കണ്ണ് നിറച്ച് കൊണ്ട് തങ്കിയേച്ചി എന്റെ തോള് കുലുക്കി ചോദിച്ചു.
“”””””””””””ഈ പെഴച്ചവളോട് തന്നെ ചോദിക്ക്..!!”””‘””””””””
എന്റെ അലർച്ച കേട്ട് തങ്കി ഒന്ന് ഞെട്ടി പിന്നോക്കം നീങ്ങി.
“””””””””””””എന്താടാ എന്റെ കുഞ്ഞിനെ വിളിച്ചേ……..??”””””””””””””
പെട്ടന്ന് അമ്മയും പൊട്ടിത്തെറിച്ചു.
“”””””””””””””പെഴച്ചവളെന്ന്…….!!””””””””””””
“””””””””””തന്തക്ക് പിറക്കാത്തവനേ……!!”””””””””””
അലറി വിളിച്ചമ്മ ഓർമ വച്ചിട്ടന്ന് അന്നാദ്യമായി എന്നെ തല്ലി. അത്രേം നേരം ഉണ്ടായിരുന്ന വേദന ആയിരുന്നില്ലപ്പോ., എന്റെ പെറ്റമ്മയാ എന്നെ ഇപ്പോ തല്ലിയിരിക്കുന്നേ……!! അടി കൊണ്ട വേനയിലാലും മനസ്സിലേറ്റ മുറിവിനാലും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അമ്മക്ക് പിന്നാലെ ഞാനിട്ടിരുന്ന ബനിയനിൽ പിടിച്ച് വലിച്ച് മാറി മാറി അച്ഛനും തല്ലി ഒരുപാട്. നന്നേ തകർന്ന് പോയിരുന്നു ഞാൻ. എന്നാലപ്പോഴും അവളോടുള്ള ദേഷ്യം കെട്ടടങ്ങിയിരുന്നില്ല. അതോരോ അടി എന്നിലേക്ക് ഏൽക്കുന്തോറും പതിൻമടങ്ങ് കൂടി കൊണ്ടിരുന്നു.
അച്ഛനും അമ്മയും കഴിഞ്ഞു, പിന്നീട് എന്നെ പോലും ഞെട്ടിച്ച് കൊണ്ട് എന്റെ പിങ്കിയേച്ചി തന്നെ എന്നെ അടിച്ചു. അതും നിന്നിടത്ത് നിന്ന് ചുറ്റിപ്പോകുന്ന രീതിയിലൊരു അടി
“”””””””””””””ശ്ശേ…..”””””””””””””
എന്റെ മുഖത്ത് നോക്കി പുച്ഛിച്ച് അവളകത്തേക്ക് കേറി പോയി.
“””””””””””””””എന്റെ മോളെയാ നീ പെഴച്ചവളെന്ന് വിളിച്ചത്…….?? ടാ പറേടാ……””””””””””””””
ഒടുവിൽ അയാളും വന്നു, മോളെ പറഞ്ഞത് സഹിക്ക വയ്യാതെ എന്റെ നേരെ അയാൾ കൈയോങ്ങി. തല കുമ്പിട്ടുപ്പോയിരുന്നു, പക്ഷെ അപ്പോഴും കൈകൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നെയടിക്കാൻ വന്ന ആ വയസ്സന്റെ കൈ ഞാൻ കൈപ്പിടിയിലൊതുക്കി.
“””””””ഇത്രേം അടി ഞാൻ കൊണ്ടത്, ഞാൻ പറഞ്ഞ വാക്ക് തെറ്റാണെന്ന് ഓർത്തിട്ടല്ലാ. എന്നെ തല്ലിയത് എന്റമ്മയും അച്ഛനും കൂടെപ്പിറപ്പുമാ. ഞാൻ കൊള്ളും., പക്ഷെ അതും കണ്ടോണ്ട് ഇന്നലെ കേറി വന്ന നിങ്ങള് എന്റെ നേരെ കൈയോങ്ങിയാ., പ്രായം പോലും ഞാൻ മറന്നെന്ന് വരും. നിങ്ങളുടെ മോൾക്ക് ചേർന്ന പേര് തന്നെയാ അത്. നെറ്റിയിൽ എഴുതി ഒട്ടിക്കാൻ പറ്റിയ പേര്……!!”””””””””””””
“””””””””””””മാളു…..””””””””””””
അത്രേം പറഞ്ഞ് ഞാൻ കൈയെടുക്കുമ്പോ അയാളെന്നേം മറി കടന്ന് അകത്തേക്ക് കേറിയിരുന്നു. പിന്നീട് ഒരലർച്ച അവിടെ മുഴങ്ങി. കിടന്ന മോങ്ങുവായിരുന്ന അവള് പോലും ഞെട്ടിയെഴുന്നേറ്റിരുന്നു.