ദി ടൈം 5
The Time Part 5 | Author : Fang Leng
[ Previous Part ] [ www.kambimaman.net ]
അപ്പോൾ ദി ടൈം ഈ പാർട്ടോടു കൂടി അവസാനിക്കുകയാണ് ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഈ ക്ലൈമാക്സ് നിങ്ങൾക്ക് ഇഷ്ടപെടുമോ എന്നൊന്നും എനിക്കാറിയില്ല എന്തായാലും പറ്റുന്ന വിധം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് 💙💙💙
“എന്താ റിയെ കാത്തു നിന്ന് മടുത്തോ ”
പിറ്റേന്ന് തന്നെ കാത്ത് വീട്ടുമുറ്റത്തു നിന്ന റിയയോടായി സാം ചോദിച്ചു
“ഹേയ് ഞാൻ ഇപ്പോൾ വന്നതേയുള്ളു അല്ല നീ എന്താ സൈക്കിളിൽ ഇതാരുടേതാ ”
“വേറേ ആരുടെയുമല്ല എന്റേതുതന്നെയാ വാ വന്ന് പുറകിൽ കയറിക്കോ ”
“പുറകിൽ കയറാനോ ഒന്ന് പോയേ സാമേ വല്ല ബൈക്കുമായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു ”
“ബൈക്കും കാറുമൊക്കെ നമുക്ക് വാങ്ങാം ഇപ്പോൾ എന്റെ കയ്യിൽ ഇതേ ഉള്ളു വേഗം വന്നു കേറ് ”
“വേണോ എനിക്ക് നല്ല വെയിറ്റുണ്ട് ”
“അതൊന്നും സാരമില്ല നീ കയറിക്കോ ”
“ഇത് കേട്ട റിയ പതിയെ സാമിന്റെ സൈക്കിളിനു പിന്നിൽ കയറി ”
“ഉം വെയിട്ടുണ്ട് വെയിറ്റുണ്ട്..”
സാം റിയയോടായി പറഞ്ഞു
“പോടാ ” ഇത്രയും പറഞ്ഞു റിയ സാമിന്റെ കുറുക്കിൽ പതിയെ ഇടിച്ചു
“പിടിച്ചിരിക്ക് റിയ ഇല്ലെങ്കിൽ വീഴും ”
“പിടിച്ചു തന്നെയാ ഇരിക്കുന്നത് ”
“ഇങ്ങനെയിരുന്നാൽ എപ്പോ വീണെന്ന് ചോദിച്ചാൽ മതി ”
ഇത്രയും പറഞ്ഞു സാം റിയയുടെ കൈകൾ അവന്റെ വയറിൽ ചുറ്റിപിടിപ്പിച്ചു
“ഇനി വീഴില്ല മുറുക്കി പിടിച്ചോ ”
ഇത്രയും പറഞ്ഞു സാം സൈക്കിൾ പതിയെ മുന്നോട്ടേക്ക് ചവിട്ടി
“ഇനി പറയ് സാം നമ്മൾ എങ്ങോട്ടാ പോകുന്നത് ”
“അതൊക്കെ സർപ്രൈസ് നീ മിണ്ടാതെ എന്റെ കൂടെ വരാൻ നോക്ക് ”
ഇതേ സമയം അവർ ഇരുവരെയും പിൻതുടർന്നുകൊണ്ടു മറ്റൊരു സൈക്കിൾ അവർക്ക് പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു