ദി ടൈം 5 [Fang leng] [Climax]

Posted by

“ഉം മതി മതി പിന്നെ എന്റെയും റിയയുടെയും കാര്യം വരുമ്പോൾ നീയോ അവളോ കാല് മാറിയാൽ ഉണ്ടല്ലോ

“ഇല്ല അളിയാ ഇന്ന് മുതൽ നിനക്കെന്റെ ഫുൾ സപ്പോർട്ടും ഉണ്ടാകും ”

“എന്നാൽ ശെരി നീ വീട്ടിൽ പൊക്കോ പിന്നെ കുറച്ച് ദിവസത്തേക്ക് അമ്മയുടെ മുന്നിൽ പെടണ്ട ”

ഇത്രയും പറഞ്ഞു സാം തന്റെ വീട്ടിലേക്ക് നടന്നു

രാത്രി സാം തന്റെ റൂമിനുള്ളിൽ

“എല്ലാം ഞാൻ വിചാരിച്ചതു പോലെ തന്നെ നടന്നു ഇനി ഒന്നും പേടിക്കാനില്ല എന്നിട്ടും എന്റെ മനസ്സിനെന്താ ഒരു സമാധാനം കിട്ടാത്തത് സാം പതിയെ കലണ്ടറിലേക്കു നോക്കി നാളെയാണ്‌ ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുത്തിരുന്ന ആ ദിവസം ” ആ ദിവസത്തിന്റെ ഓർമ്മകൾ ഓരോന്നായി വീണ്ടും സാമിന്റെ മസ്സിലേക്കു വരുവാൻ തുടങ്ങി

“ഞാൻ എന്തിനാണ് ഇപ്പോൾ ഇതെല്ലാം ഓർക്കുന്നത് അവൾ എത്ര സന്തോഷവതിയായാണ് ഇന്ന് വീട്ടിലേക്കുപോയത് എന്നിട്ടും ഞാൻ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് ”

സാം വേഗം തന്നെ റിയയുടെ ഡയറി കയ്യിലെടുത്തു

“അവൾ എന്തൊക്കെയോ എഴുതിയിട്ടുണ്ടല്ലോ ”

സാം പതിയെ അത് വായിച്ചു

“ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന് നടന്നതെല്ലാം ഒരു സ്വപ്നമായാണ് എനിക്ക് തോന്നുന്നത് ഞാനും ആ പൊട്ടനും കൂടി ഇന്ന് ആദ്യത്തെ ഡേറ്റിനു പോയി എന്നെ അതിശയിപ്പിച്ച കാര്യം ഇന്നെന്റെ ബർത്ത്ഡേയാണെന്ന് അവൻ മനസ്സിലാക്കിയിരുന്നു എന്നതാണ് അവൻ എങ്ങനെയായിരിക്കും അത് കണ്ട് പിടിച്ചത് ഓരോ ദിവസം കഴിയും തോറും അവൻ എന്നെ കൂടുതൽ അതിശയിപ്പിക്കുകയാണ്‌, ജീവിതകാലം മുഴുവൻ അവൻ എന്നോടൊപ്പം ഉണ്ടാകണം എന്നതാണ് ഇപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം ബർത്ത് ഡേ ഗിഫ്റ്റ് ആയി ദൈവത്തോട് ഞാൻ ചോദിച്ചതും അത് തന്നെയാണ്‌ കൂടാതെ എന്റെ അച്ഛനും ഇന്നെന്റെ ബർത്ത് ഡേ ഓർത്തു ഞാൻ കരുതിയത് അച്ഛനത് മറന്നു പോയിട്ടുണ്ടാകും എന്നാണ് എന്നാൽ വീട്ടിൽ വന്ന യുടൻ അച്ഛൻ എന്നെ വിഷ്ചെയ്തു കൂടാതെ രാത്രി എനിക്കുവേണ്ടി ഭക്ഷണവും ഉണ്ടാക്കി തന്നു ഒരുപാട് നേരം എന്നോട് സംസാരിച്ചു ഞാൻ അന്ന് മരിച്ചിരുന്നെങ്കിൽ എനിക്കിതിനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല എല്ലാത്തിനും നന്ദി പറയേണ്ടത് സാമിനോടാണ് ഞാൻ അവനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു കൂടാതെ ഇപ്പോൾ ഞാൻ അവനെ ഒരുപാട് സ്നേഹിക്കുന്നുമുണ്ട് ഇത് എഴുതുമ്പോഴും എന്റെ മനസ്സിൽ മുഴുവൻ അവനാണ് സത്യത്തിൽ രാവിലെ മുതൽ അവന്റെ കൂടെയായിരുന്നെങ്കിലും എനിക്കിപ്പോഴും അവന്റെ ശബ്ദം കേൾക്കാൻ തോന്നുന്നുണ്ട് അവനെ ഒന്നു വിളിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ട സമയം ഒരുപാടായില്ലെ അവൻ ഉറങ്ങികാണും വെറുതെ അവനെ ശല്യം ചെയ്യണ്ട “

Leave a Reply

Your email address will not be published. Required fields are marked *