റിയ ദയനീയമായി സാമിനോട് പറഞ്ഞു ഇത് കേട്ട സാം വേഗം തന്നെ റിയയുടെ മേലുള്ള പിടുത്തം വിട്ടു
“സോറി റിയാ ഞാൻ ചുമ്മാ ചെയ്തതാ നിനക്ക് നന്നായി നൊന്തോ?”
സാം പരിഭ്രമത്തോടെ റിയയോട് ചോദിച്ചു
അടുത്ത നിമിഷം സാമിന്റെ ദേഹത്തേക്ക് ചാടിവീണ റിയ അവന്റെ കഴുത്തിനെ തന്റെ കൈകൾക്കിടയിലാക്കി
“നീ ഇപ്പോഴും ആ പൊട്ടൻ സാം തന്നെയാടാ ഇപ്പൊ എങ്ങനെയുണ്ട് ഇനി എന്റേല് കളിക്കാൻ വരോ ”
“ആ വിട് റിയാ എനിക്ക് ശ്വാസം മുട്ടുന്നു ”
“സോറി പറ എങ്കിൽ വിടാം ”
“ഹോ സോറി പോരെ ”
ഇത് കേട്ട റിയ പതിയെ സാമിന്റെ കഴുത്തിലുള്ള പിടുത്തം അയച്ചു
“പോടി ദുഷ്ടേ ഞാൻ പോകുവാ ഇതിനേക്കൾ നല്ലത് ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നതാ ”
“നീ പോവോ? പോവോന്ന് ”
“ഉം പോവും ”
“മനസ്സിലായി അവിടെ ആ റിൻസി ഉണ്ടല്ലോ അല്ലേ അവളുടെ അടുത്തേക്കായിരിക്കും പോകുന്നത് ”
“(ദൈവമേ ) നിനക്കെന്താടി അതൊരു പാവം കൊച്ചാ ”
“അത്ര പാവമൊന്നുമല്ല അന്ന് ഹോസ്പിറ്റലിൽ വന്നപ്പോൾ ഞാൻ കണ്ടതാ അവളുടെ ഒലിപ്പീര് ഇന്നിവിടുന്ന് പോയാ കൊന്ന് കളയും ഞാൻ ”
“അതൊന്നും പറ്റില്ല ഇവിടെ നിന്നാൽ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല നീ ആണെങ്കിൽ ഒന്നിനും സമ്മതിക്കുകയുമില്ല പിന്നെങ്ങനെ ശരിയാകാനാ ”
“ടാ എന്റെ കയ്യിലെ പിൽസ് തീർന്നു ഇന്ന് ചെയ്താൽ പ്രശ്നമാകും ”
“സാരമില്ല നമ്മുടെ ഹോസ്പിറ്റലിൽ സ്റ്റാഫിന്റെ ഭാര്യമാർക്ക് ഡെലിവറി ഫ്രീയാ ”
“ഇവൻ.. ”
പെട്ടെന്ന് തന്നെ സാം റിയയുടെ ചുണ്ടിൽ മുത്തമിട്ടുകൊണ്ട് റിയയുമായി കിടക്കയിലേക്ക് മറിഞ്ഞു ശേഷം പതിയെ കിടക്കയിലുണ്ടായിരുന്ന പുതപ്പ് ഇരുവരുടേയും മുകളിലൂടെ വലിച്ചിട്ടു
“ആ.. പതിയേ… സാമേ വേണ്ട ”
“ഹൂ പതിയെ കടിക്കല്ലെടാ ഉം ”
പുതപ്പിനുള്ളിൽ നിന്ന് പല തരത്തിലുള്ള ഒച്ചകൾ പുറത്തേക്കു വരുവാൻ തുടങ്ങി
പിറ്റേന്ന് രാവിലെ
“ടാ പൊട്ടാ എഴുന്നേൽക്കാൻ നോക്ക് നേരമെത്രയായെന്നാ നിന്റെ വിചാരം ”
റിയയുടെ ഒച്ചകേട്ട സാം പതിയെ പതിയെ തന്റെ കണ്ണുതുറന്നു