പ്രണയിനി 3 [വേടൻ]

Posted by

 

 

 

ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞ് തടിയൂരാൻ നിന്നതും അവളുടെ ആ ഏട്ടാ വിളിയിൽ ഉള്ള ഈണത്തിന്റെ ഒഴുക്ക് പെട്ടെന്ന് ആ മറുതയ്ക്ക് മനസിലായി..

 

 

 

 

“” മോളെ അരുന്ധതി…! ആ ഏട്ടാ വിളി വേണ്ടാട്ടോ… അത് വേറെ ചിലർക്ക് ഇഷ്ടപ്പെട്ടുന്ന് വരില്ല…!””

 

 

 

 

ഈ പെണ്ണ് കുടുംബം കലക്കും, അതുവരെ ചിരിച്ചവൾ കണ്ണ് കൂർപ്പിക്കുന്നതും മുഖത്തേക്ക് ദേഷ്യം വരണതും ഞാൻ കണ്ടു.. ന്നോട് ന്താ ഉണ്ടായേ ന്ന് ചോദിക്കുമ്പോളും ഭാവത്തിന് മാറ്റമൊന്നുമില്ല,

 

 

 

“” നീ ഉണ്ണിയേട്ടനോട് ചോദിക്കണ്ട.. ഞാൻ പറയാം.. “”

 

 

 

“” ന്ത്‌… ഒന്നുല്ലടി….! വർഷേ നീ മിണ്ടാണ്ട് നിന്നെ..””

 

 

ന്ന് പറയുമ്പോളും കണ്ണുകൊണ്ട് അപേക്ഷിക്കുവാണ് ഞാൻ. പണ്ടായിരുന്നെങ്കിൽ ഇതൊക്കെ പുച്ഛിച്ചു കളഞ്ഞേനെ ഞാൻ ന്നാൽ ഇപ്പോ അതല്ല അവസ്ഥ.. കഞ്ഞി കുടി മുട്ടും..

 

 

 

 

“” ആരും ആരുടേം വാ അടപ്പിക്കാൻ നോക്കണ്ട.. നിക്കതറിയണം അറിഞ്ഞേ തീരു.. വർഷേ നീ പറ..!!””

 

 

 

വിടില്ലെന്ന മട്ടിൽ നിൽക്കുന്ന ആരുന്റെ അടുത്ത് ഇനി ഞാൻ ന്ത്‌ പറയാൻ, ഇനി പറ്റുന്നത് അമ്മയാണ്.. അമ്മേ നോക്കുമ്പോൾ നീ ആയിട്ട് ന്താ ച്ചാ കാണിച്ചോ ന്ന് പറഞ്ഞകത്തേക്ക് കയറി, ആ പ്രതീക്ഷയും കാറ്റിൽ പറി.., ന്നാൽ ഇപ്പൊ കാണിച്ചു തരാം ന്നാ കണക്കെ നിൽക്കയാണ് വർഷ, ഞങ്ങളുടെ ബന്ധം ഇവൾക്കറിയില്ലാത്തതുകൊണ്ട് അമ്പിളി യുടെ കാര്യം പറഞ്ഞാൽ സന്തോഷമേ ഉണ്ടാവു ന്ന് അവളും കരുതി കാണും..

 

ഇനിയിപ്പോ നിമിഷങ്ങൾക്കകം ന്റെ ശവം ഈ മണ്ണിൽ വീഴും.. ഇല്ലേൽ ഇവൾ വീഴ്ത്തും

 

 

 

“” വർഷേ.. നിന്നോടാ പറഞ്ഞെ പറയാൻ.. “”

 

 

 

“” അത്… അതുപ്പിന്നെ..!! “”

 

 

 

“” പറയെടി….? “”

 

 

 

“” അതീ.. അതിഉണ്ണിയേട്ടൻ അമ്പിളിയെച്ചിയെ ഉമ്മ വെച്ചു.. “”

Leave a Reply

Your email address will not be published. Required fields are marked *