസ്റ്റ് പ്രിന്റ് എടുക്കാൻ പോയിട്ടുണ്ട്..”
ആ അതിന്റെ ഉള്ളില് എങ്ങിനെയാ?”
“ഓരോരോ ചെറിയ മുറി പോലെ ഉണ്ടാകും.. അതിൽ കമ്പ്യൂട്ടറും ഉണ്ടാവും…”
“അതെന്തിനാ അങ്ങിനെ ഓരോ മുറി?”
“അത് ഒരാളുടെ കമ്പ്യൂട്ടർ മറ്റേ ആള് കാണാതിരിക്കാൻ..”
“അതെന്താ മറ്റുള്ള ആൾക്കാരു കണ്ടാൽ?”
“എടാ നിന്നോട് എനിക്ക് അറിയാത്തത് കൊണ്ടല്ലേ ചോദിക്കുന്നത്.. അപ്പോ അവൻ എന്നോട് ഇങ്ങോട്ട് ചോദ്യം ചോദിക്കുന്നു.. ഞാൻ വേറെ ആരോടെങ്കിലും ചൊദിക്കാം?”
“അയ്യോ ചേച്ചി പിണങ്ങല്ലേ.. ഞാൻ ലാസ്റ്റ് ഒരു ചോദ്യം കൂടി ചോദിക്കാം അതിനു ഉത്തരം പറ……”
“ഇല്ല”
“പ്ലീസ്സ് ലാസ്റ്റ് ചോദ്യം..”
“ആ ചോദിക്ക്”
“ചേച്ചി നേരത്തെ എന്നോട് ഏതോ കളി കളിക്കാതെ.. എന്നു പറഞ്ഞില്ലേ?”
“തമാശ കളിക്കാതെ എന്നായിരിക്കും അതിനെന്താ?”
“അതല്ല ഞാൻ പറയാം.. ക്വിസ് കളിക്കാതെ എന്നു പറഞ്ഞില്ലേ?”
“ആ പറഞ്ഞു..”
“ആ വാക്ക് ചെറുതായി ഒന്ന് മാറ്റിയാല് അത് പോലെ പറയുന്ന വേറെ ഒരു വാക്ക് കിട്ടും..”
“കിസ്സ്, മിസ്സ്’
“ആ ആദ്യം പറഞ്ഞത്.. കിസ്സ്..”
“? എന്താ?”
ആള് ലേശം ചൂടായി..
“ഞാൻ തന്നെ ഇങ്ങനെ വിചാരിച്ചില്ല..”
പേടിച്ച പോലെ തന്നെ ഞാൻ കിസ്സ് ചോദിച്ചതാണെന്ന് വിചാരിച്ചിട്ടുണ്ടാവും..
“അയ്യോ………………ഹലോ .. കാര്യം കേൾക്ക് എനിക്ക് കിസ്സ് വേണമെന്നല്ല പറഞ്ഞത്.. തോക്കിൽ കേറി വെടി വെക്കല്ല..”
ഭാഗ്യം ലോഗഔട്ട് ചെയ്തു പോയില്ല..
“പിന്നെ..”
“അത് ചേച്ചി നമ്മൾ കഫേയെ പറ്റിയാണല്ലോ പറഞ്ഞു വന്നത്..”
“ആ”
“ചേച്ചി ഈ കാമുകി കാമുകന്മാർക്ക് കിസ്സ് അടിക്കാൻ കഫെയേക്കാളും സുരക്ഷിതമായ സ്ഥലം നമ്മൾ നേരത്തെ പറഞ്ഞ കോളേജിലോ കൂൾ ബാറിലോ ചായ കടയിലോ കിട്ടുമോ? ഇത് പറഞ്ഞു വന്നതാ..അപ്പോഴേക്ക് ചൂടായി.. മൂക്കിന്റെ തുമ്പത്താണ് ദേഷ്യം, അല്ലേ?”
“ഹഹ ഹഹ സോറി ഡാ മോനേ.. ദേഷ്യന്നുമില്ലടാ പെട്ടന്ന് അങ്ങിനെ കേട്ടപ്പോൾ.. എന്നാലും അതിനു തന്നെയാണോ?”
“കഫേയില് പോകുന്ന എല്ലാവരും ഇതിന് പോകുന്നവരല്ല അങ്ങിനെ വിചാരിക്കേണ്ട.. ചിലരെങ്കിലും മെയില് നോക്കാനും പഠിക്കാനുള്ള കാര്യങ്ങൾ നോക്കാനുമാണ്..”
“ആ അതാണ് ഞാൻ ചോദിച്ചത്”