ദി ടൈം 5 [Fang leng] [Climax]

Posted by

ഇത് കേട്ട സാമിന്റെ കണ്ണുകൾ നിറഞ്ഞോഴുകി അവൻ പതിയെ അമ്മുവിന്റെ അമ്മയുടെ അടുത്തേക്ക് എത്തി

“റിയയുടെ മരണം കണ്ടാൽ നിങ്ങൾക്ക് സന്തോഷമാകുമോ ”

“നീ എന്തൊക്കെയാടാ ഈ പറയുന്നേ ”

“നിങ്ങളൊക്കെ മനുഷ്യമ്മാരാണോ അറിയാതെ ചെയ്തു പോയ ഒരു തെറ്റിന്റെ പേരിൽ നിങ്ങളെല്ലാം അവളെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചു ശെരിയാ അവളൊരു തെറ്റുചെയ്തു പോയി അതിൽ ഏറ്റവും കൂടുതൽ ദുഃഖിക്കുന്നതും അവൾ തന്നെയാണ്‌ നിങ്ങളുടെ മകളെ അവൾക്ക് എത്ര ഇഷ്ടമാണെന്ന് നിങ്ങൾക്കറിയാമോ അവൾ ജീവിക്കുന്നത് പോലും അവൾ ഉണരുന്നത് കാണാൻ വേണ്ടിയായിരുന്നു ഓരോ ദിവസവും അവൾ നീറി നീറിയായിരുന്നു കഴിഞ്ഞിരുന്നത് നിങ്ങൾ അവളോട് ഈ ചെയ്തതിന് നിങ്ങളുടെ മകൾ പോലും നിങ്ങളോട് പൊറുക്കില്ല നിങ്ങളെല്ലാവരും ചേർന്ന് അവളെ തള്ളി വിട്ടിരിക്കുന്നത് മരണത്തിലേക്കാ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഒരാളെയും ഞാൻ വെറുതെ വിടാൻ പോകുന്നില്ല”

ഇത്രയും പറഞ്ഞു സാം തിരിഞ്ഞു നടന്നു പെട്ടെന്നാണ് അങ്ങോട്ടേക്കു വരുന്ന അരുണിനെ അവൻ കാണുന്നത്

“എന്തിനാടാ കോപ്പേ ഇപ്പോൾ ഇങ്ങോട്ടേക്കു കെട്ടിയെടുത്തത് അവൾ നിന്നോട് കെഞ്ചിപറഞ്ഞതല്ലെ ഒരു തവണ ഇവിടെ വരെ ഒന്ന് വരാൻ എന്നാൽ നീ അത് കേട്ടോ ഇപ്പോൾ എന്തിനാടാ വന്നത് ഹോ മരിക്കാൻ നേരം കൂടെ നിന്ന് കടമ തീർക്കണമല്ലോ അല്ലെ പൊക്കോ പോയി എല്ലാവരും ചേർന്ന് അമ്മുവിനെ പറഞ്ഞയക്കുന്നത് കാണ് ”

ഇത്രയും പറഞ്ഞു സാം മുന്നോട്ടേക്കു നടന്നു അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞോഴുകിയിരുന്നു അവൻ വിറക്കുന്ന കൈകളുമായി തന്റെ ഫോണിൽ റിയയുടെ നമ്പർ ഡയൽ ചെയ്തു വിളിച്ചു

“നിങ്ങൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ പ്രതികരിക്കുന്നില്ല ”

സാം ഭയവും നിരാശയും കൊണ്ടലറി ശേഷം മുന്നോട്ടേക്കോടി വേഗം തന്നെ ഹോസ്പിറ്റലിനു പുറത്തേക്കെത്തിയ അവൻ റിയയുടെ നമ്പറിൽ വീണ്ടും വിളിച്ചു കൊണ്ട് മുന്നോട്ടേക്കോടി എന്നാൽ അപ്പോഴും റിയയിൽ നിന്നും യാതൊരു പ്രതികരണവും അവനു ലഭിച്ചില്ല

“ഞാൻ ഇനി എങ്ങോട്ട് പോകും എവിടെ ചെന്ന് അവളെ കണ്ടു പിടിക്കും റിയാ പ്ലീസ് ഫോൺ എടുക്ക് ”

സാം വീണ്ടും മുന്നോട്ടേക്കോടി

Leave a Reply

Your email address will not be published. Required fields are marked *