മിന്നു ചേച്ചി ഒരു മഴക്കാലം 2 [Edward]

Posted by

അപ്പോൾ വലിയ ഒരു മീൻ ചൂണ്ടയിൽ കിട്ടുന്നതും അതിനെ ഞാൻ മിന്നു ചേച്ചിക്ക് കൊടുക്കുന്നതും എല്ലാം ചുമ്മാ പകൽ കിനാവ് കണ്ടു ആറ്റിൽ ഞാൻ ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞു ഞാൻ ചേച്ചി ആറ്റിൽ വരുന്നതും പ്രദീക്ഷിച്ചു ഇരുന്നു.

പക്ഷെ വന്നില്ല.

ഞാൻ തിരിച്ചു വീട്ടിലെത്തി. അപ്പോൾ വീടിനുള്ളിൽ മിന്നു ചേച്ചി സംസാരിക്കുന്ന ശബ്ദം.

മനസ്സിൽ ആയിരം കമ്പിതിരികൾ ഒരുമിച്ചു കത്തുന്ന പോലെ തോന്നി

ഞാൻ വീടിന്റെ ഉള്ളിൽ കയറി നോക്കി. പക്ഷെ ചേച്ചി അമ്മയോട് സംസാരിക്കുന്നു എന്റെ വരവ് അറിയിക്കാൻ ഞാൻ അടുക്കളയിൽ പോയ്‌ ഒരു സ്റ്റീൽ ഗ്ലാസ്‌ എടുത്തു താഴെ ഇട്ടു. എന്നിട്ട് കുറച്ചു വെള്ളം കുടിച് എന്റെ മുറിയിൽ പോയ്‌.

എനിക്ക് മിന്നു ചേച്ചി വീട്ടിൽ വന്നതും എന്തോ ഒരു ആവേശം.

എന്നാലും എനിക്ക് ചേച്ചിയെ ഫേസ് ചെയ്യാൻ വല്ലാത്ത ഭയം

കുറച്ചു നേരം കഴിഞ്ഞു ഞാൻ മുറ്റത്തു ചുമ്മാ കാഴ്ച്ച കണ്ടു നിന്നു. അപ്പോൾ ആലോചിച്ചു. എനിക്ക് മിന്നു ചേച്ചി പഴയ പോലെ ആക്കണം എന്ന്.

ഞാൻ അതിന് വേണ്ടി അവിടെ കിടന്ന ഒരു പഴ തൊലി എടുത്തു കയ്യിൽ വച്ചു.

കുറച്ചു നേരം കഴിഞ്ഞ് ചേച്ചി യാത്ര പറഞ്ഞു ഇറങ്ങി മുറ്റത്തു എത്തിയപ്പോൾ എന്നെ ഒന്ന് നോക്കി.

ഒന്ന് പുഞ്ചിരിച്ചു. ഓഹ് എന്റെ സാറെ ഞാൻ ഈ ഭൂമിയിൽ നിന്ന് പറന്നു പോകും പോലെ തോന്നി. അത്ര ശക്തി ആയിരുന്നു ആ ചെറിയ പുഞ്ചിരിക്ക്. മിന്നു ചേച്ചി പതിവിലും സുന്ദരി ആയി തോന്നി.

ഈ കാലത്തു ഒരിടത്തും കാണാൻ കഴിയാത്ത. ഒരു പക്ഷെ പഴയ തലമുറ ഏറ്റവും കൂടുതൽ ആസ്വദിച്ച ചില പ്രണയ മുഹൂർത്തം ഇതൊക്കെ തന്നെയാണ്.

ഞാൻ അവിടെ നിന്ന് കാറ്റിൽ അലിഞ്ഞു പോകും പോലെ തോന്നി.

പക്ഷെ ചേച്ചി വഴിയിൽ ഇറങ്ങിയപ്പോൾ ഇങ്ങനെ വിട്ടാൽ പറ്റില്ല എന്നും തീരുമാനിച്ചു.

പഴ തോൽ കൊണ്ട് ഞാൻ ചേച്ചിയെ എറിഞ്ഞു അത് കൊണ്ടത് ചേച്ചിയുടെ കയ്യിൽ.

ചേച്ചി തിരിഞ്ഞു നിന്നു രണ്ടു കയ്യും ഇടുപ്പിൽ കുത്തി എന്നെ ചെറിയ ദേഷ്യത്തിൽ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *