ഇത്രയും പറഞ്ഞു ലിസി റോഡിലേക്ക് നോക്കി
“ടാ ജൂണോ അവരെവിടെ പൊയി ”
ഇത് കേട്ട ജൂണോയും വേഗം മുന്നോട്ട് നോക്കി
“അയ്യോ ഇവരിത് ഇവിടെ പോയി ”
“ഓഹ് നോക്കി നിക്കാതെ സൈക്കിൾ എടുക്കെടാ ”
“എങ്ങനെ എടുക്കാനാ ചേച്ചി ഹാൻഡിൽ ഒടിഞ്ഞു കിടക്കുന്നത് ചേച്ചി കണ്ടില്ലേ ”
“ഓഹ് നാശം നിന്റെ കൂടെ വന്നപ്പോഴേ എനിക്കറിയാമായിരുന്നു പണികിട്ടുമെന്ന് ”
******************************************
ഇതേ സമയം സാമും റിയയും
“ഏതെങ്ങോട്ടാടാ നീ ഈ പോകുന്നേ എത്ര നേരമായി ചവിട്ടാൻ തുടങ്ങിയിട്ട് നിനക്ക് കാലൊന്നും കഴക്കുന്നില്ലേ ”
റിയ സാമിനോടായി ചോദിച്ചു
“ഹേയ് എനിക്കൊരു കുഴപ്പവുമില്ല റിയ നമ്മൾ ഇപ്പോ എത്തും ഒരു 5 മിനിറ്റുകൂടി ”
ഇത്രയും പറഞ്ഞു സാം വീണ്ടും മുന്നോട്ടേക്കു പോയി അല്പനേരത്തിനുള്ളിൽ തന്നെ അവർ ഒരു കായൽ തീരത്തിനു മുന്നിലെത്തി
“സാം ഇത്..”
“അതും ഇതുമൊക്കെ അവിടെ നിൽക്കട്ടെ ആദ്യം സ്ഥലം എങ്ങനെയുണ്ടെന്ന് പറ നീ ഇതിനു മുൻപ് ഇവിടെ വന്നിട്ടില്ലല്ലോ അല്ലേ ”
“ഇല്ല സാം നിനക്കെങ്ങനെ ഈ സ്ഥലം അറിയാം ”
“അതൊക്കെ അറിയാം നീ വാ നമുക്ക് കുറച്ചുകൂടി അടുത്ത് ചെന്ന് കായൽ കാണാം ”
ഇത്രയും പറഞ്ഞു സാം റിയയുമായി മുന്നോട്ടു നടന്നു ശേഷം ഇരുവരും ചേർന്ന് കായൽ നോക്കി കണ്ടു
“ഇവിടെ നിന്ന് കായൽ കാണാൻ എന്ത് ഭംഗിയാ അല്ലേ സാം ”
“ഹേയ് നിന്റെ അത്രയും ഭംഗിയൊന്നും ഉണ്ടാകില്ല ”
“ഹോ തുടങ്ങി ദയവ് ചെയ്ത് ഇത്തരം ദുരന്തം ഡയലോഗുകൾ എഴുന്നള്ളിച്ച് എന്റെ മൂഡ് കളയല്ലേ ഞാൻ ഇതൊക്കെ ഒന്ന് ആസ്വച്ചോട്ടെ ”
“ശെരി ഞാൻ മിണ്ടുന്നില്ല പോരെ പിന്നെ വൈകുന്നേരം കായൽ കാണാൻ ഇതിലും ഭംഗിയുണ്ടാകും നമുക്ക് അതൊക്കെ കണ്ടിട്ടു പോകാം എന്താ ”
“വൈകുന്നേരം വരെയോ അത്..”
“എന്താ എന്നെ വിശ്വാസമില്ലേ കൊണ്ടു വന്നതുപോലെ ഞാൻ വീട്ടിൽ ആക്കിയേക്കാം ”
“ഉം ശരി.. ടാ സാമേ അങ്ങോട്ട് നോക്കിയേ ദാ അവിടെ “