എന്നിട്ട് ആയേൺ ചെയ്ത നല്ല വൈറ്റ് ഷർട്ട് പിന്നെ ഗ്രേയ് പാന്റ് ഇൻ ചെയ്ത് തായേക് ഇറങ്ങി അവനും മാറ്റി ഇറങ്ങി
അപ്പൊ ഉണ്ട് മാമി തസ്‌വിനെ കുളിപ്പിച്ച് കൊണ്ട് വരുന്നു എന്നെ കണ്ടപ്പോ
അല്ല ആരാ ഇത് കല്യാണ ചെക്കൻ മാറിപോവോ ഇനി ഹഹഹ ഹഹാ
എന്നിട്ട് എന്നെ നോക്കി ഒരു ചിരിയും
ഞാൻ :സൗന്ദര്യം ഒരു ശാപം ആണോ എനിക്ക് വയ്യ
മാമി :മ്മ് മതി ഓവർ ആക്കല്ലേ ഞാൻ പോയി ഇവനെ മാറ്റിക്കട്ടെ ന്നാൽ
എന്നിട്ട് മാമി അവിടെ നിന്നും പോയി പിന്നെ ഫായിസ് ആണേൽ അവന്റെ ഉമ്മാന്റെ അടുത്തേക് പോയി അടുക്കളലേക് ഇവിടെ ഫുൾ ആളും ബഹളവും അപ്പൊ ഉമ്മ എന്റെ നേർക് ഏതോ കാര്യം പറയാൻ ആയി വന്നു
ഉമ്മ :ഡാ അജു
ഞാൻ :ഹാ എന്താ
ഉമ്മ : നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം പറ്റൂല എന്ന് പറയരുത്
ഞാൻ :ഹാ എന്താ പറ എന്നിട്ട് പറയാം പറ്റോ ഇല്ലെന്ന്
ഉമ്മ :ഡാ പിന്നെ എന്റെ എളാപ്പാന്റെ ഇളയ മകൾ വരുന്നുണ്ട്
ഞാൻ :അയ്നു
എന്റെ ഉമ്മാന്റെ ഉപ്പാന്റെ അനിയൻ (റസാഖ് ) മോൾ ആണ്( ആയിഷ)ഉമ്മ ഇപ്പൊ പറഞ്ഞത്
ഇയാൾ കൊറേ കാലം കഴിഞ്ഞു ആണ് പെണ്ണ് കെട്ടിയത് അതായത് എന്റെ വെല്യുപ്പാന്റെ കല്യാണം ഒകെ കഴിഞ്ഞു എന്റെ ഉമ്മ എന്റെ ഉപ്പാനെ കല്യാണം കഴിക്കുന്നതിന്റെ കുറച്ചു മുമ്പ് ആണ് ഇയാൾ പെണ്ണ് കെട്ടിയത് രണ്ടു പെണ്ണ് മക്കൾ ആണ് ഉള്ളത് രണ്ടാമത്തെ മകൾ ആണ് ഉമ്മ പറഞ്ഞ ഇളയ മോൾ. എളാപ്പ ദുബായ്ൽ ആണ് വൈഫ് കൂടെ തന്നെ അവടെ എന്തോ ബിസിനസ് ആണ് മുത്തവൾ uk യിൽ ആണ് നേഴ്സ് ആണ് ഹുസ്‌ബെൻഡും കൂടെ ഉണ്ട്
ഇവൾ ആണേൽ ചെന്നൈയിൽ പഠിക്കുന്നു ഇപ്പൊ പഠിപ്പ് ഒക്കെ കഴിഞ്ഞെന്ന കേട്ടത് എന്തോ നഴ്സിംഗ് ആണ്
ഉമ്മ :ഡാ നീ ഒന്ന് അവളെ റെയിൽവേ സ്റ്റേഷൻനിൽ കൂട്ടാൻ പോ