പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്
“റിയ ” അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു
“റിയാ കേൾക്കുന്നുണ്ടോ റിയാ എന്തെങ്കിലും ഒന്ന് പറയ് ”
“സാം ”
പതിയെ അവളുടെ ശബ്ദം അവന്റെ ചെവിയിലെത്തി
“റിയാ അബദ്ധമൊന്നും ചെയ്യരുത് ”
“സാം അവർ അമ്മുവിനെ ”
“റിയ നീ എവിടെയാ റിയാ നിനക്കറിയാമോ നിന്നെ രക്ഷിക്കാൻ വേണ്ടി മാത്രമാ ഞാൻ ഇങ്ങോട്ടേക്കു വന്നത് പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ ഞാനും ഉണ്ടാകില്ല പ്ലീസ് റിയാ നീ എവിടെയാ ”
പെട്ടെന്നാണ് സാം റോഡിന്റെ മറുവശത്തായി കരഞ്ഞു കൊണ്ട് നിൽക്കുന്ന റിയയെ കണ്ടത്
“റിയാ ഞാൻ നിന്നെ കണ്ടു അവിടെ തന്നെ നിൽക്ക് ”
ഇത്രയും പറഞ്ഞു സാം അങ്ങോട്ടേക്കോടി ശേഷം അവളുടെ അടുത്തേക്കെത്തിയ സാം അവളെ നെഞ്ചോട് ചേർത്തു
“എനിക്ക് നിന്നെ വീണ്ടും നഷ്‌ടപ്പെട്ടു എന്നാ ഞാൻ കരുതിയത് ”
സാം റിയയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
“ഞാൻ മരിച്ചുകളയും എന്ന് നീ കരുതിയല്ലേ ഇല്ല സാം എനിക്കതിന് പറ്റില്ല നീ എന്നെ ഒരുപാട് സ്‌നേഹിച്ചു നിന്റെ സ്നേഹം കണ്ടില്ല എന്ന് നടിച്ചു ഞാൻ എങ്ങനെ പോകും സോറി സാം ഞാൻ നിന്നെ വീണ്ടും വേദനിപ്പിച്ചു അല്ലേ ”
“സാരമില്ല റിയാ ”
സാം പതിയെ റിയയുടെ തലമുടിയിൽ തഴുകി അവളെ ആശ്വസിപ്പിച്ചു
“സാം എന്റെ അമ്മു അവരെല്ലാം കൂടി..”
റിയക്ക് അവളുടെ വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല
“ഇല്ല റിയാ അമ്മുവിന് ഒന്നും സംഭവിക്കില്ല ”
പെട്ടന്നാണ് സാമിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത് സാം പതിയെ ഫോണെടുത്തു
“എന്താ സാം ”
റിയ പതിയെ സാമിനോടായി ചോദിച്ചു
“റിയാ അത്..”
പെട്ടെന്ന് തന്നെ സാമിനു ചുറ്റുമുള്ളതെല്ലാം നിശ്ചലമായി ആളുകളും വാഹനങ്ങളും അങ്ങനെയെല്ലാം
“റിയാ.. റിയാ ” സാം തനിക്കടുത്തായി നിശ്ചലയായി നിൽക്കുന്ന റിയയെ വിളിച്ചു ”
“ഇവിടെ എന്താ ഈ നടക്കുന്നത് ഇവരെല്ലാം എങ്ങനെയാ ”
“നിന്റെ ഇവിടുത്തെ സമയം അവസാനിച്ചിരിക്കുന്നു സാം “