💝 ഗോലിസോഡാ 💝 5 [നെടുമാരൻ രാജാങ്കം]

Posted by

 

 

മാംസത്തിൽ അനുഭപ്പെട്ട വേദന., ഒന്നുറക്കെ അലറി വിളിക്കണം എന്നുണ്ട്. പക്ഷെ വായും പൊത്തി പിടിച്ച് കൈത്തുട ഇങ്ങനെ എല്ലും കഷ്ണം കിട്ടിയ പട്ടിയെ പോലെ കടിച്ച് വലിച്ചാ എന്താ ചെയ്യാ…..?? അവളുടെ പല്ലുകള് താഴ്ന്നത് എന്റെ എല്ലുകളിലേക്കാ…..!!

 

 

“”””””””””””ആ……”””””””””””

 

 

കടിയും പിടിയും ഒരുമിച്ച് വിട്ടപ്പോ ഞാൻ കൈയും പൊത്തി അലറി…..!! എല്ലാവരുടേം ശ്രദ്ധ ഇപ്പൊ ഇങ്ങോട്ടേക്കാവും, പക്ഷെ അതൊന്നും നോക്കാനുള്ള ഗ്യാപ്പ് ഇല്ലായിരുന്നു. അമ്മാതിരി കടിയാണ് കടിപ്പട്ടി കടിച്ചത്. അതും എന്തിന്……??

 

 

“”””””””””””നോക്കണ്ടാ, എനിക്ക് ദേഷ്യം വന്നാൽ ഞാനിനിയും കടിക്കും. കടിച്ച് ചോര കുടിക്കും നോക്കിക്കോ…..!!”””””””””””

 

 

“”””””””””””നീയാരെടി ഡ്രാക്കുളേ….??””””‘””””””

 

 

“””””””””””””എനിക്കിഷ്ട്ടം ഇല്ലാത്തത് പറഞ്ഞാൽ ഞാൻ ചിലപ്പോ ഡ്രാക്കുളേം കള്ളിയങ്കാട്ട് നീലിയുമൊക്കെയാകും……!!””””””””””””

 

 

“””””””””””””ഞാനതിന് എന്ത് പറഞ്ഞൂന്നാ….??”””””””””

 

 

“”””””””””””നീയല്ലേ…, നീയല്ലേ ഇപ്പൊ എന്റെ മുന്നിൽ വച്ച് അവളെ വർണിച്ചേ…..??”””””””””””

 

 

ഇതാര് നാഗവല്ലിയോ……?? അല്ലിക്ക് ആഭരണം വാങ്ങാൻ അപ്പഴേ പറഞ്ഞ് വിട്ടാൽ മതിയായിരുന്നു., അതുകൊണ്ടല്ലേ വെറുതെ ഈ പാവം നകുലന്റെ മെക്കിട്ട് കേറുന്നേ…??

 

 

“”””””””””””ച്ചിൽ മാളു ച്ചിൽ…..”””””””””””

 

 

“””””””””ച്ചില്ല്, ചൂലെടുത്ത് അടിക്കും ഞാൻ പറഞ്ഞേക്കാം……!!””””””””””””

 

 

“”””””””””ഞാൻ വർണിച്ചത് വേറെയാരേം അല്ലല്ലോ നിന്റെ ഒറ്റ സുഹൃത്തിനെ തന്നെയല്ലേ……??””””””””””””

 

 

“””””””””””””അവളെന്റെ സുഹൃത്താന്ന് നീ ഇന്നല്ലേ അറിയണേ…..?? എന്തൊക്കെയാ, അവളോട് അട്രാക്ഷൻ, അവളുടെ സൗന്ദര്യം കൂട്ടുന്നത് അവളുടെ പൂച്ച കണ്ണ്, ഇതൊന്നും പോരാഞ്ഞിട്ട് സ്വപ്നത്തിലും കണ്ടേക്കുന്നു…..!!”””””””””””””

 

“”””””””””””അതിനിപ്പോ ഞാനെന്ത് ചെയ്യാനാ…?? അവളെന്നോട് ചോദിച്ചിട്ടൊന്നും അല്ലാ സ്വപ്നത്തിലോട്ട് കേറി വന്നത്. പിന്നേ ഞാനെനിക്ക് ഇഷ്ട്ടള്ള പെൺകുട്ടികളെയൊക്കെ വർണിക്കും, നീ എണ്ണാ പണ്ണുവേ എണ്ണാ പണ്ണുവേ……??”””””””””””

 

 

“””””””””””വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് കുട്ടാ…..!!”””””””””””

 

 

“””””””””””ദേഷ്യം പിടിപ്പിച്ചാൽ നീ എണ്ണാ പണ്ണുവേ എണ്ണാ പണ്ണുവേ……??””””””””””””

 

 

“””””””””””””ആ…..”””””””””””

 

 

ഇത്തവണ അവള് വാ പൊത്തിയില്ല, എന്റെ മരണ വേദന എല്ലാരും കേക്കട്ടെ എന്ന് കരുതി കാണും. അത് പോലെ തന്നെ സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *