ഇത് കേട്ട സാം റിയയെ നോക്കി പതിയെ ചിരിച്ചു
“റിയാ ഒരു കാര്യം ചോദിച്ചോട്ടെ ”
“എന്താ ”
“നീ എന്നെ എപ്പോൾ മുതലാ ഇഷ്ടപ്പെട്ടു തുടങ്ങിയത് ”
“അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായി അറിയില്ല നിന്നെ അന്ന് ആദ്യം ക്ലാസ്സിൽ കണ്ടപ്പൊഴെ ഞാൻ ശ്രദ്ധിച്ചിരുന്നു നീ എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നില്ലെ ”
“അപ്പോൾ ആദ്യം മുതലെ ഇഷ്ടമായിരുന്നോ ”
“അങ്ങനെ ചോദിച്ചാൽ അറിയില്ല പക്ഷെ നിന്റെ കാര്യത്തിൽ എന്തോ ഒരു താല്പര്യം ഉണ്ടായിരുന്നു പിന്നെ പെട്ടന്നല്ലെ നീ എന്നോട് വന്ന് മിണ്ടാൻ തുടങ്ങിയത് ആദ്യം ഞാൻ നന്നായി പേടിച്ചു പിന്നീട് ഞാൻ അത് ഇഷ്ടപ്പെടാൻ തുടങ്ങി ”
“ഉം വാ റിയാ കൈ കഴുകാം എന്നിട്ട് ബോട്ടിന്റെ മുകളിൽ പോകാം അവിടുന്ന് കായൽ കാണാൻ നല്ല രസമായിരിക്കും”
അല്പനേരത്തിനുള്ളിൽ തന്നെ അവർ ബോട്ടിനു മുകളിൽ എത്തി
“നല്ല കാറ്റുണ്ട് അല്ലേ സാം ”
“ഉം കൊള്ളാം ഞാൻ കരുതിയതിനേക്കാൾ സൂപ്പർ ആയിട്ടുണ്ട് ”
“സാം ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല ഞാൻ ഇന്ന് അത്രയും ഹാപ്പിയാണ് ”
അവർ പിന്നെയും ഓരോന്ന് പറഞ്ഞു സമയം കളഞ്ഞു അങ്ങനെ സമയം സന്ധ്യയോടടുത്തു
“റിയാ ദേ നോക്ക് ഞാൻ പറഞ്ഞില്ലെ വൈകുന്നേരം ഇവിടം കാണാൻ കൂടുതൽ ഭംഗിയുണ്ടാകുമെന്ന് ”
ചുമന്ന ആകാശത്തിനു കീഴിലെ കായൽ ചൂണ്ടി കാണിച്ചുക്കൊണ്ട് സാം പറഞ്ഞു
“ശെരിയാ സാം ഇവിടം കൂടുതൽ സുന്ദരമായിട്ടുണ്ട് ”
ഇത്രയും പറഞ്ഞു റിയാ സാമിനോട് കൂടുതൽ ചേർന്നു നിന്നു റിയയുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം സാം പതിയെ തന്റെ ചുണ്ടുകൾ അവളുടെ മുഖത്തിനു നേര കൊണ്ടു പോയി ഇത് കണ്ട റിയ പെട്ടെന്ന് തന്നെ സാമിനെ വിട്ടുമാറി നിന്നും
“സോറി റിയാ ഞാൻ പെട്ടെന്ന് ഇനി ഉണ്ടാകില്ല സത്യം ”
ഇത് കേട്ട റിയ വീണ്ടും സാമിനടുത്തേക്കു വന്നു
“കണ്ണടക്ക് ”
“എന്തിനാ ഞാൻ സോറി പറഞ്ഞില്ലേ ”
“അടക്ക് സാമേ “