“ഞാൻ ശെരിക്കും തിരികെയെത്തിയോ അതൊ ഇനി എനിക്ക് സംഭവിച്ചതെല്ലാം എന്റെ തോന്നലായിരുന്നോ റിയയെ കുറിച്ചുള്ള ഓർമ്മകൾ എന്നെ ഭ്രാന്തനാക്കിമാറ്റിയോ ”
ഇത്തരം ചിന്തകൾ സാമിനുള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെയുണ്ടാക്കി അവൻ തന്റെ ടേബിളിലെ വസ്തുക്കൾ തട്ടി തെറിപ്പിച്ചു ശേഷം നിറകണ്ണുകളോടെ ആ ടേബിളിൽ തന്നെ തല ചായ്ച്ചു കിടന്നു
*****************************************
“ഉം ”
പതിയെ കണ്ണുതിരുമിക്കൊണ്ട് സാം ടേബിളിൽ നിന്ന് തലയുയർത്തി ശേഷം ചുമരി തൂക്കിയിരുന്ന ക്ലോക്കിലേക്ക് നോക്കി സമയം 9 മണി
“അപ്പോൾ ഇതാണ് യഥാർത്യം എന്റെ ജീവിതത്തിൽ ഒന്നും തന്നെമാറിയിട്ടില്ല ഞാൻ കണ്ടതും അനുഭവിച്ചതും എല്ലാം വെറും ഭ്രമം മാത്രമായിരുന്നു എന്റെ മാനസിക നില തെറ്റാൻ തുടങ്ങിയിരിക്കുന്നു റിയയെ കുറിച്ചുള്ള ചിന്തകൾ എന്നെ ഭ്രാന്തനാക്കിയിരിക്കുന്നു എങ്കിലും ആ നിമിഷങ്ങൾ എനിക്ക് എത്രമാത്രം സന്തോഷമാണ് നൽകിയത് അവളോടൊപ്പം ഉണ്ടായിരുന്ന ഓരോ നിമിഷവും സുന്ദരമായിരുന്നു സ്വപ്നത്തിന് ഇത്രയും മധുരമുണ്ടാകുമോ ”
“ട്രിങ്…. ട്രിങ്..”
പെട്ടെന്നാണ് സാമിന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത് സാം പതിയെ തന്റെ പോക്കറ്റിൽ നിന്ന് ഫോൺ കയ്യിലേക്കെടുത്തു
“റിയ ❤”
ഫോൺ സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ണ് തിരുമിയ ശേഷം സാം ഒന്നു കൂടി വായിച്ചു
“റിയയോ ”
സാം വിറക്കുന്ന കൈകളോടെ കാൾ അറ്റണ്ട് ചെയ്തു
“ഹലോ സാം ”
ഫോണിന്റെ മറുവശത്തുനിന്നുമുള്ള ശബ്ദം അവന്റെ ചെവിയിലേക്കെത്തി ആ ശബ്ദം കേട്ട അവൻ ഒരു നിമിഷം ഒന്നും മിണ്ടാനാകാതെ പകച്ചു നിന്നു
“ഹലോ സാം കേൾക്കാമോ ”
“ഹലോ..”
സാം എങ്ങനെയോ പറഞ്ഞോപ്പിച്ചു
“എന്താടാ ഒന്നും മിണ്ടാത്തത് ”
“റിയാ നീ യാണോ ”
“ഞാൻ അല്ലേന്നോ എന്താടാ പൊട്ടാ ”
“സത്യമായും നീയാണോ ”
“ദേ കളിക്കല്ലേ സാമേ ”
സാമിന്റെ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി
“(ഇതും തോന്നലാണോ )”
“എന്തടാ ഒന്നും മിണ്ടാതെ നിൽക്കുന്നെ.. ഇവനെ ക്കൊണ്ട് ശെരി നീ ഇന്ന് നേരത്തെ വരുവോ ”
“എന്താ.. ”
“ടാ ഇന്ന് വീട്ടിൽ വരുമോന്ന് അതോ വല്ല സർജറിയുമുണ്ടോ “