കഷ്ടകാലം മൊത്തം എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് തോന്നുന്നു. വാട്സാപ്പില് തുടരെ തുടരെ നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി. അടുത്ത് കിടന്ന ഫോൺ കൈയെത്തി എടുക്കാൻ നോക്കി എന്നാലതിനും മുന്നേ എത്തണ്ട കരങ്ങളിലേക്ക് ഫോൺ സുരക്ഷിതമായി എത്തിയിരുന്നു., thank god…….!!
“”””””””””””Password…….!!”””””””””””””
ഉഫ് അവളുടെ ടൈമിങ്കിലേ പഞ്ചു് ഡയലോഗ് കൂടെയായപ്പോ ആ അവസ്ഥയിലും എനിക്ക് രോമാഞ്ചം വന്ന് പോയി.
“””””””””””””പറയുന്നോ അതോ എന്റെ പല്ലിന്റെ മൂർച്ച അളക്കുന്നോ……??””””””””””””
“”””””””””””Fuck you……!!””””””””””””
പോടീ പുല്ലേ നീ എന്താ എന്നെയങ്ങ് പേടിച്ച് മുള്ളിക്കാന്ന് വിചാരിച്ചോ….?? രാജു ടി, ണാ സവണോണ്ണാ അത് ണാ താ മുടിവ് പണ്ണണോ…, ണീ സവാണോണ്ണളും അതേ ണാ താ മുടിവ് പണ്ണാണോ…..?? സിണ്ണതെല്ലാം വേട്ട സത്തം കേട്ടയുടനെ ഭയന്ത് പറക്ക….,..,,,,
“””””””””””””ആ കടിക്കല്ലേ കടിക്കല്ലേ അതാ password., എല്ലാം small letter ആണ്.”””””””””””
“””””””””””””മ്മ്……””””””””””””
ഈശ്വരാ ഏതെടുത്ത് നോക്കിയാലും chrome, operamini, watsapp, applock, mx player ഇതൊന്നും എടുത്ത് നോക്കല്ലേ………!!
“”””””””””Watsapp ന്റെ password പറേടാ….”””””””””””
സബാഷ്.,
“”””””””””””Devasuran എല്ലാം small letters ആണേ……!!”””””””’””””
ഇനിയിപ്പോ പാവം പോലെയിരിക്കും.
“””””””””‘”””Chrome ന്റെ പറ…..”””””””‘””””””
ഇത്ര വേഗം തീർന്നോ…..?? ഒന്നും നോക്കി കാണില്ല, ഭാഗ്യം.
“”””””””””””””Chrome ന്റെ password niyogam.”””””””””””
“”””””””””””””Mx……!!”””””””””””””
“”””””””””””അത് വേണോ…..??”””””””””””
ഉണ്ടക്കണ്ണ് പെരുക്കിയൊരു നോട്ടം.,
“”””””””””””പറയാം., aparachithan…..!!””””””’””””””
കൊറേ നേരം ഫോണിൽ തന്നെ ചിക്കി തിരയുന്നത് കണ്ടു. പിന്നീട് ഫോൺ ഓഫാക്കി മെത്തയിലേക്ക് ഒറ്റ ഏറായിരുന്നു., ഇത്രക്കൊക്കെ show കാണിക്കാൻ ഇവളെന്താ അതില് കണ്ടേ……??
“”””””””””””എന്താ……??””””””””””””
അവളുടെ ചെറഞ്ഞ് പിടിച്ചുള്ള നോട്ടം കണ്ടപ്പോ തന്നെ കാര്യം മനസ്സിലായി എങ്കിലും, ഞാനൊരു നിഷ്കു ആയി തന്നെ അഭിനയിച്ചു.
“”””””””””””””ട്ടേ…….”””””””””””””
എന്താടാ ഒരു പടക്കം പൊട്ടിയ ശബ്ദം….?? അയ്യോ പടക്കോല്ലാ എന്റെ കരണം പൊട്ടിയ ശബ്ദാ കേട്ടെ…..!!
ആ ഡയലോഗ് ആണ് അപ്പൊ ഓർമ വന്നത്. അടിക്കൂന്ന് ഒട്ടും പ്രതീക്ഷിച്ചതല്ലാ. കൂടി പോയ എല്ലാം കണ്ട ശേഷം നല്ലൊരു കടി കിട്ടും എന്ന് വിചാരിച്ചു. എന്നിട്ടും ദേഷ്യം മാറാതെ അവൾ വീണ്ടും എന്നെ തല്ലി, പല പ്രാവശ്യം. കണ്ണുകൾ നിറഞ്ഞ് തുളുമ്പിയത് അവള് സമ്മാനിച്ച വേദന കൊണ്ടല്ലാ, പകരം അവളുടെ കണ്ണുകളും നിറയുന്നത് കണ്ടാ. ചുണ്ടും പല്ലും തമ്മില് തട്ടി ചോര പൊടിഞ്ഞു. കവിളിലാണേ അവളുടെ കൈപ്പാടുകളും.