ഞാനും സഖിമാരും 10 [Thakkali]

Posted by

ചായയും കുടിച്ചിരിക്കുമ്പോള് ചന്ദ്രിയേച്ചി വന്നു. അമ്പലത്തിൽ രാവിലെ കുറച്ചു പണിയുണ്ടായിരുന്നു അതാണ് വൈകിയത് എന്നു പറഞ്ഞു. ഞാൻ ചോദിച്ചൊന്നുമില്ലെങ്കിലും ആള് എന്നോട് ഇങ്ങോട്ട് പറയും.. ഞാൻ ശരിയെന്ന് പറഞ്ഞു ഒഴിവാക്കി..

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും വന്നു..

എന്നോട് ഒരു 2-3 പാസ്പോർട്ട് ഫോട്ടോയും എലക്ഷൻ കാർഡും sslc ബുക്കും ഓരോ ഫോട്ടോ കോപ്പി എടുത്തു വെക്കാൻ പറഞ്ഞു. അച്ഛൻ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു വേഗം പോയി.

ഞാൻ അമ്മയുടെ അടുത്ത് പോയി താക്കോലും വാങ്ങി വീട്ടിൽ പോയി sslc ബുക്കും id കാർഡും എടുത്തു തിരിച്ചു വന്നു ഭക്ഷണവും കഴിച്ചു കോളേജിലേക്ക് പോയി

ജിഷ്ണ ഇന്ന് ഞാൻ പോയപ്പോൾ തന്നെ അടുത്ത് വന്നു ഇരുന്നു.. എന്താടാ പുതിയ കൂട്ട്കെട്ട് ഇന്നലെ മയങ്ങി നടക്കുന്ന കണ്ടല്ലോ?

“ഓ നിങ്ങളൊക്കെ ഭയങ്കര തിരക്കല്ലെ അപ്പോ പിന്നെ വേറെ ആരെയെങ്കിലും നോക്കാംഎന്നു വിചാരിച്ചു..”

“ഉം..” ഒരു മൂളൽ മാത്രം.. അപ്പോഴേക്കും ധന്യയും ലക്ഷ്മിയും പിന്നാലെ സൂസനും വന്നു എന്തെല്ലോ സംസാരിക്കുമ്പോഴേക്കും ക്ലാസ്സില് മാഷ് വന്നു.. എക്സാം അടുത്ത് വരുന്നതിന്റെ ലക്ഷണം ഇപ്പോ ക്ലാസ് എണ്ണത്തിൽ അധികമുണ്ട്.

ഞാൻ ശ്രദ്ധിക്കാൻ പരമാവധി നോക്കി. പക്ഷേ പറ്റുന്നില്ല.. എനിക്ക് ഇപ്പോ ഒരു മടുപ്പ്.. ആദ്യമേ ഉഴപ്പിയത് കൊണ്ട് ഒന്നും മനസ്സിലാവാത്ത അവസ്ഥയായി.. ഇന്നലെ ചെറിയമ്മ വഴക്ക് പറഞ്ഞതില് കാര്യമില്ലാതില്ല.. എന്താവുമോ എന്തോ??

ഉച്ചക്ക് ചോറ് തിന്നാൻ മാത്രമുള്ള ഗ്യാപ്പ് കിട്ടി.. ക്ലാസ്സില് 75% പേർക്കും അറ്റൻഡന്സ് ഷോട്ട് ആണെന്ന് അറിയിപ്പും കൂടെ കിട്ടി.. ഇനി മുതൽ ക്ലാസ്സില് ഇരുന്നില്ലെങ്കിൽ പരീക്ഷ എഴുതാൻ വിടില്ല എന്നും.. സീൻ മൊത്തം കൊൺട്രാ.

ആ ദിവസം തള്ളി നീക്കി.. ഷിമ്നയെയും പ്രതിഭയെയും ഒന്ന് ജസ്റ്റ് കണ്ട് ഹായി പറഞ്ഞു.

വൈകുന്നേരം എന്നത്തേയും പോലെ നമ്മൾ 5 പേരും കൂടി നടന്നു.. പരീക്ഷയെ പറ്റി തന്നെ സംസാരം,

അങ്ങിനെ ബസ് കേറി ഞാൻ ഫോട്ടോസ്റ്റാറ്റ്, ഫോട്ടോയൊക്കെ എടുക്കാൻ ഉള്ളത് കൊണ്ട് വഴിക്ക് ഇറങ്ങി. ഫോട്ടോ എടുത്തുകഴിഞ്ഞു അന്ന് ചൂട് പഫ്സ് വാങ്ങിയ ബോർമ്മയില് നിന്നു എന്തെങ്കിലും ചൂടുള്ളത് വാങ്ങാൻ പോകാമെന്ന് വിചാരിച്ചു നടന്നപ്പോൾ. ചെറിയമ്മക്ക് പാഡ് വാങ്ങിയ ഫാൻസിയിലെ ചേച്ചി പുറത്തു നില്ക്കുന്നു. എന്നെ കണ്ടപ്പോള് പരിചയം കാണിച്ചു ചിരിച്ചു. ഞാൻ ചിരിച്ചു അങ്ങോട്ട് കേറി.. “ലാർജ് തന്നേയല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *