എന്നെ കണ്ടതും സന്തോഷത്തിൽ നല്ല ഐശ്വര്യം ഉള്ള ഒരു ചിരി സമ്മാനിച്ചു. എന്റെ അടുത്ത് വന്നു. ഞാൻ അപ്പോൾ പോകാം എന്ന് പറഞ്ഞു ചേച്ചി കുടയും കൊണ്ട് മുമ്പിൽ നടന്നു. ഞാൻ പിന്നിലും.
മിന്നു ചേച്ചി നല്ല ഉയരം ഉള്ള പെണ്ണാണ്. കണ്ണിന് നല്ല തിളക്കം ഉണ്ട്. കൺപീലികൾ സാധാരണയിലും നീണ്ടു വളർന്നു നിൽക്കുന്നു കണ്ണടക്കുമ്പോൾ പീലികൾ നല്ലത് പോലെ കാണാം. അത് ആരെയും പെട്ടെന്ന് ചേച്ചിയിലേക് ആകർഷിക്കുന്ന തിളക്കം ഉണ്ട്. അതുകൊണ്ട് ഒരു അഞ്ചു സെക്കന്റ് കൂടുതൽ ഞാൻ നോക്കാറില്ല. ചേച്ചി എന്നെ നോക്കുമ്പോൾ എന്റെ ശരീരം വിറക്കും. അത് എന്താണ് എന്ന് അറിയില്ല. ചേച്ചിക്ക് ഇരുനിറം ആണ്. എന്നാലും ചിരിച്ചാൽ ഐശ്വര്യം ഉള്ള മുഖം നല്ല ഭംഗി ഉള്ള ഒരു സുന്ദരി കുട്ടി
ഞങൾ അങ്ങനെ നടന്നു പുഴയുടെ അടുത്ത് എത്തി. ചേച്ചി പാലത്തിന്റെ അടുത്ത് ചെന്ന് എന്നെ നോക്കി. ഞാനും നോക്കി. രാവിലെ മഴ പെയ്ത കൊണ്ട് പാലം തെന്നി കിടക്കുന്നു. എനിക്കു കാര്യം മനസിലായി ചേച്ചി പേടിച്ചാണ് നിൽക്കുന്നത് എന്ന്.
ഞാൻ പറഞ്ഞു ” മിന്നു ചേച്ചി നടക്കു പോകണ്ടേ
മിന്നു : പാലത്തിൽ കേറാൻ ഒരു പേടി
ചേച്ചി കുനിഞ്ഞു ചെരുപ്പ് ഊരി കയ്യിൽ പിടിച്ചു. കുട മാടക്കി എന്നോട് പറഞ്ഞു” ഒന്ന് എന്നെ കടത്തി വിടുമോ ”
ഞാൻ : ശെരി
അപ്പോൾ ചേച്ചി എന്നെ നോക്കി എന്റെ കൈ പിടിച്ചു. ഞാൻ ഒന്ന് വിറച്ചു. കാരണം അന്നത്തെ ജനറേഷൻ ഒരു പെൺകുട്ടി എന്താണ് എന്ന് ഒന്നും അറിയില്ല.
എന്റെ ശ്വാസം വേഗത്തിൽ ആയി. ഞാൻ അപ്പോൾ ചേച്ചിയുടെ കൈ പിടിച്ചു പാലം കടന്നു പോയ്.
നടന്നു പോയ് ഒരേ ബസിൽ പോയ്. വന്നു കുറച്ചു നാളുകൾ കഴിഞ്ഞു. ചേച്ചി എന്നോട് നല്ല കൂട്ടായ് കോളേജ് വിശേഷം വീട്ടിലെ വിശേഷം എല്ലാം പങ്ക് വയ്ക്കും. പിന്നെ പതുക്കെ ചേച്ചി എന്റെ തോളിലും ശരീരത്തും ഒക്കെ തൊടാനും പിടിക്കാനും ഉള്ള സ്വാതന്ത്ര്യം ആയി. തിരിച്ചും അങ്ങനെ ആയി. എന്നാലും ഞങ്ങള്ക്ക് ഇടയിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു.