ചിക്സ് ഓഫ് മെക്സിക്കോ
Chicks of Mexico | Author : Komban
“താനേ, ഞാൻ പറഞ്ഞ പണി എടുത്താ മതി കേട്ടോ. ഏലത്തിന്റെ ഇലയുടെ പുറത്താണ് അവന്റെയൊരു മരുന്നടി ” ഒരല്പം കടുത്ത ഭാഷ്യത്തിൽ തന്നെ പണിക്കരുടെ മുന്നിൽ നിന്നും ഉടുത്തിരുന്ന മുണ്ട് മടക്കുകുത്തുന്നതിനെ പറഞ്ഞതും, അവമ്മാര് ഭയഭക്തിയോടെ ഒന്ന് നോക്കി വണങ്ങി. പാവങ്ങളാണ്, ഇവിടെ ഊരിലുള്ള കുടിയേറ്റക്കാരാണ്.
“ശെരിങ്ക അയ്യാ.” ഒന്നടങ്കം മൂളി.
“ഡാ സതീശാ നിന്നോട് ഞാൻ ബ്ളോക് ഓഫിസിൽ പോകാൻ പറഞ്ഞിട്ട്” അവനൊന്നു ചുറ്റും നോക്കി. എന്നിട്ട്.
“ആ സാർ രണ്ടൂസം മുൻപേ നാട്ടിൽ പോയി, കല്യാണത്തിന്നായി…”
“ഉം!”
“ഒരൊറ്റയെണ്ണത്തിന് ഉത്തരവാദിത്തമില്ല. നാശങ്ങൾ.” ചുറ്റുമുള്ള പണിക്കരുടെ മുഖത്തേക്ക് നോക്കി നിസംഗതയോടെ ഞാൻ പറഞ്ഞു, സതീശൻ പ്ലിങ്ങിയപോലെ ചിരിക്കുന്നത് kandathumenikk
ഏലത്തോട്ടത്തിൽ കീടങ്ങളുടെ ശല്യത്തെത്തുടർന്നാണ് ഈയിടെയാണ് മരുന്നടിക്കാൻ തീരുമാനിച്ചത്. പണിക്കാരെ വഴക്ക് പരയുന്നതിനിടെ തുടരെത്തുടരെയുള്ള ലാൻഡ്‌ലൈൻ ബെൽ കേട്ടതും പാശ്ചാത്യ രീതിയിൽ നിർമിക്കപ്പെട്ട, എന്റെ വെളുത്തു സുന്ദരൻ ബംഗ്ലാവിന്റെ ഉള്ളിലേക്ക് ഞാൻ നടന്നു. തനിച്ചുള്ള ജീവിതം ബോറടിയുടെ നെല്ലിപ്പലകയിലേക്ക് എന്നെ എത്തിച്ചിരുന്നു. ആകെയുള്ളത് വല്ലപ്പോഴും നാട്ടിൽ നിന്നും വരുന്ന ഫോൺ ആണ്. ഇതാരാണാവോ ഈ അതിരാവിലെ.
“ഹ! ലോ!”
“ഹലോ …”
നിശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് അപ്പുറത്തു നിന്നും പരിചിതമായ ഒരു ശബ്ദം!
“ഏട്ടാ!”
“മൃദൂ?! മോളെ നീയാണോ”
“ആഹ് ഏട്ടാ.”
“എനിക്കിത് വിശ്വസിക്കാമോ?!! എത്രനാളായി നിന്റെ ശബ്ദമൊന്നു കേട്ടിട്ട്, നീയിതെവിടെയാ?”
“എല്ലാം പറയാം ഞാൻ.”
“ഹസ്ബൻഡ് കൂടെയുണ്ടോ?”
“അത് …..ഏട്ടാ ഞാൻ ഇപ്പൊ ഇവിടെ ആനക്കട്ടിയിലുണ്ട്. എന്റെയൊപ്പം മീരയുമുണ്ട്.”
“നീയെങ്ങനെ ഇവിടെ? അതുമീ പുലർകാലേ.”
“കഴിഞ്ഞയാഴ്ച മെക്സിക്കോയിൽ നിന്നും ഇവിടെയെത്തി. ഞങ്ങളിപ്പോ ഊട്ടിയിൽ നിന്നും വരുവാ, കാർ കേടായി.”
“എന്റെ നമ്പർ…?!”
“അത് വല്യമ്മയെ വിളിച്ചപ്പോ കിട്ടി.”
“എന്നാലും നിനക്കെന്നെ വിളിക്കാൻ തോന്നിയല്ലോ.”
“സോറി ഏട്ടാ”
“അത് പോട്ടെ, നീയെവിടെ നിൽക്ക് ഞാനിപ്പോ വരാ.”