മിന്നു ചേച്ചി ഒരു മഴക്കാലം 2 [Edward]

Posted by

കുറുക്കു വഴിയേ നടന്നു നീങ്ങി അവിടെ അരികിൽ ഒരു മരം നിൽപ്പുണ്ട് ഞാൻ ആ മരത്തിൽ പിടിച്ചു അങ്ങനെ നിന്നു.

മിന്നു ചേച്ചി പിന്നിൽ വന്നു നിന്നു.

എനിക്ക് വേണ്ട ധൈര്യം ഇല്ല എങ്കിലും. ഞാൻ കണ്ണടച്ച് തിരിച്ചു നിന്നു.

അൽപ്പം ദേഷ്യം വന്നപോലെ ആണ് നിൽപ്

ചേച്ചിയും ഞാനും മുഖ മുഖം ആണ് നിൽക്കുന്നത്.

ഞാൻ പതുക്കെ കണ്ണ് തുറന്നു നോക്കി.

മിന്നു ചേച്ചി ചെറുതായ് പേടിച്ചു നിന്നു

ഞാൻ ചോദിച്ചു : എന്താ എന്നോട് മിണ്ടാതെ നടക്കുന്നെ

എനിക്ക് അറിയണം

മിന്നു ചേച്ചി മിണ്ടി ഇല്ല.

ഞാൻ വീണ്ടും ചോദിച്ചു :

” ചേച്ചി പറ ”

അൽപ്പം ഉറച്ച ശബ്ദം ആയിരുന്നു എന്റേത്

ചേച്ചി ഞെട്ടി.

കാലാവസ്ഥ ഇരുട്ടുന്ന പോലെ ആയി. വാനിൽ കാര്മേഘം ഇപ്പൊ പെയ്യും പോലെ നിൽക്കുന്ന നേരത്തും മിന്നു ന്റെ കണ്ണ് തിളങ്ങി. ആ കണ്ണുകൾ പേടികൊണ്ട് നിറഞ്ഞു.

ആ നിമിഷം എനിക്ക് ഫ്രാന്ത് പിടിക്കും പോലെ തോന്നി.

ഞാൻ ചേച്ചിയുടെ കൊങ്ങക്ക് പിടിച്ചു മൺ തിട്ടയിൽ ചാരി നിറുത്തി

ചേച്ചി ഭയം കൊണ്ട് എന്നെ നോക്കി കണ്ണുകൾ നിറഞ്ഞു ഒഴുകി.

ഞാൻ രണ്ടു കയ്യും കൊണ്ട് ചേച്ചിയുടെ മുഖം എന്റെ രണ്ടു കൈ കൊണ്ട് പിടിച്ചു.

പറഞ്ഞു

 

ചേ…. ചേച്ചി….. എനിക്ക് ഒരുപാട് ഇഷ്ട… ചേച്ചിയെ…..

എനിക്ക് ചേച്ചിയെ കെട്ടണം……

ഇത്രേം പറഞ്ഞു ഞാൻ നെറ്റിയിൽ ഉമ്മ കൊടുത്തു…..

അപ്പോൾ ആ കണ്ണുകളിൽ പ്രണയം നിറയുന്നത് ഞാൻ കണ്ടു……

എന്നെ ജീവനോടെ കത്തിക്കാൻ ഉള്ള ശക്തി അപ്പോൾ ആ നോട്ടത്തിന് ഉള്ളതായി എനിക്ക് തോന്നി…

ഞാൻ കൈ കൊണ്ട് ചേച്ചിയുടെ കണ്ണ് തുടച്ചു.

അപ്പോൾ എന്റെ ഉള്ളിൽ ഏരിഞ്ഞ തീ പകുതി അണഞ്ഞു

ചേച്ചി : ടാ വീട്ടിൽ പോകാം പോ

ഞാൻ ഒന്നും പറയാതെ നടന്നു

അപ്പോൾ ഉള്ളിൽ ഒരു കാര്യം ചിന്തിച്ചു. ഇനി ചേച്ചി വീട്ടിലെങ്ങാനും പറയുമോ.

ഞാൻ നിന്നു തിരിഞ്ഞു. അപ്പോൾ ചേച്ചിയുടെ മുഖത്ത് ഒരു സന്തോഷം ആണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *