റിയ കായലിലേക്ക് കൈ ചൂണ്ടി സാമിനോട് പറഞ്ഞു
“എന്താ റിയാ ”
“ടാ അവിടെ കുറേ മീനുകൾ ഒരുപാടുണ്ടെടാ ”
“അയ്യേ ഇതിനാണോ കൊച്ചുകുട്ടികളെ പോലെ ഇങ്ങനെ ബഹളം വച്ചത് കായലാകുമ്പോൾ മീനൊക്കെ ഉണ്ടാകും ”
“ഓഹ് ചില സമയം ശെരിക്കും നീ വലിയ ഏതോ മാമനെ പോലെയാ പെരുമാറുന്നത് ഇങ്ങനെയാണെങ്കിൽ ശെരിയാകില്ല ”
“അമ്മോ മീന് കൊള്ളാമല്ലേ റിയാ ഓഹ് ഒരുപാടുണ്ട് എന്തൊരു ഭംഗി എന്തൊരു കളർ ”
“മതി സാമേ അതികം ഓവർ ആക്കണ്ട ”
“വേണ്ടെങ്കിൽ വേണ്ട ”
“എന്ത് തെളിഞ്ഞ വെള്ളമാ അല്ലേ സാമേ ഇവിടെ നിന്ന് നോക്കിയാൽ അടിത്തട്ടുവരെ കാണാം ”
“ഇതൊന്നും അധികനാൾ ഉണ്ടാകില്ല റിയാ ഒരു പത്തുവർഷം കഴിയുമ്പോൾ ഇവിടെ മുഴുവൻ ചവറുകൊണ്ട് നിറയും ”
“നേരിട്ടു കണ്ടപോലെയാണല്ലോ സംസാരം ”
“അല്ലെങ്കിൽ നീ നോക്കിക്കോ നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു നമുക്കിവിടെ വരാം അപ്പോൾ നിനക്ക് ബോധ്യമാകും ”
“കല്യാണമോ നീ അതുവരെയൊക്കെ ചിന്തിച്ചോ ”
“ഞാൻ എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞു റിയാ നീ എന്റെ കൂടെ ഒന്ന് നിന്നാൽ മതി ”
ഇത് കേട്ട റിയ പതിയെ ചിരിച്ചു അവർ വീണ്ടും കായലിന്റെ ഭംഗി നോക്കി ആസ്വദിച്ചു
അല്പസമയത്തിനു ശേഷം
“സാമേ ഇങ്ങനെ നിന്നാൽ മതിയോ എനിക്ക് വിശക്കുന്നുണ്ട് ”
റിയ സാമിനോടായി പറഞ്ഞു
“അയ്യോ ഇനിയിപ്പോൾ എന്ത് ചെയ്യും നമ്മൾ കഴിക്കാൻ ഒന്നും എടുത്തില്ലല്ലോ നീ എന്താ റിയാ ഒന്നും കൊണ്ടുവരാത്തത് ”
“നീ അതിന് എന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ ദൈവമേ ഇന്ന് പട്ടിണിയാകുമോ ”
“അമ്മോ ഒന്നടങ്ങ് റിയേ ഞാൻ നിന്നെ പട്ടിണിക്കിടും എന്ന് തോന്നുന്നുണ്ടോ ദാ അത് കണ്ടോ നമ്മൾ അവിടുന്നാണ് ഇന്ന് ഭക്ഷണം കഴിക്കാൻ പോകുന്നത് ”
“എവിടുന്ന് ആ ഹൗസ് ബോട്ടിൽ നിന്നോ ”
“അതെ നീ വാ ”
“സാമേ കയ്യിൽ കാശൊക്കെ ഉണ്ടല്ലോ അല്ലേ അതൊ അന്ന് ചായ കടയിൽ കൊണ്ട് കയറിയത് പോലെ ആകുമോ കാശ് കൊടുത്തില്ലെങ്കിൽ അവര് നമ്മൾ രണ്ടിനേയും കായലിൽ മുക്കും “