ദേഷ്യവും സങ്കടവും കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടം പോലെ വന്നുകൊണ്ടേയിരുന്നു. അപ്പോഴും മുറിക്കുള്ളിൽ മുഴുവൻ സിൽക്കരങ്ങൾ ആയിരുന്നു.
“”””””””””””മയിര്……!!””””””””””””
വീഡിയോ ഓഫ് ചെയ്ത് ഡിസ്‌ക്കണക്ടും ആക്കി ഞാൻ വീണ്ടും അങ്ങനേ കിടന്നു.
“”””””””””””കല്യാണ തലേന്ന് ആയിട്ട് കൂടി ഒരഞ്ചു മിനിറ്റ് നിന്നെ ഇവിടെ കണ്ടില്ല., നേരം വെളുക്കും മുന്നേ ഇറങ്ങി പോയതാ നീ, ഇപ്പോഴാ കേറി വരണേ……!! നാളെ കല്യാണ ദിവസാണ്, താലി കെട്ടും വരെ എങ്കിലും ഇവിടുണ്ടാവണം…… എനിക്കാതെ പറയാനുള്ളൂ……!!””””””””””””
ഒലിച്ചിറങ്ങിയ കണ്ണുനീര് തുടച്ചവൾ ഇറങ്ങിപ്പോയി. തുറന്ന് കിടന്ന വാതില് ചാരൻ പോകുമ്പോ ഞാൻ കണ്ടു മരിച്ച വീടിന്റെ അവസ്ഥ പോലെ നിലത്ത് കണ്ണുനീരോടെ ഇരിക്കുന്ന മറ്റുള്ളവരെ…….!!
❤️❤️
ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന ദിവസം ഏതാ…..??
അഹ് ദിവസം ഇന്നാ. എന്റെ കല്യാണ ദിവസം. ഓർക്കുമ്പോ കലി കേറുന്നു. കട്ടിലിൽ കിടന്ന് കണ്ണടച്ചതെ ഓര്മയുള്ളൂ, അടച്ച കണ്ണ് തുറക്കുമ്പോ ഞാൻ മണ്ഡപത്തിനുള്ളിലാ. ശ്വാസം വിടുന്ന പോലാണ് സമയം പോയത്. ഉണർത്തിയതും ഒരുക്കിയതും ഒക്കെ വിച്ചനാ.
“””””””””””എന്താടാ അളിയാ ഒരു നാണം….??”””””””””””
ഏതോ ഒരു തെണ്ടി., ഇവനെയൊക്കെ കല്യാണം വിളിച്ചിട്ടുണ്ടോ….??
“””””””””””നീയെതാടാ….??””””””””””
“””””””””””അളിയാ നമ്മള് ഒരുമിച്ചല്ലേ ഏഴാം ക്ലാസ്സ് വരെ പഠിച്ചേ…..?? മിഥുൻ. എന്നെ മനസ്സിലായില്ലേ……??”””””””””””
“”””””””””””ഇല്ലാ……!! ടാ വിച്ചാ……””””””””””””
അവനും മറുപടി കൊടുത്ത് എന്റെയടുത്ത് തന്നെ നഖവും കടിച്ച് നിക്കുന്നുണ്ടായിരുന്ന വിച്ചനെ ഞാൻ വിളിച്ചു.
“””””””””””‘എന്താടാ……??””””””””””
മുഖം അൽപം താണ് അവൻ ചോദിച്ചു.
“””””””””‘””എന്റെ മുഖത്ത് നാണമാണോ….??””””””””‘
“””””””””””അളിയാ നാണമല്ല., പക്ഷെ നീ എന്തൊക്കെയോ തീരുമാനിച്ച് ഇരിക്കുവാന്ന് മനസ്സിലായി. നിന്റെ മുഖത്ത് ദേഷ്യമാണ്, കണ്ണുകളിൽ പകയും. ഇന്നലെ അപ്പഴത്തെ സിറ്റുവേഷനിൽ നീ പറഞ്ഞതാവും എന്നാ ഞാൻ കരുതിയെ…..!!”””””””””””””