💝 ഗോലിസോഡാ 💝 5 [നെടുമാരൻ രാജാങ്കം]

Posted by

വിതുമ്പി കൊണ്ടവളെ ഞാൻ കെട്ടിപ്പിടിച്ചു.

“””””””””””കുട്ടാ……. പോവല്ലേ ടാ…!!”””””””””””””

കരച്ചിലിന്റെ ആക്കം കൂടിയതല്ലാതെ കുറഞ്ഞില്ല. ഇനിയും തുടർന്നാൽ ശെരിയാവില്ല., വേദനയോടെ ആണേലും ഞാനവളെ വിട്ട് മാറി……!!

“””””””””””””എല്ലാരും കൈ വച്ചു എന്തേ നീ മാത്രം മാറി നിന്നേ….?? നിന്റെ അടി കൂടെ കൊള്ളാനുള്ള ആരോഗ്യമൊക്കെ എനിക്ക് ഉണ്ട്. പോവുവാ തങ്കി, ഇനി അടി കൂടാനും വഴക്ക് പറയാനും ഷെയർ ചെയ്ത് കഴിക്കാനും പിണങ്ങുമ്പോ കെട്ടിപ്പിടിച്ച് പിണക്കം മാറ്റനുമൊക്കെ എല്ലാർക്കും പുതിയൊരാളേ കിട്ടിയില്ലേ….?? പറഞ്ഞില്ലായിരുന്നോ, എനിക്കും മുന്നേ നിങ്ങൾക്ക് കിട്ടിയ അനിയത്തി ആണെന്ന്. ഇനിയാ അനിയത്തിയേം സ്നേഹിച്ച് നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാലോ…?? പോവുവാ, കുട്ടൻ പോവുവാ തങ്കി……!!””””””””””””

അത്രേം പറഞ്ഞ് നിറഞ്ഞ കണ്ണുകൾ ഒപ്പി ഞാനാ വീട്ടിൽ നിന്നും എന്നെന്നേക്കുമായി പടി ഇറങ്ങുമ്പോ കരുതിയിരുന്നില്ല, ഞാനിവിടെ തന്നെ വന്ന് കേറൂന്നും ആ മാരണം പിടിച്ചവള് എന്റെ തലേ തന്നെ ആവൂന്നും……!!

❤️❤️

 

6 MONTHS LATER PRESET DAY……!!

“”””””””””””ദാ മാമ……!!”””””””””””‘

ഗോലിസോഡയുടെ പൈസയും കൊടുത്ത് തിരിയുമ്പോ കാണുന്നത് ഫോണിലൂടെ കുറുകുന്ന വിച്ചനെയാണ്. മറുതലക്കൽ രേഷ്മയാവും……!! ഏതായാലും അവരുടെ കാര്യമെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും അവസാനിച്ചാൽ മതി.

“”””””””””””ടാ മതി സൊള്ളിയത്, ബാക്കി വീട്ടിൽ ചെന്നിട്ടാവാം…..!!””””””””””””””

“”””””””””””അഹ് രേഷു ഞാൻ വെക്കുവാണേ, രാത്രി വിളിക്കാം….!!””””””””””””””

“””””””””””””ശെരിടി അഹ് നാളെയുറപ്പായിട്ടും ഉണ്ടാവില്ലേ….??””””””””””””

“””””””””അഹ് ഞാൻ വന്നെടുത്തോളം…..!!””””””””””

“”””””””””മ്മ് ഒക്കെ ശെരി…..!!”””””””””””””

“”””””””””””””പോവാം…..??”””””””””””

ഫോണും കട്ട് ചെയ്ത് പോക്കെറ്റിൽ ഇട്ട ശേഷം അവൻ ചോദിച്ചു.

“”””””””””””””കഴിഞ്ഞോ……??””””””””””””

“””””””””””””അഹ്, ഇനി രാത്രിയെയുള്ളൂ.”””””””””””””

“””””””””””””എന്നാ പോവാം…..??”””””‘”””‘””””

“”””””””””””പോവാലോ….. വാ വണ്ടിയെടുക്ക്……..!!”””””””””””

വിച്ചൻ വണ്ടിയെടുത്ത ശേഷം പിന്നതിലായി കറക്കം മൊത്തം. ഞാനും അവനും മാത്രേ ഉള്ളുവെങ്കിൽ കൂടുതലായും എന്നെയായിരിക്കും അവൻ ഡ്രൈവർ ആക്കുന്നേ. RX മാത്രം ഓടിച്ച് ശീലമായി പോയ എനിക്ക് അവന്റെ ഉരുക്ക് പോലത്തെ dominar ഓടിക്കാൻ നന്നേ പാടായിരുന്നു.

 

 

“”””””””””””ഇനി വീട്ടിലേക്ക് അല്ലേ……??””””””””””””

 

 

പിന്നിലിരുന്ന് അവൻ ചോദിച്ചു.

 

 

“”””””””””””വീട്ടിലേക്ക് പോവാൻ തോന്നുന്നില്ല ടാ. പോയി കഴിഞ്ഞലും കാണാനും മിണ്ടാനുമൊക്കെ ആരാടാ ഉള്ളേ….??””””””””””””

Leave a Reply

Your email address will not be published. Required fields are marked *