“ഇല്ല സാമിന് മാത്രമല്ല ഞാൻ പറഞ്ഞ ആളിനും അറിയില്ല ”
“അപ്പോൾ അവനോടും പറഞ്ഞിട്ടില്ലേ എന്നാലും അതാരാ ”
“ജൂണോ നിനക്ക് സത്യമായും ആളെ മനസ്സിലായില്ലേ ”
“ഇല്ല ചേച്ചി ”
പെട്ടെന്നാണ് അവിടേക്ക് ബസ് വന്നത്
“ജൂണോ ദാ ബസ് വന്നു നമുക്ക് പോകാം ”
ലിസി ജൂണോയോടായി പറഞ്ഞു ശേഷം ഇരുവരും ബസിലേക്ക് കയറി പിന്നിലെ സീറ്റിൽ ഇരുന്നു ബസ് പതിയെ മുന്നോട്ടേക്കെടുത്തു
അല്പസമയത്തിനു ശേഷം
“ചേച്ചി ”
ജൂണോ പതിയെ ലിസിയെ വിളിച്ചു
“എന്തടാ ”
“അത് ചേച്ചി പറഞ്ഞ ആളുണ്ടല്ലോ അത് ഞാൻ ആണോ ”
ഇത് കേട്ട ലിസി അല്പമൊന്ന് ഞെട്ടി
“അത് ജൂണോ ”
“ഞാൻ അല്ലാതെ അവന് മറ്റേതുകൂട്ടുകാരനാ ഉള്ളത് പിന്നെ ഞാൻ അല്ലേ കുഞ്ഞുനാൾ മുതലേ നിങ്ങളുടെ വീട്ടിൽ വരുന്നത് ചേച്ചിക്ക് ആകെ അറിയാവുന്ന സാമിന്റെ കൂട്ടുകാരനും ഞാൻ അല്ലേ ”
“ജൂണോ അത് സോറിടാ നിന്നോട് ഇത് പറയാൻ ഒരവസരം നോക്കി ഇരിക്കുവായിരുന്നു കുറേ തവണ പറയാൻ നോക്കി പക്ഷെ പേടികാരണം പറ്റിയില്ല ഇന്നും പറയാൻ പറ്റുമെന്ന് കരുതിയിരുന്നില്ല ജൂണോ നിനക്കെന്നെ ഇഷ്ടമുണ്ടോ ”
“ചേച്ചി.. അത് ഞാൻ ”
“വേണ്ട അല്ലെ ഇത് ശെരിയാവില്ല അമ്മ പ്രശ്നം ഉണ്ടാക്കും നിന്റെ വീട്ടിലും പ്രശ്നമാകും ഒരേ പ്രായം ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു അല്ലെ ”
ലിസിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
“ചേച്ചി ”
“സാരമില്ല ജൂണോ എനിക്ക് മനസ്സിലാകും ”
ഇത്രയും പറഞ്ഞു ലിസി നിശബ്ദയായി ഇരുന്നു ജൂണോയും അതിനു ശേഷം അവളോട് ഒന്നും മിണ്ടിയില്ല
ബസ് വീണ്ടും മുന്നോട്ടേക്കു പോയി
അല്പസമയത്തിന് ശേഷം
“ചേച്ചി സ്ഥലമെത്തി ”
മൗനം ഭേദിച്ചുക്കൊണ്ട് ജൂണോ ലിസിയോടായി പറഞ്ഞു
“ഓഹ് ഞാൻ വേറേതോ ചിന്തയിലായിരുന്നു നീ വാ ”
ഇത്രയും പറഞ്ഞു ലിസി ബസ്സിൽ നിന്നിറങ്ങി ഒപ്പം ജൂണോയും
ലിസി പതിയെ മുന്നോട്ടേക്കു നടന്ന ശേഷം ജൂണോയോട് സംസാരിക്കാൻ തുടങ്ങി
“ജൂണോ നീ വീട്ടിൽ പൊക്കോ ഞാൻ ഇവിടുന്ന് തനിച്ചു പോയേക്കാം “