“ഏട്ടന് വണ്ടിയിൽ പുറകില് ആരങ്കിലും ഇല്ലെങ്കിൽ ഓടിക്കാൻ പറ്റിലെ?”
കണവനെയും കൂട്ടി പോയതിലുള്ള ദേഷ്യം…..
അപ്പോഴേക്കും എന്റെ കൈ വിട്ട് ഭർത്താവിന്റെ കൈ പിടിച്ചു “എത്ര നേരമായി പോയിട്ട്? ഞാൻ എത്ര നേരമായി നോക്കി നില്ക്കുന്നു..” കുറച്ചു നേരം ഭർത്താവിനെ കാണത്തിരിക്കുമ്പോഴേക്കും പരാതി പരിഭവം.. ഒന്നും പറയണ്ട കാണേണ്ട കാഴ്ചയായിരുന്നു..
ചാരുവേട്ടന്റെ ഓളും രമ ടീച്ചറും ഇത് കേട്ട് ഒരു നാണിച്ച ചിരി..
ചാരുവേട്ടൻ പാവം ഒന്നും തിരിയാണ്ട് അളിയനെയും ഷർമ്മിയേച്ചിയെയും ഇവളെന്തിനാ ഇങ്ങനെ ചൂടാവുന്നേ എന്നു നോക്കുന്നുണ്ട്.
“രണ്ടു പേരും വസ്ത്രം മാറി വാ..” ശേഖരേട്ടൻ പറഞ്ഞു.. അപ്പോഴേക്കും അമ്മയും ഏടത്തിയമ്മയും അടുക്കളയിലേക്ക് പോയിരുന്നു.. ഷർമ്മിയേച്ചി കെട്ടിയോനെയും കൂട്ടി അകത്ത് പോയി ചാരുവേട്ടനും..
“ശേഖരേട്ട ഞാൻ എന്നാ ഇറങ്ങട്ടെ..?”
“എവിടെ പോകുന്നു അവിടെ ഇരിയാടാ.. നിന്റെ അച്ഛൻ ഇപ്പോ വരും..”
മോളേയും കളിപ്പിച്ചു ഇരിക്കുമ്പോഴേക്കും അച്ഛൻ വന്നു..
അച്ഛൻ വരുന്നത് കണ്ടപ്പോഴേ ശേഖരേട്ടൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.. “വേണുവിനും കൂടി എടുത്തോ”
“എന്താടാ..” അച്ഛന്റെ വക
“ഒന്നൂല്ല ഷർമ്മിയേച്ചി വിളിച്ചിട്ട് വന്നതാ”
“ഉം.. ”
ആ ഒരു സത്യം അന്നേരം ഞാൻ അറിഞ്ഞു…. അച്ഛന് ട്രാൻഫർ വിത്ത് പ്രമോഷൻ.. അച്ഛൻ പണ്ട് പണിയെടുത്ത ഉത്തരേന്ത്യയിലേക്ക്. കുറച്ചായി അത് കേൾക്കുന്നു എന്തോ ഒരു സാങ്കേതിക പ്രശ്നം കൊണ്ട് വൈകിയതാണ്.. ഇപ്പോ അതും ക്ലിയർ ചെയ്തു ഡബ്ൾ പ്രമോഷൻ പോലെ ആണ് എന്നൊക്കെ പറയുന്നത് കേട്ടു..
അവിടെ പിന്നെ അവർ ഭയങ്കര ചർച്ചയിലാണ്.. എന്തെല്ലോ ലോൺ papers ഒക്കെ ശെഖേരട്ടന് കൊടുക്കുന്നത് കണ്ട്..
അപ്പോഴേക്കും അകത്ത് നിന്നു ചായ കുടിക്കാൻ വിളിച്ചു.. എല്ലാവരും കൂടി ഇരുന്നു ചായ കുടിച്ചു..
അച്ഛൻ പുതിയ സ്ഥലത്ത് പോയാൽ അമ്മ അങോട്ടേക്ക് വരുമോ എന്ന് രമ ടീച്ചർ ചോദിച്ചു.. അതെല്ലാം നോക്കി തീരുമാനിക്കണം ഇപ്പോ ഏതായലും അച്ഛൻ ഒറ്റക്ക് പോകുമെന്ന് പറഞ്ഞു.
ചായ കുടിയൊക്കെ കഴിഞ്ഞു അച്ഛനും ശേഖരേട്ടനും എങ്ങോട്ടോ പോയി.. ഞാൻ ഷർമ്മിയെച്ചയിയുടെ ഭർത്താവിനോടു കുറച്ചു സംസാരിച്ചു, ആള് അടിപൊളിയാണ് നല്ല കമ്പനി, കുറച്ചു കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.