*****ഏതാനും വർഷങ്ങൾക് മുൻപ് *****
അഹ് മോനെ നീ ഇവിടെ തന്നെ ഉണ്ടാവണം ട്ടോ എനിക്കു എല്ലാം ഒന്നും നോക്കാൻ പറ്റൂല
രാവിലെ നേരെത്തെ എഴുനേറ്റ് എല്ലാരും കൂടെ ചായ കുണ്ടിക്കുമ്പോൾ വാപ്പ എന്നോടായി പറഞ്ഞു
ഞാൻ :ഹാ വാപ്പ ഞാൻ എവടെ പോവാൻ ആണ്
സിസ് :ഉപ്പ ഇവനെ ഒന്നും ഏൽപ്പിക്കല്ലേ ഇവൻ കണ്ണ് തെറ്റിയാൽ മുങ്ങും സ്വന്തം പെങ്ങളെ നികാഹ് കല്യാണം ആണ് എന്നൊന്നും അവനു ബോധം ഉണ്ടാവില്ല
ഒരു ഗ്യാപ് കിട്ടിയപ്പോ പെങ്ങൾ എന്നെ ഏറിൽ കേറ്റി
ഡി പട്ടി നിന്നെ ഞാൻ പിന്നെ എടുത്തോളാം
എന്ന് മനസ്സിൽ പറഞ്ഞു ടാബ്ലിന്റെ അടിയിലൂടെ ഞാൻ അവളുടെ കാലിൽ ചവിട്ടി
സിസ് :ഹഹാ ഉമ്മ ഹു പോടാ തെണ്ടി
ഉമ്മ :ആ ഇന്ന് തന്നെ വേണം രണ്ടും കൂടെ തല്ലു കൂടാൻ ഡാ ചെക്കാ നിന്നോട് പറഞ്ഞിട്ടില്ലേ തല്ലുകൂടല്ലെന്ന്
പിന്നെ ഒന്നും മിണ്ടാതെ ഞാൻ നല്ല കോഴിക്കോടൻ കണ്ണുവെച്ച പത്തിരിയും നല്ല ഇഷ്ട് കറി എടുത്ത് കഴിക്കാൻ തുടങ്ങി
ഹാ നിങ്ങൾ വിചാരിച്ച പോലെ തന്നെ ഇന്ന് എന്റെ പെങ്ങൾ (ഹിഫ മറിയം)അവളുടെ നികാഹ് ആണ് ചെക്കൻ എറണാകുളം ആണ് ഞങ്ങൾ ആണേൽ കോഴിക്കോട് ഹാ പിന്നെ പെങ്ങൾ മാത്രം അല്ലാട്ടോ എനിക്ക് ഒരു ബ്രദർ കൂടി ഉണ്ട് അല്ലാതാഫ് ഇക്കാക്ക ദുബായ്ൽ ആണ് മാര്യേജ് ഒക്കെ കഴിഞ്ഞതതാ മാമി (സുഫിയാ )ഇവിടെ ഞങ്ങളുടെ കൂടെ തന്നെ ആണ് ഇവർക്കു 3വയസ്സ് ഉള്ള ഒരു മകൻ ഉണ്ട് (തസ്‌വിൻ ).. പിന്നെ എന്റെ ഉമ്മ (ഷിഫാ മറിയം ) ഉപ്പ (കാദർ )
ഹഹാ മറന്നു ഞാൻ അത് മറന്നേ പോയി ഞാൻ ആരാണ് എന്ന് അല്ല ഞാൻ (മുഹമ്മദ് അജ്മൽ ) അജു എന്ന് വിളിക്കും കാണാൻ നല്ല ലുക്ക് ഒക്കെ ഉണ്ട് ഡിഗ്രി 2 ഇയർ പഠിക്കുന്നു ba ഇക്കണോമിക്സ് ഹാ ബാക്കി ഒകെ നിങ്ങൾ കഥ കണ്ടു അറിഞ്ഞാമതി