“എങ്ങോട്ടേക്കാടാ കോപ്പേ ഓടുന്നേ ഞാനും വരുന്നു ”
ഇത്രയും പറഞ്ഞു ജൂണോ സാമിന്റെ പുറകേ ഓടി എന്നാൽ പെട്ടെന്നായിരുന്നു രാഹുലും കൂട്ടുകാരും ജൂണോയുടെ മുന്നിൽ വന്നു നിന്നത്
“എങ്ങോട്ടാ ജൂണോ കൂട്ടാ ഇത്ര ദൃതിയിൽ ”
രാഹുൽ ജൂണോയോടായി ചോദിച്ചു
“അത് പിന്നെ..”
“നീ ഇങ്ങു വന്നേ ഞാൻ ചോദിക്കട്ടെ”
ഇത്രയും പറഞ്ഞ് രാഹുലും കൂട്ടുകാരും ജൂണോയെ ക്ലാസ്സിലേക്കു പിടിച്ചു കയറ്റി ഇതേ സമയം പടിക്കെട്ടുകളിലൂടെ മുകളിലേക്കോടുകയായിരുന്നു സാം അവൻ വേഗം തന്നെ ടെറസിനുമുകളിലേക്കെത്തി അവിടെ അവൻ കണ്ടത് കൈവരിയുടെ മുകളിൽ കയറി നിന്ന് താഴേക്കു നോക്കുന്ന റിയയെയാണ്
“റിയാ..”
അവൻ ഉറക്കെ വിളിച്ചു
അത് കേട്ട റിയ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി
“സാം നീ എന്താ ഇവിടെ ”
“റിയാ നീ എന്താ കാണിക്കുന്നെ താഴെയിറങ്ങ് അവിടെ നിൽക്കുന്നത് അപകടമാണ് ”
“നീ നിന്റെ കാര്യം നോക്ക് സാമേ ഞാൻ എവിടെ പോയാലും എന്തിനാണ് ഇങ്ങനെ പുറകേ വരുന്നത് ”
“റിയാ നീ ആദ്യം താഴെ ഇറങ്ങ് എന്നിട്ടെന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ ”
“നീ പറയുന്നത് കേൾക്കാൻ നീ എന്റെ ആരാടാ.. പോകാൻ നോക്ക് സാമേ എനിക്ക് കുറച്ചു നേരം ഒറ്റക്ക് നിൽക്കണം ”
“നിന്നെ അങ്ങനെ ഒറ്റക്ക് വിട്ടിട്ടുപോകാൻ എനിക്കു പറ്റില്ല എനിക്കറിയാം നീ എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് എന്റെ കൂടെ വാ റിയാ വേണ്ടാത്തതൊന്നും ചിന്തിക്കാൻ നിൽക്കരുത് ”
“എനിക്ക് വേണ്ടതും വേണ്ടാത്തതും തീരുമാനിക്കാൻ നീ ആരാ നിന്റെ ഊഹം ശെരിയാ ഞാൻ ചാകാൻ തന്നെയാ ഇങ്ങോട്ടേക്കു വന്നത് നിന്റെ മുന്നിൽവെച്ച് അത് വേണ്ടാ എന്നാണ് കരുതിയത് എന്നാൽ നിനക്ക് പോകാൻ ഉദ്ദേശമില്ലല്ലോ ശെരി ഞാൻ ചാകുന്നത് കൺകുളിർക്കെ കണ്ടോ ”
ഇത്രയും പറഞ്ഞു റിയ ചാടാനായി തയ്യാറെടുത്തു അടുത്ത നിമിഷം സാമും കൈവരിയിലേക്കു ചാടി കയറി
“ചാടിക്കോ റിയാ നീ ചാടിയാൽ നിന്റെ പുറകേ ഞാനും വരും ”
“നിനക്കെന്താ വട്ടാണോ താഴെ ഇറങ്ങ് സാമേ “