ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

 

“”””””””””❤️ ചീക്കുട്ടി ❤️””””””””””

 

 

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് ചെറു മന്ദഹാസത്തോടെ ഞാൻ ഫോണെടുത്തു.

 

 

“”””””””””ഹലോ ദേവേട്ടാ….!!””””””””””

 

അതി രാവിലെയുള്ള കോച്ചുന്ന തണുപ്പിലും ഉള്ളം നീറുവായിരുന്ന എനിക്കപ്പൊ ഒരു കുളിരായി അവളുടെ വിളിയെത്തി.

 

 

“””””””””””പറ ചീക്കുട്ടി…..”””””””””””

 

“””””””””ഞാനിന്നലെ ഉറങ്ങിട്ടില്ല അറിയോ….??”””””””””””

 

“””””””””എന്ത് പറ്റി എന്റെ പെണ്ണിന്….?? വയ്യേടാ……??””””””””””

 

“”””””””വയ്യാത്തത് കൊണ്ടൊന്നുമല്ല……!!”””””””””””

 

“”””””””””””പിന്നേ……??””””””””””””

 

“””””””””””ഇന്നല്ലേ ദേവേട്ടൻ വരണേ….?? ഇന്നലെ മുതലേ കാത്തിരിക്കുവാ ഞാൻ…..!!””””””””””

 

“””””””””എന്റെ ചീക്കുട്ടി, നിന്നെ കൊണ്ട് തോറ്റു. ഞാനങ്ങോട്ട് തന്നല്ലേ വരണേ….?? വെറുതെ ഉറക്കവും കളഞ്ഞ് വല്ല അസുഖവും വിളിച്ച് വരുത്താൻ വേണ്ടി. ഇപ്പഴേ ആരോഗ്യമില്ല. അതെങ്ങനെ വല്ലതും കുടിച്ചാലല്ലേ ശരീരത്തിൽ പിടിക്കൂ….!!”””””””””””

 

“”””””””””ദേഷ്യപ്പെടല്ലേ ദേവേട്ടാ….!!””””””””””

 

“”””””””””ദേഷ്യപ്പെട്ടത് അല്ല പെണ്ണേ, ഞാൻ കാര്യം പറഞ്ഞതാ. പിന്നേ ഞാൻ വരുമ്പോ എന്താ എന്റെ പെണ്ണിന് കൊണ്ട് വരണ്ടേ….??””””””””””

 

“””””””””””എനിക്കൊന്നുമേണ്ട. എന്റെ ദേവേട്ടനിങ്ങ് വന്നാ മതി……!!”””””””””””

 

“”””””””””അതെന്താ ഒന്നും വേണ്ടത്തെ….?? എന്റെ ചീക്കുട്ടിക്ക് ഇഷ്ട്ടള്ള കല്ലുമുട്ടായി ഞാനിന്നലെ വാങ്ങി ബാഗിൽ വച്ചിട്ടുണ്ട്….!!””””””””””

 

“”””””””””ആണോ…..??””””””””””

 

“””””””””””ആഹ്ന്നേ…..!!”””””””””””

 

“”””””””””ദേവേട്ടാ, എപ്പളാ ഇങ്ങെത്താ….??”””””””””””

 

“””””””””ഞാൻ സന്ധ്യക്ക്‌ മുന്നേ എത്തൂടാ….!!”””””””””

 

“‘””””””””ഞാൻ കാത്തിരിക്കും…..!!””””””””””

 

“”””””””””കാത്തിരുന്നോ, പക്ഷെ ആരോഗ്യം മറന്ന് കാത്തിരിക്കണ്ടാട്ടോ….!!””””””””””

 

“”””””””””മ്മ്., ഞാൻ വിളിക്കാവേ. ദേവികാമ്മ എഴുന്നേറ്റൂന്ന തോന്നണേ…..!!”””””””””””

 

“””””””””””പെണ്ണേ……”””””””””

 

 

ഫോൺ കട്ട് ചെയ്യാൻ പോയവളെ ഞാൻ വിളിച്ചു.

 

 

“””””””””എന്തോ…..??”””””””””

 

“”””””””””സുഖാണോടി നിനക്കവിടെ….?? അതോ പഴയത് പോലൊക്കെ തന്നെയാണോ….??”””””””””””

 

 

ഉള്ള് പൊട്ടിയാണ് ഞാനത് ചോദിച്ചത്……!!

 

 

“””””””””മ്മ്…..!!””””””””””

 

 

ആ മൂളലിൽ ഉണ്ടായിരുന്നു, എന്റെ പെണ്ണ് അനുഭവിക്കുന്ന, അനുഭവിച്ചോണ്ടിരിക്കുന്ന വേദന……!! കൂടുതൽ ഒന്നും പറയാനില്ലാതെ മറുതലക്കൽ കാളും കട്ടായി. ഒരുപക്ഷെ അവൾ കരയുവാവും. വിളിക്കുമ്പോ കുളിർ പെയ്ത മനസ്സ് വാക്കുമ്പോ കനൽ പെയ്തു.

Leave a Reply

Your email address will not be published. Required fields are marked *