അടികിട്ടിയതിനു പുറമെ ന്റെ പ്രതികരണകുടി കണ്ടതുകൊണ്ട് അവളാകെ പേടിച്ചു വിറച്ചു.ബാക്കിയുള്ളോർ സോബോധം വീണ്ടെടുത്തു അവളെ പൊക്കി എണ്ണിപ്പിച്ചു, ഞെട്ടി നിന്ന വർഷക്കും അതുവരെ ചലനമില്ലായിരുന്നു.
“” ന്താ ഉണ്ണിയേട്ടാ ഈ കാട്ടിയെ..?? വാ.. വന്നേ ഇങ്ങട്… “”
വർഷയുടെ പിടിവലിയിൽ ആദ്യം ഒന്ന് എതിർത്തെങ്കിലും പിന്നെ അധികം ബലം കൊടുക്കാതെ ഞാൻ മുന്നോട്ടേക്ക് നടന്നു, പിന്നൊന്ന് തിരിഞ്ഞു നോക്കി അവരെല്ലാം ഞങ്ങളെ നോക്കി നിൽക്കുന്നു, ഞാൻ വർഷയുമായി തന്നെ തിരിഞ്ഞു നടന്നു.
“” പിന്നേ… ഈ കാര്യം ന്തായാലും നിയൊക്കെ അവിടെപ്പോയ് വിളമ്പും, അവരറിഞ്ഞാലും ഇല്ലേലും നീക്കൊരു ചുക്കുമില്ല , പ്പിന്നെ ഈ കൊച്ചിന്റെ കാര്യം അതിൽ വരാൻ പാടില്ല,, അഥവാ വന്നാ…””
ഞാൻ ഒന്നോർമ്മിപ്പിക്കുവണ്ണം ഒന്ന് കടുപ്പിച്ചു പറഞ്ഞതും ഇല്ലെന്നവരിൽ കുറച്ചാളുകൾ തലയനക്കി,.
“” പിന്നേ …. അമ്പിളി….! സോറി… “”
അത് കേട്ടതും അവളൊന്ന് തലഉയർത്തി ന്റെ മുഖത്തേക്ക് നോക്കി ന്നാൽ പെട്ടെന്ന് നോട്ടം മാറ്റി. ആ നോക്കിയ നിമിഷത്തിൽ ന്തിനായിരുന്നു ആ സോറി ന്നൊരു അർത്ഥം ഉണ്ടായിരുന്നു.
“” അതെ അറിയാതെ തല്ലിപ്പോയതാണ്… പെട്ടെന്ന് മനസിനേം ശരീരതേം നിയന്ദ്രിക്കാൻ പറ്റില്ല, അങ്ങനെയൊക്കെ കേട്ടപ്പോ..ആദ്യമായ ഒരു പെണ്ണിനെ.. ശേ… സോറി..!! “”
അധികം പറയാതെ ഞാൻ തിരിച്ചു നടന്നു, ഉള്ളിൽ ചെറിയ വേദന ഉണ്ടായിരുന്നു, കാരണം ഇന്നേവരെ ആരെയും ഞാൻ നോവിച്ചിട്ടില്ല. ന്നാൽ ഇപ്പോ ഉള്ളിൽ നിന്നാരോ തോന്നിക്കുന്നു അതെല്ലാം മാറാൻ പോവാണെന്നു
“” എന്തൊക്കെയാ പറഞ്ഞെന്നോ, ചെയ്‌തെന്നോ വല്ല നിച്ചയവും ഉണ്ടോ തനിക്,..! എടൊ ഉണ്ടോന്ന്.. ന്നിട്ടവസാനം ഒരു ചൊറിയും.. “”
കുറച്ചുദൂരം മുന്നോട്ടേക്ക് ചെന്നതും അവളെന്നെ തടഞ്ഞു നിർത്തി, ചിരിയാണെനിക് വന്നത്, അപ്പോളത്തെ അവളുടെ മുഖം ഒന്ന് കാണണം