“രണ്ട് മാസവും 21 ദിവസവും എന്താ മതിയോ ഇനി മിണ്ടാതിരുന്ന് കഴിക്ക് ”
“(രണ്ട് മാസമോ ദൈവമേ എനിക്കെന്താ അതൊന്നും ഓർക്കാൻ പറ്റാത്തത് )”
“എന്താ സാം ആലോചിക്കുന്നത് ”
“ഹേയ് ഒന്നുമില്ല റിയാ ഞാൻ..”
പെട്ടെന്നാണ് എന്തോ ഓർത്തതു പോലെ സാം റിയയുടെ മുഖത്തേക്കു നോക്കിയത്
“കിട്ടി റിയാ എനിക്ക് എല്ലാം മനസ്സിലായി ”
“എന്ത് മനസ്സിലായി ”
“അത് പാസ്റ്റിൽ എനിക്ക് കിട്ടിയ ദിവസങ്ങൾക്ക് പകരമായി എന്റെ പ്രസന്റിലെ ദിവസങ്ങൾ നഷ്ടമായതാണ് അതായത് അവിടെ കൂടിയപ്പോൾ ഇവിടെ കുറഞ്ഞു നിനക്ക് മനസ്സിലായോ റിയാ ”
“പിന്നെ.. എനിക്ക് എല്ലാം മനസ്സിലായി അപ്പൊ നീ കഥയും പറഞ്ഞോണ്ടിരിക്ക് ഞാൻ കിടക്കാൻ പോകുവാ നന്നായി ഉറക്കം വരുന്നുണ്ട് ”
ഇത്രയും പറഞ്ഞു റിയ റൂം ലക്ഷ്യമാക്കി നടന്നു
“റിയാ ”
“ഗുഡ് നൈറ്റ് ”
ഇത്രയും പറഞ്ഞു റിയ റൂമിനുള്ളിലേക്ക് കയറി
സാം പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു ശേഷം പതിയെ റൂമിലേക്കു കയറി അവിടെ അവൻ കണ്ടത് ബെഡിൽ തിരിഞ്ഞു കിടക്കുന്ന റിയയെയാണ് സാം പതിയെ ബെഡിലേക്ക് കയറി ശേഷം റിയയുടെ അടുത്തേക്ക് നീങ്ങിയിരുന്നു
“റിയാ.. റിയാ ”
സാം പതിയെ അവളെ വിളിച്ചു
“മിണ്ടാതെ കിടക്കാൻ നോക്ക് സാമേ ങ്ങാ പിന്നെ നിന്റെ ചേച്ചി വിളിച്ചിരുന്നു ”
“ലിസിചേച്ചിയോ ”
“അല്ലാതെ പിന്നെ നിനക്ക് വേറേ ഏതെങ്കിലും ചേച്ചിയുണ്ടോ ”
“ചേച്ചി എന്തിനാ വിളിച്ചത് ”
“എനിക്കറിയില്ല നിന്നോട് അവിടെ വരെ ഒന്ന് പോകാൻ പറഞ്ഞു മിക്കവാറും നിങ്ങളുടെ പുന്നാര അളിയന്റെ അടുത്ത ബിസിനസ്സും പൊട്ടികാണും ”
“ജൂണോയെപറ്റിയാണോ നീ പറയുന്നെ ”
“ദൈവമേ അവനല്ലാതെ നിനക്ക് വേറേ ഏത് അളിയനാടാ ഉള്ളത് ഓരോ മാസം ഓരോ ബിസിനെസ്സ് അതാണല്ലോ അവന്റെ ശീലം ചേച്ചി പൈസ ചോദിക്കാനായിരിക്കും വിളിക്കുന്നെ ”
“റിയേ അമ്മ..”
“എന്താ ചോദിക്കാത്തെ എന്ന് ഇപ്പോൾ വിചാരിച്ചേ ഉള്ളു നിങ്ങളുടെ അമ്മക്ക് ഒരുപ്രശ്നവുമില്ല അവിടെ മോളുടെ കൂടെ സുഖമായി ഇരിപ്പുണ്ട് പിന്നെ നമ്മൾക്കുള്ള സ്നഹമൊന്നും അമ്മക്ക് തിരിച്ചു നമ്മളോടില്ല നമ്മൾ എത്ര പറഞ്ഞതാ ഇവിടെ വന്നു നിൽക്കാൻ അമ്മക്ക് മോളെയും മരുമോനെയും മതി അവരുടെ കല്യാണം നടത്തില്ലാന്ന് പറഞ്ഞു ഒറ്റകാലിൽ നിന്ന ആളാ ഇപ്പോ എല്ലാത്തിനും ജൂണോയെ മാത്രം മതി “