ഇത്രയും പറഞ്ഞു റിയ കാറിന്റെ ബാക്ക് ഡോർ തുർന്നു കൊടുത്തു ശേഷം ഫ്രണ്ട് ഡോർ തുറന്ന് റിയ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി റിയയുടെ അടുത്തായി തന്നെ ഫ്രണ്ടിൽ നീതുവും ഇരിപ്പുണ്ടായിരുന്നു
“എത്രനേരമായെടി പോയിട്ട് നീയൊക്കെ അവിടെ എന്ത് കഥയും പറഞ്ഞോണ്ട് നിൽക്കുകയായിരുന്നു ”
നീതു അരിശത്തോടെ റിയയോട് ചോദിച്ചു
“എന്റെ പൊന്നോ ദാ ഇവളെ ഒരുക്കി ഇറക്കണ്ടെ എന്നത്തെയും പോലെ ഇന്നും ഉടായിപ്പ് കാണിക്കാൻ നോക്കി ഞാൻ വിടോ കയ്യോടെ പൊക്കിക്കൊണ്ട് പോന്നു ഇവളില്ലാതെ നമുക്കെന്ത് ആഘോഷം ”
“ഞാൻ കള്ളം പറഞ്ഞതൊന്നുമല്ല റിയേ സത്യമായും എനിക്ക് സുഖമില്ലായിരുന്നു ”
“ഓഹ് പിന്നെ ”
“മതി റിയേ വേഗം വണ്ടിയെടുക്ക് നമുക്ക് പോകാം സമയം പോയി ”
ഇത് കേട്ട റിയ വേഗം തന്നെ വണ്ടി മുന്നോട്ടേക്കെടുത്തു
അവർ അല്പദൂരം മുന്നോട്ടേക്കു പോയി പെട്ടെന്നാണ് അമ്മുവിന്റെ ഫോൺ റിങ് ചെയ്തത്
“എല്ലാരും ഒന്നു മിണ്ടാതിരുന്നെ അരുണാ വിളിക്കുന്നെ”
ഇത്രയും പറഞ്ഞു അമ്മു ഫോൺ അറ്റൻഡ് ചെയ്തു
“ഹലോ അരുൺ എന്താ വിളിച്ചത്… ഒ കുറവുണ്ട് അരുൺ ഇപ്പോൾ പ്രശ്നമൊന്നുമില്ല ഉം കൂടെ റിയയും നീതുവും ഉണ്ട് പേടിക്കണ്ടടാ എനിക്ക് ഒരു കുഴപ്പവുമില്ല ഹേയ് അവള് നിർബന്ധിച്ചൊന്നും കൊണ്ടുപോകുന്നതല്ല ഉം ശെരി പിന്നീട് വിളിക്കാം നീ വെച്ചോ ”
ഇത്രയും പറഞ്ഞു അമ്മു ഫോൺ വെച്ചു
“നിന്റെ മറ്റവൻ ആയിരിക്കും അല്ലേ ”
റിയ ചിരിച്ചുകൊണ്ട് ചോദിച്ചു
“അതെ അതിനിപ്പോൾ എന്താ”
“നമുക്കൊന്നുമില്ലേ അവൻ തേച്ചിട്ട് പോകുമ്പോൾ കരഞ്ഞോണ്ട് വരാതിരുന്നാൽ മതി ”
നീതു അമ്മുവിനോടായി പറഞ്ഞു
“തേക്കാൻ ഇത് നിന്റെ മറ്റവൻ അല്ലല്ലോ മോളെ ”
“കണ്ടോ റിയേ ഇവൾക്ക് എന്ത് കുരുവിന്റെ അസുഖം ഉണ്ടെന്നാ പറഞ്ഞത് വരട്ടെ ആന്റിയോട് ഇവളുടേയും ആ അരുണിന്റെയും എല്ലാ ചുറ്റികളിയും പൊക്കികൊടുക്കണം ”
“വേഗം ചെന്ന് പറഞ്ഞോ അമ്മക്ക് എല്ലാം അറിയാം ”
“നല്ല അമ്മയും മോളും അമ്മയായാൽ ഇങ്ങനെ തന്നെ വേണം ഒറ്റമോളല്ലെ അതിന്റെ കേടാ ഇവൾക്ക്”